0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
വഴിക്ക് ആക്കുമല്ലോ............... മുറുക്കാന്റെ വെള്ളം പുറത്തോട്ട് ഒലിക്കാതിരിക്കാനായി ഞാൻ വായ കടിച്ചുപിടിച്ചു പൂട്ടി.................... "എന്താ പരിപാടി................."...........ഷാഹി ഞങ്ങളുടെ അടുത്ത് വന്നിട്ട് ചോദിച്ചു................. ഞാനും മുത്തും ഒന്നും മറുപടി നൽകാതെ പരസ്പരം നോക്കി................. അവൾ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി.................. "എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ............."..............അവൾ പിന്നെയും ചോദിച്ചു.................. ഞാനും മുത്തും കൂടി ഒരേ നിമിഷം ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് പറഞ്ഞു................... ഞങ്ങളുടെ കാട്ടിക്കൂട്ടൽ കണ്ട് അവൾക്ക് ചെറിയ ഡൌട്ട് അടിച്ചെങ്കിലും അവൾ ഒന്നും ചോദിച്ചില്ല................... "ഹൽവ തിന്നാൻ പോയാലോ..................".................അവൾ ഞങ്ങളോട് ചോദിച്ചു................. നോ എന്ന് കാണിച്ചാൽ അവൾ കാരണം ചോദിക്കും അപ്പോ വാ തുറക്കേണ്ടി വരും............മുറുക്കാൻ തിന്നത് കാണും.................കയ്യിൽ കടിയും കിട്ടും................. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് ഓ ഷുവർ എന്ന രീതിയിൽ ആക്ഷൻ കാണിച്ചു..................
ഷാഹി മുന്നിൽ നടന്നു..............ഞങ്ങൾ അവളുടെ പിന്നാലെയും..................... ഇനി എന്ത് ചെയ്യും എന്ന രീതിയിൽ മുത്ത് എന്നെ നോക്കി................. തമ്പുരാനറിയാം എന്ന രീതിയിൽ ഞാൻ തിരിച്ചും.................. ഞങ്ങൾ നടന്ന് ഹൽവ കടയുടെ മുന്നിൽ എത്തി................ അവൾ മൂന്ന് ഹൽവ കഷ്ണം തരാൻ പറഞ്ഞു............... ഞങ്ങൾ ഇതൊക്കെ പേടിയോടെ നോക്കി നിന്നു.................. "ഏതാ വേണ്ടത് മോളേ..............കറുപ്പ് മതിയോ...............".....................കടക്കാരൻ ചോദിച്ചു................... "വേണ്ട ചുവപ്പ് മതി...............".............അതും പറഞ്ഞിട്ട് ഷാഹി എന്റെ നേരെ തിരിഞ്ഞു.................. "ചുവപ്പ് ഹൽവ തിന്നില്ലേ...................."................ഷാഹി എന്നോട് ചോദിച്ചു.................... പിന്നേ ഹൽവ തിന്നാൻ പറ്റിയ അവസ്ഥയിൽ അല്ലെ ഇപ്പൊ ഉള്ളത്..................പക്ഷെ മറുത്ത് പറയാനും പറ്റില്ല..................പണി വീണ്ടും വീണ്ടും പാളുകയാണല്ലോ..................... ഞാൻ അതെയെന്ന് അവളോട് തലയാട്ടി..................... ഈ സമയം മുറുക്കാൻ കാരണം ഉണ്ടായ വെള്ളം അവൾ

💬 Comments

View all comments