0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
ഉച്ചത്തിലുള്ള ഡയലോഗുകൾ വരുമ്പോൾ അവർ ഞെട്ടി അങ്ങോട്ട് നോക്കും.................പറഞ്ഞവനെ ഒന്ന് ഇരുത്തിനോക്കും........ഏതാ ഈ മരയോന്ത് എന്നമട്ടിൽ.............. പിന്നെ അവർ തിരിഞ്ഞ് പഴയ പരിപാടികൾ തുടങ്ങും.............. എനിക്ക് നാടകത്തേക്കാൾ കൂടുതൽ രസം തോന്നിയത് അവരുടെ പ്രവൃത്തികളാണ്................. ഞാൻ ഷാഹിയെയും മുത്തിനെയും നോക്കി................. മുത്തിന് വലിയ താല്പര്യം ഒന്നുമില്ല...........അവൻ ഇടയ്ക്കിടയ്ക്ക് ചുറ്റും നോക്കും പിന്നെ കുറച്ചുനേരം നാടകത്തിലും...............
ഷാഹിയെ നോക്കിയപ്പോൾ അവൾ അതാ നാടകത്തിൽ തന്നെ മുഴുകി ഇരിക്കുന്നു.................പക്ഷെ കരച്ചിൽ ഒന്നും ഇല്ല............അതിൽ തന്നെ നോക്കി ഇരിക്കുന്നു അത്ര തന്നെ............. കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് എല്ലാം കൊണ്ടും മടുക്കാൻ തുടങ്ങി................ ഞാൻ ഷാഹിയെ തോണ്ടി വിളിച്ചു................... അവൾ എന്റെ നേരെ തിരിഞ്ഞിട്ട് എന്താ എന്ന് ചോദിച്ചു................... "നാടകം ഭയങ്കര ബോറിങ് ആണ്.............. നമുക്ക് വേറെ എവിടെയെങ്കിലും പോയി ഇരിക്കാം...............".................ഞാൻ അവളോട് പറഞ്ഞു............... അപ്പോൾ അവൾ ഒരു വളിഞ്ഞ ചിരി ചിരിച്ചു.................. "ഞാനും എങ്ങനെ ഇവിടെ നിന്ന് ചാടാം എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു......................പിന്നെ ഞാനായിട്ട് നാടകത്തെ കുറിച്ച് വലിയ വീരവാദം മുഴക്കിയതല്ലേ...............അതുകൊണ്ട് ഞാനായിട്ട് ബോറാണ് എന്ന് പറഞ്ഞാൽ എനിക്ക് മോശം അല്ലെ............"..............അവൾ ഇളിച്ചുകൊണ്ട് പറഞ്ഞു................ "അയ്യ.............."............ഞാൻ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു................. ഞാനും ഷാഹിയും മുത്തിനെയും വിളിച്ചു തിരികെ പാതയിലേക്ക് നടന്നു...................... "ഹാവൂ.............രക്ഷപ്പെട്ടു..............."..............അവിടെ നിന്ന് എണീറ്റ് പോരുമ്പോൾ മുത്തും നെടുവീർപ്പിട്ടു.................... അപ്പോൾ എല്ലാവർക്കും എന്റെ തോന്നൽ തന്നെ ആണല്ലേ................. ഞങ്ങൾ തിരികെ പോയി ആ തിട്ടയിൽ ഇരുന്നു................ അവിടെ ഇരുന്നാൽ ദൂരെയായി നാടകം നടക്കുന്നത് കാണാം.................... "കോപ്പിലെ നാടകം.............ഇവരൊക്കെ ഇതെങ്ങനെ ആണോ ആവോ കണ്ടോണ്ടിരിക്കുന്നത്.................കഴിഞ്ഞ കൊല്ലം പിന്നെയും നല്ല നാടകം ആയിരുന്നു..............."...............മുത്ത് നാടകം

💬 Comments

View all comments