Chapter Title : വില്ലൻ 12 [വില്ലൻ]
അതിനും സമറിന് മറുപടി ഉണ്ടായില്ല..................
"നീ എന്തുകരുതിയാണ് ഇതൊക്കെ ചെയ്യുന്നത് എനിക്കറിയില്ല.................പക്ഷെ നിനക്കൊരിക്കലും എന്റെ മനസ്സിൽ ഒരിടം കണ്ടെത്താൻ സാധിക്കില്ല...................."................ലക്ഷ്മിയമ്മ പറഞ്ഞു.....................
സമറിൽ ആ വാക്കുകൾ തറച്ചുകയറി...................അവന്റെ തല താണു...................
"എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നെ.................ഇനിയും മതിയായില്ലേ....................ഞങ്ങൾക്ക് ആരും ഇല്ല................."................ലക്ഷ്മിയമ്മ സമറിനോട് അപേക്ഷിച്ചു..................
സമറിന് ഒരു മറുപടിയും അതിന് നൽകാൻ സാധിച്ചില്ല.................
"ഞങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക്
കൊന്നൂടെ...................".................ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് ലക്ഷ്മിയമ്മ തിരികെ നടന്നു........................
https://youtu.be/TMmjieB2K1Q
"ലച്ചിയമ്മേ..................."...................വാതിൽക്കൽ എത്തുന്നതിന് മുൻപ് ആ വിളി ലക്ഷ്മിയമ്മ കേട്ടു......................
കേട്ടതിനെക്കാൾ ഉപരി ആ വിളി ലക്ഷ്മിയമ്മയുടേ അകത്തളങ്ങളിൽ പോലും പ്രകമ്പനം സൃഷ്ടിച്ചു........................
ലച്ചിയമ്മേ.............ആ വിളി ലക്ഷ്മിയമ്മയ്ക്ക് പുതുതല്ല................പക്ഷെ.................അവൾ ആ വിളി കേട്ടിട്ട് കാലം കുറേ ആയി....................
കുറേ നാളുകൾക്ക് ശേഷം കുറേ വർഷങ്ങൾക്ക് ശേഷം ആ വിളി........................
അവളിൽ എന്തെല്ലാമോ സൃഷ്ടിച്ചു...................
ലക്ഷ്മിയമ്മ അറിയാതെ തിരിഞ്ഞുപോയി.......................സമറിനെ നോക്കി.......................
സമർ അവളെ തന്നെ നോക്കിനിൽക്കുന്നു.......................
അവന്റെ മിഴികളിൽ ഈറനണിഞ്ഞിരിക്കുന്നു.....................അത് കണ്ട് ലക്ഷ്മിയമ്മയുടെ നെഞ്ച് പിടഞ്ഞു.......................
ഇത്രയും ദേഷ്യത്തോടെ അവനോടെ അത്ര നേരം സംസാരിച്ചിട്ടും അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞപ്പോൾ ലക്ഷ്മിയമ്മയ്ക്ക് അത് താങ്ങാൻ ആയില്ല......................
അവന്റെ കണ്ണുകൾ................ആ കണ്ണുകൾ.................അതിനെ അറിഞ്ഞവർ ഒരിക്കലും ആ കണ്ണ് നിറയാൻ ഇട വരുത്തില്ല.....................
പക്ഷെ താൻ................എല്ലാമറിഞ്ഞിട്ടും ആ കണ്ണുകളിൽ ഈറൻ പൊടിയാൻ താൻ കാരണമായി.....................
ലക്ഷ്മിയമ്മയുടെ ഉള്ളം പിടഞ്ഞു........................
"ലച്ചിയമ്മേ..................."...................സമർ ആ ഈറനണിഞ്ഞ കണ്ണുകളാൽ തന്നെ നോക്കിക്കൊണ്ട് തന്നെ വീണ്ടും വിളിച്ചു...................
..
ആ ഒരു വിളി മാത്രം ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ നനവ് പടർത്തി.....................
സമർ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുന്നത് ലക്ഷ്മിയമ്മ കണ്ടു...................വാക്കുകൾക്കായി പരതുന്നത് അവൾ കണ്ടു.....................
"ന്റെ കുട്ടി..............."...............അവന്റെ വിഷമം കണ്ട് അവളുടെ ഉള്ളിൽ അറിയാതെ വിളിച്ചു....................
"ഞാൻ എന്നാ ലച്ചിയമ്മേ നിങ്ങളെയൊക്കെ ഉപദ്രവിച്ചിട്ടുള്ളത്......................."................സമർ പതിയെ അവളോട് ചോദിച്ചു......................
ഉത്തരമില്ലായിരുന്നു ആ ചോദ്യത്തിന് മുന്നിൽ ലക്ഷ്മിയമ്മയ്ക്ക്.........................
കാരണം അത് വാസ്തവമായിരുന്നു...................അവളെ ഒരിക്കലും സമർ ഉപദ്രവിച്ചിട്ടില്ല................എന്നിട്ടും എങ്ങനെ ആ വാക്കുകൾ തന്നിൽ നിന്ന് വന്നൂ എന്നറിയാതെ ലക്ഷ്മിയമ്മ കുഴങ്ങി.......................
"എനിക്ക് നിങ്ങളെയൊന്നും ഉപദ്രവിക്കാനാവില്ല ലച്ചിയമ്മേ...................മനു അത് പഠിച്ചിട്ടില്ല...................മനുവിന് അത് സാധിക്കില്ല................ഒരിക്കലും.....................".................സമറിന്റെ വാക്കുകൾ മുറിഞ്ഞു...................അവന്റെ ഒരു തുള്ളി
💬 Comments
View all comments