Chapter Title : വില്ലൻ 12 [വില്ലൻ]
മുതലാളി കൈകൂപ്പിക്കൊണ്ട് പറഞ്ഞു....................
സന്തോഷ് തന്റെ അച്ഛൻ ആദ്യമായി ഒരാളോട് പേടിയോടെ സംസാരിക്കുന്നത് കണ്ടു വിറച്ചു നിന്നു......................
"ശരി എന്നാ.............."...........സമർ ഇറങ്ങി............ജീപ്പിൽ കയറി പോയി..................
അതും നോക്കിനിൽക്കുന്ന പ്രഭാകരൻ മുതലാളിയുടെ അടുത്തേക്ക് സന്തോഷ് വന്നു..................
"പന്ന നായെ...........നീ ആരോടാ കളിച്ചത് എന്നറിയാമോ..................നിന്റെ തോളിൽ ഇട്ടിരിക്കുന്ന ഈ കയർ അവന്റെ നമ്മുടെ എല്ലാവരുടെയും തലയ്ക്ക് ചുറ്റിയിട്ട് ഇപ്പൊ പോയേനെ................."..................പ്രഭാകരൻ മുതലാളി അതും പറഞ്ഞു ഉള്ളിലേക്ക് കയറിപ്പോയി..................
സന്തോഷ് കിളി പാറി അതും നോക്കി നിന്നു...................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നാഗർകോവിൽ മഴക്കാടുകൾ...............
https://youtu.be/9yTn9jDkqsA
"ഇയാൾക്ക് വേറെ ഒരു സ്ഥലവും കിട്ടിയില്ലേ..............".............ഇലകൾ വകഞ്ഞുമാറ്റി മുന്നോട്ട് നടക്കുന്നതിനിടയിൽ ബാലഗോപാൽ ചോദിച്ചു.................
"എഴുത്തുകാരനല്ലേ.................."..............ഗംഗാധരൻ മറുപടി കൊടുത്തു..................
ആനന്ദ് വെങ്കിട്ടരാമന്റെ വാസസ്ഥലത്തേക്ക് രാവിലെ തന്നെ നിരഞ്ജനയും കൂട്ടരും ഇറങ്ങി...................
ഫോറെസ്റ്റ് ഓഫീസർ സെൽവൻ റെഡി ആക്കി തന്ന ആദിവാസിയും ഉണ്ടായിരുന്നു വഴി കാട്ടിയായി.......................
സെൽവൻ ചില കാരണങ്ങൾ പറഞ്ഞു ഒഴിവായത് നിരഞ്ജനയ്ക്ക് നല്ലതായി തോന്നി...............
അവർ ആ നിബിഡ വനത്തിലൂടെ ആനന്ദിന്റെ അടുത്തേക്ക് നടന്നു..................
പ്രയാസമേറിയതായിരുന്നു ആനന്ദിലേക്കുള്ള യാത്ര..................
ഇടയ്ക്ക് പെയ്ത മഴ അവരെ നന്നായി ബാധിച്ചു.............ചളിയിലും മറ്റുമായി അവർ കുറേ നേരം കുടുങ്ങി.............
ഒടുവിൽ അവർ എത്തിച്ചേർന്നു..................
ഒരു നദിയുടെ തീരത്ത്.................ഒരു ചെറിയ കുടിൽ.................
ആനന്ദ് വെങ്കിട്ടരാമന്റെ വാസസ്ഥലം......................
നദിയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന ആനന്ദ് വെങ്കിട്ടരാമനെ അവർ ദൂരെ നിന്ന് തന്നെ കണ്ടു..................ഒപ്പം ഒരു ആദിവാസി ചെക്കനും ഉണ്ട്................
അവർ ആനന്ദിന്റെ അടുത്തേക്ക് ചെന്നു.....................
ആനന്ദ് അവരെ കണ്ടു............... വെള്ളം കൂടയിലാക്കി അവരുടെ അടുത്തേക്ക് നടന്നു..................
"ലേറ്റ് ആയല്ലോ.............."...........ആനന്ദ് നിരഞ്ജനയോട് പറഞ്ഞു...................
"ഹ്മ്..............എന്തായാലും വന്നല്ലോ...............".............നിരഞ്ജന മറുപടി കൊടുത്തു..............
"ഹ്മ്..................വന്നു............."..............ആനന്ദ് അതും പറഞ്ഞു കുടിലിലേക്ക് നടന്നു..................
നിരഞ്ജനയും കൂട്ടരും ആനന്ദിനെ അനുഗമിച്ചു................
ആനന്ദ് കുടിലിലേക്ക് കയറി.................
പിന്നാലെ നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും മാത്രം.................
ബാക്കിയുള്ളവർ കുടിലിന് പുറത്ത്.................
നിരഞ്ജന ആ കുടിൽ നിരീക്ഷിച്ചു................
ഒരു കട്ടിൽ, മേശ രണ്ടുമൂന്ന് കസേരകൾ.............മണ്ണിന്റെ അടുപ്പ്............പാത്രങ്ങൾ.............
ആനന്ദ് അവർ മൂന്ന് പേർക്കും ചായ കൊടുത്തു...................
മറ്റുള്ളവർക്ക് ആദിവാസി ചെക്കൻ ചായ കൊണ്ടുപോയി കൊടുത്തു........................
ആനന്ദ് ഒരു കസേരയിൽ ഇരുന്നു................ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ
💬 Comments
View all comments