Chapter Title : വില്ലൻ 13 [വില്ലൻ]
മുത്തു റാസയുടെ വരവ് കണ്ടു...................
റാസ മുത്തുവിന്റെ ഇടതുവശത്ത് എത്തിയതും പഴയതുപോലെ മുത്തു തല തിരിച്ചു കൊമ്പുകൾ കൊണ്ട് റാസയെ കുത്താനായി ശ്രമിച്ചു.......................
റാസ ഓട്ടത്തിന്റെ വേഗത ചെറുതായി കുറച്ചു.................മുത്തുവിന്റെ ഉന്നം തെറ്റി.....................
തല തിരിച്ചു തന്ന മുത്തുവിന്റെ തല നോക്കി റാസ കൈമുഷ്ടികൊണ്ട് ഇടിച്ചു......................
മുത്തു തല വലത്തേ ഭാഗത്തേക്ക് തിരിച്ചുകൊണ്ട് ഒന്ന് അമറി.........................
അടുത്ത നിമിഷം റാസ മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇട്ടു....................
മുത്തു കൊമ്പുകൾ കൊണ്ട് അവനെ കുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല...................
റാസ മുത്തുവിന്റെ മേലുള്ള പിടുത്തം ശക്തമാക്കി..................
റാസയുടെ സംഘം എണീറ്റു..................റാസയുടെ അടുത്ത മുന്നേറ്റം എന്താണെന്ന് ശ്രദ്ധിച്ചു...................
റാസ മുത്തുവിന്റെ ഓട്ടത്തിന്റെ ദിശ നിയന്ത്രിച്ചു......................
റാസയുടെ ശക്തിയിൽ നിന്ന് മുത്തുവിന് വിട്ടുമാറാൻ സാധിച്ചില്ല.....................മുത്തു റാസ നിയന്ത്രിച്ച ദിശയുടെ ഓടി...................
റാസ മുത്തുവിനെ വേലിക്ക് താങ്ങായി നിർത്തിയിരുന്ന ഒരു മരത്തടി ലക്ഷ്യമാക്കി ആണ് ഓടിപ്പിച്ചത്......................
മരത്തടി മുന്നിൽ കണ്ട മുത്തു ദിശ മാറാൻ ശ്രമിച്ചെങ്കിലും റാസ വിട്ടില്ല.....................
ഒടുവിൽ റാസ ഉദ്ദേശിച്ചത് തന്നെ സംഭവിച്ചു.................
മുത്തുവിന്റെ തല ആ മരത്തടിയിൽ ശക്തമായി ഇടിച്ചു.....................
റാസ പിടുത്തം വിട്ടിരുന്നു അപ്പോഴേക്കും...................
മരത്തടി അപ്പുറത്തേക്ക് മറിഞ്ഞു വീണു.................
മരത്തടിയുമായുള്ള കൂട്ടിമുട്ടൽ മുത്തു ഒന്ന് നിന്ന് കറങ്ങി...................
തലചുറ്റിയ ആളുകളെ പോലെ മുത്തുവിന്റെ കാലുകൾ തെന്നി...................
റാസയുടെ ശക്തിയിലും ബുദ്ധിയിലും ആളുകൾ അത്ഭുതപ്പെട്ടു..................
റാസ മുത്തുവിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു....................
മുത്തു തന്റെ സാധാരണനില വീണ്ടെടുക്കാൻ ശ്രമിച്ചു...................
പക്ഷെ അതിന് മുൻപ് അവനെ കീഴ്പ്പെടുത്താൻ റാസ തീരുമാനിച്ചു കഴിഞ്ഞിരുന്നു....................
"വരിൻ കൂട്ടരേ...................".................റാസ ഉറക്കെ തന്റെ സംഘത്തോട് പറഞ്ഞു.....................
അവർക്ക് കാര്യം മനസ്സിലായി.....................
നില തെറ്റി വേച്ചു നടന്ന കരിങ്കാലൻ മുത്തുവിന്റെ മേൽ റാസയും സംഘവും(പച്ച ഒഴികെ) വീണു......................
ഇത്തവണ പൂഞ്ഞിൽ പിടിക്കുന്നതിന് പകരം അവന്റെ കഴുത്തിൽ തന്നെയാണ് റാസ പിടുത്തം ഇട്ടത്.....................
മുത്തു തന്റെ തല കൊണ്ട് കുതറാൻ ശ്രമിച്ചെങ്കിലും റാസ പിടുത്തം വിട്ടില്ല....................മാത്രവുമല്ല കുതറാൻ ശ്രമിച്ച മുത്തുവിന്റെ മുഖത്തിന് റാസ തന്റെ മുട്ടുകാലുകൊണ്ട് ഇടിച്ചു.........................
അവന്റെ പരാക്രമം നിന്നു......................
റാസ പിന്നിലുള്ളവനോട് മുത്തുവിന്റെ കാലുകൾ അടിച്ചുകൊണ്ട് മുട്ടുകുത്തിക്കാൻ പറഞ്ഞു......................
അവർ മുത്തുവിന്റെ മുന്നിലെ കാലുകളിൽ ചവിട്ടി....................
മുത്തു മുട്ടുകുത്തി.................
ഇനി റാസയുടെ ഊഴമായിരുന്നു................
റാസ തന്റെ മുഴുവൻ ബലവും ഉപയോഗിച്ചു മുത്തുവിന്റെ കഴുത്ത് താഴ്ത്തി...................
മുത്തു അത്ര പെട്ടെന്ന് കീഴടങ്ങാൻ സമ്മതിച്ചില്ലെങ്കിലും റാസയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ അവന് വേറെ വഴി
💬 Comments
View all comments