Chapter Title : വില്ലൻ 13 [വില്ലൻ]
തല ഉയർത്തി....................
തന്റെ കൊമ്പുകളിൽ നിന്നും റാസ വിദഗ്ധമായി രക്ഷപ്പെട്ടു എന്ന് മുത്തുവിന് മനസ്സിലായി...................മാത്രമല്ല തന്റെ മുഖത്ത് കിട്ടിയ അടി മുത്തുവിൽ വിറളി സൃഷ്ടിച്ചു......................
റാസ ഒരു ചിരിയോടെ അവനെ നോക്കി നിന്നു......................
മുത്തു റാസയ്‌ക്ക് നേരെ കുതിച്ചു...................ഇത്തവണ റാസ അവന് നേരെ ഓടിയില്ല.....................
മുത്തു അവന് അടുത്തെത്താനായതും റാസ പെട്ടെന്ന് അവനിൽ നിന്നും വെട്ടിമാറി മുത്തുവിന്റെ വളത്തുവശത്തിലൂടെ ചെന്ന് തന്റെ കൈകൾ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാൻ ശ്രമിച്ചതും മുത്തു തന്റെ തലയാൽ റാസയെ ഇടിച്ചു....................
റാസ നിലത്തേക്ക് വീണു.....................
വീണുകിടക്കുന്ന റാസയുടെ അടുത്തേക്ക് കൊമ്പും കുലുക്കി മുത്തു വന്നു.....................
റാസ പെട്ടെന്ന് മുത്തുവിന്റെ മുകളിലൂടെ ഉയരത്തിൽ ചാടി....................
മുത്തുവിന്റെ കൊമ്പുകൾ ആ പൂഴിമണ്ണിലൂടെ കുറച്ചു ദൂരം ഉരഞ്ഞുപോയി......................
റാസ മുത്തുവിന്റെ പിന്നാലെ കൂടി....................
മുത്തു അതിവേഗതയിൽ ഓടാൻ തുടങ്ങി.....................റാസ ഓടി മുത്തുവിന്റെ വലതുവശത്ത് എത്തിയതും നേരത്തെ ചെയ്തത് പോലെ മുത്തു തല കൊണ്ട് റാസയെ ഇടിക്കാൻ ശ്രമിച്ചു..................
ഇത് നേരത്തെ മുൻകൂട്ടി കണ്ടിരുന്ന റാസ മുത്തു തല കൊണ്ട് ഇടിക്കാൻ ആഞ്ഞ ആ നിമിഷം അവന്റെ തല മുകളിലൂടെ ഇടത്തോട്ട് ചാടി മുത്തുവിന്റെ ഇടതുവശത്ത് എത്തി.....................
മുത്തുവിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപ് തന്നെ റാസയുടെ കൈകൾ അവന്റെ പൂഞ്ഞിൽ പിടുത്തം ഇട്ടിരുന്നു.................അടുത്ത നിമിഷം തന്നെ റാസയുടെ സംഘം മുത്തുവിന്റെ മേൽ പറന്നു വീണു.....................
റാസയും സംഘവും മുത്തുവിന്റെ ശരീരമാകെ പിടുത്തം ഇട്ടു......................തങ്ങളുടെ മുഴുവൻ ബലവും മുത്തുവിൽ അവർ പ്രയോഗിച്ചു അല്ലാത്ത പക്ഷം കരിങ്കാലൻ മുത്തുവിന്റെ കൊമ്പുകളുടെ മൂർച്ച തങ്ങൾ അറിയേണ്ടി വരും എന്ന് അവർക്ക്
💬 Comments
View all comments