0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
ഉത്തമ ബോധ്യം ഉണ്ടായിരുന്നു............................. കരിങ്കാലൻ മുത്തു എന്ന അസാമാന്യനായ ജെല്ലിക്കെട്ട് കാളയ്ക്ക് അവർ എഴുപേരുടെ ശക്തി ഒന്നുമല്ലായിരുന്നു.......................പക്ഷെ ഈ യുദ്ധം ബലത്തിന്റെയല്ല നെഞ്ചുറപ്പിന്റെയും നിശ്ചയദാർഢ്യത്തിന്റെയുമാണ്......................അത് അവർക്ക് ഒരുപാട് ഉണ്ടായിരുന്നു........................ മുത്തു അവരെയും കൊണ്ട് ഓടാൻ ആരംഭിച്ചു....................റാസയും കൂട്ടരും പക്ഷെ അവനെ വിടാൻ തയ്യാറായില്ല......................അവർ അവന്റെ മേൽ അള്ളിപ്പിടിച്ചു കിടന്നു........................ മുത്തു അവരെയും കൊണ്ട് കൊറേ ഓടി.................ഇതിനിടയിൽ മുത്തു കാലുകൾ കൊണ്ട് അവരെ തൊഴിക്കാൻ ശ്രമിച്ചു.........................പക്ഷെ അവർ വിദഗ്ധമായി ഒഴിഞ്ഞുമാറി...................... മുത്തു തന്റെ കൊമ്പുകളാൽ റാസയുടെ കൈകളിൽ മുറിവേല്പിക്കാൻ ശ്രമിച്ചെങ്കിലും റാസ അതൊക്കെ തന്ത്രപരമായി തടുത്തു...................... ഭാർഗവനും കൂട്ടരും ഇതെല്ലാം കണ്ണിമയ്ക്കാതെ നോക്കിനിന്നു......................... കാണികളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു....................അവരിൽ ആവേശം തുളുമ്പി.................... കാരണം നേരിടുന്നത് ജെല്ലിക്കെട്ടിലെ രണ്ട് വമ്പന്മാർ.................... നേരിട്ട ജെല്ലിക്കെട്ട് കാളകളെ ഒക്കെ മെരുക്കിയ ജെല്ലിക്കെട്ട് വീരൻ റാസ ബിൻ ഖുറേഷിയും ഇതുവരെ ഒരാൾക്കും മെരുക്കാൻ സാധിക്കാത്ത കരിങ്കാലൻ മുത്തുവും................... ആവേശം അവിടമാകെ അലതല്ലി....................... കരിങ്കാലൻ മുത്തു അവരെ തന്റെ ശരീരത്തിലെ പിടുത്തം അഴിപ്പിക്കാനായി പലതവണ കുതറി.....................പക്ഷെ അവർ അവരുടെ പിടി കൂടുതൽ മുറുക്കി.......................
കരിങ്കാലൻ മുത്തു അവരെയും കൊണ്ട് ജനങ്ങളെ വേർതിരിച്ചു നിർത്തിയ വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നു.....................എന്നിട്ട് അവരെ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ ശ്രമിച്ചു...................... ആദ്യം ഇത് മനസ്സിലാകാതിരുന്ന റാസയും കൂട്ടരും മുത്തുവിന്റെ ആദ്യത്തെ ശ്രമം ഏറ്റുവാങ്ങേണ്ടി വന്നു........................ വേലിയായി കെട്ടിയിരുന്ന മുളയുടെയും കവുങ്ങിന്റെയും നാരുകളും ചീളുകളും അവരുടെ ശരീരത്തിലേക്ക് കേറി..................... അവർ വേദനയിൽ പുളഞ്ഞു...................... കരിങ്കാലൻ മുത്തുവിന്റെ ബുദ്ധി കൂർമത റാസ മനസ്സിലാക്കി..................അവൻ ബലവാൻ മാത്രമല്ല ബുദ്ധിമാൻ കൂടിയാണ്..................... മുത്തുവിന്റെ മേലുള്ള പിടുത്തം ഒരു തെല്ല്

💬 Comments

View all comments