Chapter Title : വില്ലൻ 13 [വില്ലൻ]
റാസയുടെ പ്രിയപത്നി.................പക്ഷെ പറഞ്ഞിട്ട് കാര്യമില്ല..............റാസ ജെല്ലിക്കെട്ട് കാളകളോട് എടുക്കുന്ന വീരമൊന്നും ഇവിടെ വില പോകില്ല....................
റാസയ്‌ക്ക് ഇനിയും കീഴടക്കാൻ സാധിക്കാത്ത ഒരാളാണ് സായരാ...............പക്ഷെ അവളോടുള്ള ഓരോ തോൽവിയും റാസയ്‌ക്ക് അവളോടുള്ള പ്രണയ പൂച്ചെണ്ടുകൾ ആണ്.....................
എല്ലാവരോടും വിജയിക്കാൻ വേണ്ടി പോരാടുന്ന റാസയ്‌ക്ക് സായരയോട് മാത്രം തോൽക്കുന്നതാണിഷ്ടം......................
അങ്ങനെ സായര റാസയുടെ മുന്നിൽ ദേഷ്യത്താൽ വിറളി പൂണ്ട് നിൽക്കുകയാണ്...................അമ്മാതിരി പണിയല്ലേ റാസ ഒപ്പിച്ചത്...............
കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് സായരയെ പറഞ്ഞു പറ്റിച്ചാണ് റാസ ജെല്ലിക്കെട്ടിന് വന്നത്.....................
റാസ അവളെ നോക്കി ഇളിച്ചു...............അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല....................
പണി ശരിക്കും പാളി എന്ന് റാസയ്‌ക്ക് മനസ്സിലായി.......................
സായരാ റാസയുടെ കൈകളിലും ശരീരത്തിലും നോക്കി...................മുത്തുവിനോടുള്ള മൽപ്പിടുത്തത്തിൽ റാസയുടെ ശരീരമാകെ മുറിവുകൾ ഉണ്ടായിരുന്നു................
ആ മുറിവുകൾ കണ്ടതും സായരയുടെ കോപം വർദ്ധിച്ചു.........................
സായരാ കൈകളിൽ നോക്കുന്നത് കണ്ടതും റാസ കൈകൾ പിന്നോട്ട് മറച്ചു പിടിച്ചു....................
ഒരുമാതിരി തെറ്റ് ചെയ്തതിന് തൊണ്ടിയടക്കം പിടികൂടി പ്രിൻസിപ്പലിന്റെ മുന്നിൽ കൊണ്ടുപോയി ഇട്ട ഒരു LKG കുട്ടിയുടെ പോലുള്ള പെരുമാറ്റം ആയിരുന്നു റാസയുടെത്......................
സായരാ റാസയുടെ അടുത്ത് ചെന്ന് കൈകൾ മുന്നോട്ട് പിടിപ്പിച്ചു................എന്നിട്ട് ആ കൈകളിലേക്ക് നോക്കി........................
അവളിൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു......................
അവൾ റാസയുടെ നെഞ്ചിലും കഴുത്തിലുമൊക്കെ നോക്കി......................
റാസ അനങ്ങാതെ നിന്നുകൊടുത്തു...............അവളുടെ മുഖത്തേക്ക് നോക്കി നിന്നു റാസ..................
അവളുടെ ഉള്ളിൽ സങ്കടവും കരച്ചിലും കുമിഞ്ഞുകൂടുന്നത് റാസ കണ്ടു...................പക്ഷെ ദേഷ്യം എന്ന മുഖംമൂടികൊണ്ട് അവൾ അത് മൂടികെട്ടാൻ ശ്രമിച്ചു..........................
"നിങ്ങൾ പിന്നെയും പോയി ല്ലേ...................".................സായരാ റാസയോട് ചോദിച്ചു.......................
റാസ മറുപടി ഒന്നും പറയാതെ തല കുനിച്ചു.................
അവൾ കൈകൾ കൊണ്ട് റാസയുടെ തല പൊക്കി നേരെയാക്കി..................
"ഡോ മാപ്പിളെ തന്നോടാ ചോദിച്ചത്..................."...................സായരാ കലിപ്പിൽ തന്നെ.................
"ഹ്മ്...............പോയെടി................"................റാസ പതിയെ പറഞ്ഞു.................
സായരാ റാസയുടെ വയറിൽ ഒരു കുത്ത് കൊടുത്തു...................
"ഹൌ..............എന്താടി നിനക്ക് പ്രാന്തായോ...............".............റാസ വയറിൽ ഉഴിഞ്ഞു കുനിഞ്ഞുകൊണ്ട് ചോദിച്ചു....................
റാസ കുനിഞ്ഞത് കണ്ടപ്പോൾ റാസയുടെ നടുപുറം നോക്കി സായരാ രണ്ടെണ്ണം കൂടി കൊടുത്തു.....................എല്ലാം വേദനിക്കാതെയുള്ള ഓമനതല്ല്.....................
"ഹാ എനിക്ക് പ്രാന്തായി..................നിങ്ങളോട് ഞാൻ ജെല്ലിക്കെട്ടിന് തല്ലുകൂടാൻ പോകരുത് എന്ന് പറഞ്ഞിട്ടില്ലേ...................."...............സായരാ കലിപ്പിൽ തന്നെ ചോദിച്ചു...................
"നീ ഇത് എത്രാമത്തെ തവണയാ എന്നോട് പറയുന്നത്...................ഞാൻ എന്നെങ്കിലും ഈ കാര്യം അനുസരിച്ചിട്ടുണ്ടോ......................."...................റാസ നേരെ നിന്നിട്ട് പറഞ്ഞു.....................
റാസയുടെ മറുപടി കേട്ടപ്പോൾ സായരാ റാസയുടെ തോളിൽ തല്ലാൻ തുടങ്ങി.......................
"അനുസരിക്കരുത്..................ഒരിക്കലും അനുസരിക്കരുത്........................"...........എന്ന് പറഞ്ഞുകൊണ്ട്
💬 Comments
View all comments