0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 1321
നോക്കി കണ്ണുരുട്ടി........................ "ആ വീരത്തരം കുറച്ചു കൂടുന്നുണ്ട്..................ശരിയാക്കി കൊടുക്കാം.................."....................സായരാ ഒരു ഭീഷണി പോലെ പറഞ്ഞു........................ "നിങ്ങൾ വന്നേ...................മോൻ അവിടെ ഒറ്റയ്ക്കാണ്.................മാണിയമ്മേ ഞങ്ങൾ പോയി......................".................സായരാ പറഞ്ഞു................... "ആ ചെല്ല്...............അവൻ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്....................."......................മാണിയമ്മ വിറക് കെട്ടുമായി നടന്നു........................ സായരയും റാസയും വീട്ടിലേക്ക് നടന്നു ഒപ്പം മുത്തുവും.................... ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു.......................... അവർ അവന്റെ അടുത്തേക്ക് നടന്നു........................ മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്...................... സായരയെ കണ്ടതും ആശ്വാസത്തോടെയും സന്തോഷത്തോടെയും അവന്റെ കണ്ണുകൾ വിടർന്നു....................... സായരയുടെ പിറകിൽ വരുന്ന ഉപ്പയെയും മുത്തുവിനെയും കണ്ടു ആദം ആകാംശയോടെയും അമ്പരപ്പോടെയും നോക്കി നിന്നു....................അവൻ മുറ്റത്ത് നിന്ന് ഇറങ്ങി സായരയുടെ അടുത്തേക്ക് ഓടി....................... അവൻ ഓടി വന്ന് സായരയെ കെട്ടിപ്പിടിച്ചു...................സായരയും അവനെ തലോടി................... ആദം ഉമ്മയെ കെട്ടിപ്പിടിച്ചതോടൊപ്പം പിന്നിൽ നിന്ന മുത്തുവിനെ അത്ഭുതത്തോടെ നോക്കി..................... അവന്റെ അത്ഭുതത്തോടെയുള്ള നോട്ടം റാസ കണ്ടു.................. റാസ ആദത്തിനെ അടുക്കലേക്ക് വിളിച്ചു................... അവൻ ഓടി വന്ന് ഉപ്പയെ കെട്ടിപ്പിടിച്ചു................... റാസ അവനെയും എടുത്ത് മുത്തുവിന്റെ മുന്നിലെത്തി.................... ആദം പേടിച്ചിരുന്നു.................റാസ ആ ഭയം ഇല്ലാതാക്കി.................. റാസ സായരയെ ചെയ്യിച്ച പോലെ കുറച്ചുനേരം ആദത്തിനെ കൊണ്ട് മുത്തുവിന്റെ മുഖത്ത് തലോടിപ്പിച്ചു.....................അധികം വൈകാതെ അവർ കൂട്ടായി.................. റാസ ആദത്തിനെ മുത്തുവിന്റെ പുറത്ത് ഇരുത്തിച്ചു.................എന്നിട്ട് അവർ വീടിന്റെ മുറ്റത്തേക്ക് കടന്നു................. അവർ മുത്തുവിനെ തണലിൽ കൊണ്ടുപോയി കെട്ടി ഇട്ടു..................അവന് കഴിക്കാൻ പുല്ലും വെള്ളവും കൊടുത്തു....................
"നിങ്ങൾ എന്താ വൈകിയത് ഉമ്മാ....................ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു......................"...................ആദം ഉമ്മ(സായരാ)യോട് പറഞ്ഞു.................. "ഞാനും എത്ര കാലമായി ഇവളോട് പറയുന്നു നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് ഇരുത്തണ്ടാ എന്ന്...................."............റാസ ചാടി കേറി മറുപടി നൽകി.................... ആദവും സായരയും ഒന്നും മനസ്സിലാകാതെ റാസയെ നോക്കി.......................... "എങ്ങനേ..................".....................സായരാ ഒരു താളത്തിൽ റാസയോട് ചോദിച്ചു....................... റാസ ഒരു കള്ളച്ചിരിയോടെ വയറിൽ ഉഴിഞ്ഞു കാണിച്ചുകൊടുത്തു......................... സായരയ്ക്ക് കാര്യം പിടികിട്ടി................... "പോടാ തെമ്മാടി മാപ്പിളെ................"...............ആദം കേൾക്കാതെ റാസയ്‌ക്ക് മനസ്സിലാകുന്ന വിധത്തിൽ സായരാ വിളിച്ചു.....................റാസ അതുകേട്ട് ചിരിച്ചു..................... "ഉപ്പാ എന്താ പറഞ്ഞെ ഉമ്മ...................".............ഒന്നും മനസ്സിലാകാതെ ആദം ഉമ്മയോട് ചോദിച്ചു.....................

💬 Comments

View all comments