Chapter Title : വില്ലൻ 13 [വില്ലൻ]
സംസാരിച്ച അന്ന്......................
ഞാൻ ഒരു അനാഥനാണെന്ന് അറിഞ്ഞ നിമിഷം......................
എന്നെയെ കല്യാണം കഴിക്കൂ എന്ന് അവൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞ അന്ന്.......................
അവളുടെ കഴുത്തിൽ മഹർ കെട്ടാൻ വേണ്ടി ഞാൻ അവളോട് അനുവാദം ചോദിച്ചപ്പോൾ........................
ആദ്യരാത്രിയിൽ എന്റെ അടുക്കൽ വന്നപ്പോൾ..........................
എന്റെ ആദുവിന് ജന്മം കൊടുത്തപ്പോൾ..........................
ഞാൻ ഓരോ തവണയും കുറുമ്പ് കാണിക്കുമ്പോൾ.........................
എന്നെ ഓരോ തവണയും ശാസിക്കുമ്പോൾ......................
എന്നിൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഓർമ്മകൾ വേദന തീർക്കുമ്പോൾ..........................
എന്നെ പ്രേമിക്കുമ്പോൾ......................
എന്നെ സ്നേഹിച്ചു കൊല്ലുമ്പോൾ.............................
അങ്ങനെ ഓരോ സന്ദർഭങ്ങളിലും അവളുടെ ഓരോ വാക്കിലും മറുപടികളിലും ചേഷ്ടകളിലും ഞാൻ ജീവനും ഊർജവും കണ്ടിട്ടുണ്ട്........................
പക്ഷെ ഇപ്പൊ..................
ആദ്യമായി അവളുടെ മറുപടിയിൽ ഞാൻ ആ ജീവനോ ഊർജമോ കണ്ടില്ല..............................
അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.....................എന്റെയുള്ളിൽ എന്തോ വേദന തീർത്തു........................
ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു.............................
അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു......................
അവളുടെ താഴ്ന്ന കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ ഉയർന്നു........................
അവളുടെ കണ്ണിൽ എന്തോ വല്ലാത്ത ഭീതി ഞാൻ കണ്ടു...........................
"എന്തുപറ്റി സായാ......................"...................ഞാൻ അവളോട് ചോദിച്ചു...........................
"ഒന്നുമില്ല ഇക്കാ...................".....................സായരാ വീണ്ടും മറുപടിയിൽ നിന്ന് ഒഴിയാൻ ശ്രമിച്ചു........................
"സായാ......................എന്നെ എന്നെക്കാളും മനസ്സിലാക്കിയവൾ ആണ് നീ.......................അനാഥനായ എനിക്ക് ഒരു പുതുജീവിതം തന്നവളാണ് നീ.......................സ്നേഹം കിട്ടി കൊതി തീരും മുൻപേ നഷ്ടപ്പെട്ടുപോയ എന്റെ ഉമ്മയും ഉപ്പയും എന്റെ ഉള്ളിൽ ഉണ്ടാക്കിയ ഒരു നഷ്ടബോധം ഇല്ലാതാക്കി ചിരിക്കാനും ചിരിപ്പിക്കാനും എന്നെ പഠിപ്പിച്ചവൾ ആണ് നീ..............................നിന്നോളം ഞാൻ ഒരു മനുഷ്യനെ സ്നേഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല..................നിന്റെ ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ലായിരിക്കാം.......................പക്ഷെ നിന്റെ ഉള്ളിൽ ഒരു വേദന വന്നാൽ അത് എനിക്ക് മറ്റാരേക്കാളും മനസ്സിലാകും സായാ.....................".......................ഞാൻ അവളോട് പറഞ്ഞു..........................
അവളുടെ കണ്ണുകൾ നിറഞ്ഞു.....................കണ്ണീർ അവളുടെ കവിളിൽ വീണു........................
ഞാൻ അവളുടെ കണ്ണ് തുടച്ചു....................
"ഈ കണ്ണുകൾ നിറയുന്നത് ഒരിക്കൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്......................എനിക്കും നിനക്കും ഇടയിൽ സ്നേഹം പങ്കുവെക്കാൻ നീ ഒരാളെ നൽകിയ അന്ന്....................എനിക്ക് എന്റെ ആദത്തെ നൽകിയ അന്ന്...................
ആ ദിവസം അല്ലാതെ വേറെ ഒരു ദിവസം ഈ
💬 Comments
View all comments