0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

അയാളുടെ മുഖത്തു തെളിഞ്ഞുനിന്നു..

"ഹെൽമെറ്റ് ഇട്ട ഒരാളോ...അതാരാ..."..റാഫി പിന്നെയും ചോദിച്ചു..

"വെള്ളം..എനിക്ക് കുറച്ചു വെള്ളം വേണം..."...അജയൻ ചോദിച്ചു...

റാഫി ഫ്രിഡ്ജിൽ നിന്നും കുപ്പിവെള്ളം എടുത്ത് അജയന് കൊടുത്തു...അജയൻ കുപ്പി വാങ്ങി വെള്ളം മടമടാ കുടിച്ചു...

"എന്താ ശെരിക്കും സംഭവിച്ചത്...ഒന്ന് തെളിച്ചു പറ അജയണ്ണാ.."...റാഫി പിന്നേം ചോദിച്ചു

അജയൻ ആ വെള്ളകുപ്പി മുഴുവനും കുടിച്ചുതീർത്തിട്ടു കിതച്ചു...റാഫി അജയൻ ക്ഷീണം മാറി സംസാരിക്കാൻ വേണ്ടി കാത്തുനിന്നു...അജയൻ പറഞ്ഞു തുടങ്ങി..

"നീ പോയശേഷം ഞങ്ങൾ പിന്നേം മദ്യസേവ തുടങ്ങി...ഒന്ന് രണ്ട് പേർ ആ പെണ്ണിനെ തൊട്ടുരുമ്മി നിന്നു... കുറച്ചുകഴിഞ്ഞു ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു..അവളെയൊന്ന് കണ്ട് ആസ്വദിച്ചതിനുശേഷം ഞാൻ അവളെ തൊടാൻ കൈനീട്ടി...പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു.. ഞാൻ കൈവലിച്ചു തിരിഞ്ഞു നോക്കുമ്പോൾ വാതിൽ പൊളിഞ്ഞു കിടക്കുന്നു..ഞങ്ങൾ എന്താണ് സംഭവം എന്നറിയാതെ പകച്ചു നിന്നു...പെട്ടെന്ന് ഒരു കാൽ പുറത്തുനിന്നും ഉള്ളിലേക്ക് പതിയുന്നത് ഞാൻ കണ്ടു...ഹെൽമെറ്റ് ധരിച്ച ഒരാൾ ഹാളിലേക്ക് പതിയെ കടന്നുവന്നു...എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തം വിട്ട് നിന്ന്...അവൻ ഞങ്ങളെയെല്ലാം നോക്കി അവിടെ തന്നെ നിന്നു..."...അജയൻ ഭയപ്പാടോടെ പറഞ്ഞു നിർത്തി...ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തിട്ട് പിന്നെയും പറഞ്ഞു തുടങ്ങി...

"ആരാടാ നീ..".. കൂട്ടുകാരിൽ ഒരുത്തൻ അവനോട് ചോദിച്ചു...

അവൻ ഒന്നും മിണ്ടിയില്ല..അവൻ ചോദിച്ചവനെ നോക്കി നിന്നു...

"നീ ആരാ എന്ന് പറയാൻ ഇല്ലെങ്കിൽ നീ ഇവിടെ നിന്ന് പോകില്ല...".. വേറെ ഒരുത്തൻ അവനോട് പറഞ്ഞു..അവൻ പിന്നെയും ഒന്നും മിണ്ടിയില്ല...നിന്നസ്ഥലത്ത് മിണ്ടാതെ നിന്നു...

"എന്താടാ നിനക്ക് വേണ്ടത്..."...ഒരുത്തൻ ചോദിച്ചു....

പിന്നെയും നിശബ്ദത...കുറച്ചു കഴിഞ്ഞു ആ പെണ്ണിനെ നോക്കിയിട്ട്

💬 Comments

View all comments