Chapter Title : വില്ലൻ 3 [വില്ലൻ]
അവൾക്ക് നേരെ ചൂണ്ടിക്കാണിച്ചു....അവൾ പേടിയോടെ ഹെൽമെറ്റ് ധരിച്ചവനെ നോക്കി നിന്നു...
"ഇവളെ വിൽക്കാൻവച്ചതല്ല...നിനക്ക് പോകുന്നതാ നല്ലത്..."
അവൻ കൈകെട്ടി അവിടെ പോകാതെ നിന്നു...
"നിന്നോടല്ലേടാ പന്നി പോകാൻ പറഞ്ഞെ.." എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ അവനെ തല്ലാൻ ചെന്നു...
അവൻ വലത്തെകൈ അവന്റെ തല നോക്കി വീശി...പക്ഷെ ഹെൽമെറ്റ്(കുറച്ചുനേരത്തേക്ക് ഹെൽമെറ്റ് ധരിച്ചവനെ ഹെൽമെറ്റ് എന്ന് വിളിക്കാം) അവന്റെ ഇടത്തെ കൈ കൊണ്ട് അവന്റെ അടി ബ്ലോക്ക് ചെയ്തതിനുശേഷം വലത്തേ കൈകൊണ്ട് അവന്റെ കരണം നോക്കി നിന്ന് കൊടുത്തു... അടികിട്ടിയവൻ നിലത്തേക്ക് മുഖവുമടിച്ചു വീണു..അവനിൽ ഞങ്ങൾ ഒരു ചലനവും കണ്ടില്ല...ഞങ്ങൾ ഭയത്തോടെ ഹെല്മെറ്റിനെ നോക്കി...വീണ്ടും ഞങ്ങൾ വീണവനെ നോക്കി...പക്ഷെ അവൻ അനക്കമറ്റ് അവിടെ കിടന്നു...ഞങ്ങളുടെ ഭയം കൂടി...രണ്ടുപേർ ഹെല്മെറ്റിനെ തല്ലാനായി അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു...മുന്നിൽ വന്നവന്റെ നെഞ്ച് നോക്കി അവൻ ആഞ്ഞുചവിട്ടി...അവൻ പോയതിനേക്കാൾ സ്പീഡിൽ പറന്ന് ഞങ്ങളുടെ അടുത്തേക്ക് വീണു..രണ്ടാമത്തവൻ ഹെല്മെറ്റിനെ നോക്കി കൈ ആഞ്ഞുവീശിയെങ്കിലും ഹെൽമെറ്റ് അവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ കഴുത്തുനോക്കി ഒന്ന് കൊടുത്തു..രണ്ടാമത്തവൻ വേദനകൊണ്ട് തന്റെ കഴുത്തിന്മേൽ പിടിച്ചപ്പോഴേക്കും അവനെ ഹെൽമെറ്റ് ജനലിന്മേൽക്ക് എറിഞ്ഞു...ജനാല പൊളിഞ്ഞു പുറത്തേക്ക് വീണ്..ജനലഴികൾ വളഞ്ഞു അവൻ അതിന്റെ ഉള്ളിൽ തൂങ്ങിക്കിടന്നു...
പെട്ടെന്ന് ഒരുത്തൻ ഹെല്മെറ്റിനെ ചവിട്ടാൻ വേണ്ടി കാലുവീശി...ഹെൽമെറ്റ് ഒഴിഞ്ഞുമാറി നിന്നു.. ചവിട്ടാനോങ്ങിയവൻ വെച്ചുകൊണ്ട് പുറത്തേക്ക് വീണു...ഹെൽമെറ്റ് പുറത്തേക്ക് ഇറങ്ങി...ഹെല്മെറ് അവന്റെ വയറിന്മേൽ മുഷ്ടിചുരുട്ടി ആഞ്ഞുകുത്തി..അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു...അവൻ വായിലൂടെ രക്തം ശർധിച്ചു.. ഹെൽമെറ്റ് അവനെ പൊക്കിയെടുത്തു സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസിന്മേൽക്ക് എറിഞ്ഞു...ഗ്ലാസ് പൊളിഞ്ഞു അവൻ കാറിന് ഉള്ളിലേക്ക് വീണുപോയി..
ഹെൽമെറ്റ് തിരികെ ഹാളിലേക്ക് വന്നു...തല്ലുകിട്ടാതെ ഞാനും
💬 Comments
View all comments