0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 659

വേഗം പോവാം... അല്ലെങ്കി നിന്റെ ഇവിടുന്നുള്ള പോക്ക് കണക്കാക്കും...കേട്ടോടി..."..നവാസ് അവളോട് ഒരു മുറൽച്ചയോടെ പറഞ്ഞു...

അവൾ ഭയന്ന് വിയർത്തു...

"അയ്യോട.. കൊച്ച് ആകെ വിയർത്തല്ലോ...ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ടാ... കുറച്ചു ഡ്രെസ്സൊക്കെ ഇട്ടാൽപോരെ മോളെ..."..അർജുൻ അവളോട് പറഞ്ഞു

"മോള് മോളുടെ ഷാൾ ഇങ്ങു തന്നെ..."..ആൽബി പറഞ്ഞു...

അവൾ ഇല്ലായെന്ന് തലയാട്ടി...

"ഇങ്ങ് താടീ മൈരേ.."..ആൽബി ബലമായി അവളുടെ ഷാൾ വാങ്ങി...അവൾ രണ്ട് കൈകൾ കൊണ്ട് മേലുമറച്ചു...

അവൾ ആകെ പേടിച്ചു...

"മോൾക്ക് പാട്ടുപാടാൻ അറിയില്ല ഡാൻസ് കളിയ്ക്കാൻ അറിയില്ല..എന്താ പിന്നെ മോളെകൊണ്ട് ചെയ്യിപ്പിക്കുക...ഉമ്മയായാലോ... എന്താ നവാസ് നിന്റെ വിലയേറിയ അഭിപ്രായം..."...അർജുൻ ചിരിച്ചുകൊണ്ട് നാവാസിനെ നോക്കി ചോദിച്ചു...

"വളരെ നല്ല അഭിപ്രായമാണ്.."..നവാസ് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു...

ആനി അരുത് എന്ന രീതിയിൽ തലയാട്ടി...

"ആരെക്കൊണ്ടാ ഇപ്പോ കൊടുപ്പിക്കുക..."..അർജുൻ ചുറ്റും നോക്കി...

ആൽബി കോളേജ് കവാടത്തിലേക്ക് ചൂണ്ടിക്കാണിച്ചു...

"ദാ വരുന്നു നമ്മൾ അന്വേഷിച്ച ആൾ.."..ആൽബി പറഞ്ഞു...

അവരെല്ലാവരും അവനെ നോക്കി...

സമർ ആയിരുന്നു അത്..സമർ ഒരു ചെറിയ ബാഗും ഇട്ട് കോളേജ് കവാടത്തിന്റെ അടുത്തുനിന്ന് നടന്നുവരികയായിരുന്നു...

സമർ..ആറടി ഉയരത്തിൽ ഉള്ള വെളുത്ത ശരീരം...അവന്റെ ഉയരത്തിന് അനുസരിച്ചു നല്ല തടിയും അവന് ഉണ്ടായിരുന്നു...കരുത്തുറ്റവൻ...ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡി അല്ല...മസിലുകൾ ഒക്കെ നല്ല കട്ടിയിൽ വിരിഞ്ഞുനിന്നു...നല്ലവെളുത്ത മുഖം..ചൊറുക്കുള്ള മുഖം എന്നതിലുപരി ഹാൻഡ്‌സം...നല്ല കട്ടിമീശ... ചെറുതായി ട്രിം ചെയ്ത് നിർത്തിയ കുറ്റിത്താടി...നല്ല ഇടതൂർന്ന മുടി...നീളന്മുടി ...സൈഡ് കുറ്റിയാക്കിയിട്ടിരുന്നു...അവന്റെ ഇടത്തെ പുരികത്തിന്മേൽ ചെറിയ ഒരു വെട്ടുണ്ടായിരുന്നു...മൂർച്ചയേറിയ കണ്ണുകൾ...

അവൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു....

"ഡാ മോനെ...ഇങ്ങ് വന്നേ..."...നവാസ് അവനെ വിളിച്ചു

സമർ അവരുടെ ഇടയിലേക്ക് ചെന്നു...

"ജൂനിയറാണോ..."..അർജുൻ ചോദിച്ചു..സമർ അതെയെന്ന് തലയാട്ടി...

"നീ ഈ ചുന്ദരികുട്ടിയെ കണ്ടോ..."...എന്ന് പറഞ്ഞിട്ട് ആൽബി ആനിയെ സമറിന്റെ മുന്നിലേക്ക് തള്ളി...

"ഇവൾക്ക് നിന്നെ ചുംബിക്കണം എന്ന് വല്ലാത്ത ആശ..."..അർജുൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു...സമർ ആനിയെ നോക്കി..ആനി സമറിനെ നോക്കി വേണ്ടായെന്ന അർത്ഥത്തിൽ തലയാട്ടി...

"എന്നാ തുടങ്ങിക്കോ..."...നവാസ് അവളെ ഒന്നുകൂടെ അവന്റെ മുന്നിലേക്ക് തള്ളി...

"വേണ്ട..ഒന്നും ചെയ്യല്ലേ..."..ആനി അവരോട് അപേക്ഷിച്ചു...സമർ ഇതൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്നതെ ഒള്ളൂ...

"വേണ്ടയെന്നോ...ഓകെ... എന്നാൽ

💬 Comments

View all comments