Chapter Title : വില്ലൻ 3 [വില്ലൻ]
നീ ഉമ്മ വെക്കണ്ടാ... നിന്റെ ഡ്രസ്സ് മൊത്തമായി ഒന്ന് അഴിച്ചാൽ മതി..."...നവാസ് ഒരു വളിച്ച ചിരിയോടെ അവളോട് പറഞ്ഞു...എല്ലാവരും അത് കേട്ട് അവനെ സപ്പോർട്ട് ചെയ്തു കയ്യടിച്ചു...
"പ്ളീസ്...എന്നെ ഒന്നും ചെയ്യല്ലേ..."..ആനി കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു...
നവാസ് അവളുടെ തുണിയഴിക്കാൻ അവളുടെ അടുത്തേക്ക് ചെന്നു...മറ്റുള്ളവർ അവനെ ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചു...ആനി അവനെ പിന്നിലേക്ക് മാറി...നവാസ് അവളുടെ മുൻപിൽ എത്തി...അവൾ കൈകൂപ്പിക്കൊണ്ട് അവളെ ഒന്നും ചെയ്യാതിരിക്കാൻ അവനോട് അപേക്ഷിച്ചു...നവാസ് അവളുടെ ശരീരത്തിലേക്ക് തന്റെ കൈനീട്ടി..നവാസിന്റെ കൈ അവളുടെ ശരീരം ലക്ഷ്യമാക്കി നീങ്ങി...പെട്ടെന്ന് ഒരു കൈ നവാസിന്റെ കയ്യിന്മേൽ പിടിച്ചു...നവാസ് തന്റെ കയ്യിന്മേൽ പിടിച്ചവനെ നോക്കി...സമറായിരുന്നു അത്...നവാസ് ചോദ്യഭാവത്തോടെ സമറിനെ നോക്കി..
"വേണ്ട..."..സമർ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ അവനോട് പറഞ്ഞു...
"എന്താ മോനുസെ...ഇവൾ ആരാ നിന്റെ കാമുകിയാണോ..."..നവാസ് അവനോട് ചോദിച്ചു...
അല്ലായെന്ന് സമർ തലയാട്ടി...
"നിന്റെ പെങ്ങളാണോ..."നവാസ് പിന്നെയും ചോദിച്ചു...
അതിനും സമർ അല്ലായെന്ന് തലയാട്ടി...
"പിന്നെന്ത് മൈരിനാടാ നായെ നീ എന്റെ കയ്യിൽ പിടിച്ചത്.."..നവാസ് അവനോട് ആക്രോശിച്ചു...സമർ ഒന്നും പറയാതെ അവന്റെ കണ്ണിലേക്ക് നോക്കി നിന്നു...
"ഞാൻ വേണമെങ്കിൽ ഇവളുടെ തുണി അഴിക്കും നിന്റെ തള്ളയുടെ തുണിയും അഴിക്കും... തന്റെ വാക്കുകൾ മുഴുമിക്കാൻ നവാസിന് സമയം കിട്ടിയില്ല...അപ്പോഴേക്കും നവാസിന്റെ തല അർജുൻ ഇരുന്ന ബുള്ളെറ്റിന്റെ ടാങ്കിന്മേൽ പതിച്ചിരുന്നു... അല്ലാ പതിപ്പിച്ചിരുന്നു... സമർ...അര്ജുന് എന്താ നടന്നത് എന്നുപോലും മനസ്സിലായില്ല...ടാങ്കിന്മേലേക്ക് നോക്കുമ്പോൾ നവാസിന്റെ തലയുടെ ഷെയ്പ്പിൽ വണ്ടിയുടെ ടാങ്ക് ഞളുങ്ങിയിരുന്നു...അർജുൻ ബൈക്കിന്മേൽ നിന്ന് ഇറങ്ങിയിട്ട് ഡാ മൈരേ എന്ന് വിളിച്ചു സമറിന്റെ നേരെ ആഞ്ഞടുത്തു..സമർ അവന്റെ നെഞ്ച് നോക്കി ചവിട്ടി...അർജുൻ ബൈക്കിന്മേലേക്ക് പറന്നു വീണു...അവനും ബൈക്കും കൂടെ അതിനുപിന്നിൽ നിന്ന ആൾക്കാരുടെ ദേഹത്തേക്ക് വീണു...സമറിന്റെ ഇടത്തെ ഭാഗത്തു നിന്നിരുന്ന ആൽബി സമറിന്റെ കരണം നോക്കി അവന്റെ കൈവീശി..സമർ അവന്റെ നേരെ വന്ന കൈ പിടിച്ചു...സമർ ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി...ശേഷം അവന്റെ മുഖത്തിനുനേരെ തന്റെ മുഷ്ടിചുരുട്ടി ഒന്ന് കൊടുത്തു...ആൽബിയുടെ മൂക്കിന്റെ പാലം തകർന്നുപോയി...അവന്റെ മുഖത്തുനിന്നും ചോര ഒലിച്ചു...അവൻ മൂക്കുപോത്തി സമറിനെ നോക്കി...സമറിന്റെ കൈ പെട്ടെന്ന് ശക്തിയിൽ ആൽബിയുടെ ചെവികളിൽ പതിച്ചു...ആൽബിക്ക് തന്റെ സൈറൺ മുഴങ്ങുന്നതുപോലെ
💬 Comments
View all comments