0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

അവളെ അത്ഭുതപ്പെടുത്തി...അവൾ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു... ആ വീടിന്റെ ഉദ്യാനത്തിലേക്കാണ് അവൾ ചെന്നെത്തിയത്...ആ ഉദ്യാനത്തിന്റെ ഭംഗി കണ്ടവൾ അതിശയിച്ചു...അവൾ ഇന്നലെ കണ്ട പൂന്തോട്ടം തന്നെ ആണോ എന്ന് അവളിൽ അത് സംശയം ജനിപ്പിച്ചു...അത്രയ്ക്ക് മനോഹരമായിരുന്നു അത്...പൂന്തോട്ടത്തിന് നടുവിലൂടെ ഒരു വഴി നടക്കാൻ ഉണ്ടാക്കിയിട്ടുണ്ട്..അവൾ അതിലൂടെ നടന്നു... പലതരത്തിലുള്ള ചെടികൾ അവിടെ ഉണ്ടായിരുന്നു...പലതരം പുഷ്പങ്ങൾ അവിടെ വിരിഞ്ഞുനിന്നു...ചെറിയ അങ്ങാടിക്കുരുവികളും പൂമ്പാറ്റകളും പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ അവിടെ സന്നിഹിതരായിരുന്നു... പൂക്കൾ മാത്രമല്ല ചെറിയ വലിയ മരങ്ങൾ ആ പൂന്തോട്ടത്തിന് ഭംഗി കൂട്ടാനായി അവിടെ ഉണ്ടായിരുന്നു...പ്രാവുകളും പൂത്താങ്കീരികളും അങ്ങാടിക്കുരുവികളും വേറെ പലതരത്തിലുള്ള പക്ഷികളും ആയിരുന്നു അവൾ കിടക്കയിൽ നിന്ന് കേട്ട ശബ്ദത്തിന് ഉടമകൾ...

അപ്പോൾആണ് അവൾ സമർ പറഞ്ഞ കാര്യം ഓർത്തത്...ചെടികൾക്ക് വെള്ളമൊഴിക്കാനും പെറ്റ്സിന് ഭക്ഷണം കൊടുക്കാനും... അപ്പോൾ ഈ പൂന്തോട്ടത്തിൻ്റെ ഉടമ സമർ തന്നെ..കഷ്ടപ്പെട്ട് ഉണ്ടാക്കിയവനെ അത് നിലനിർത്താനും നഷ്ടപ്പെടാതിരിക്കാനും മനസ്സ് കാണൂ...ഷാഹിയിൽ സമറിനോട് കുറച്ചു അസൂയ പൊട്ടിമുളച്ചു...അതിനേക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും...അപ്പൊ നിഗൂഢത മാത്രം അല്ല പ്രകൃതി സ്നേഹികൂടിയാണ്...ഗുഡ്...കീപ് ഇറ്റ് അപ്പ്...അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് സമറിന് ഒരു തംസ് അപ്പ്‌ കൊടുത്തു....അവൾക്ക് പൂന്തോട്ടം കണ്ട് മതിവരുന്നുണ്ടായിരുന്നില്ല...അവളിൽ സന്തോഷവും ആകാംക്ഷയും മാത്രം നിറഞ്ഞുനിന്നു...കുറച്ചുമുന്നേ താൻ എന്തിനാ പേടിച്ചേ എന്നുപോലും അവൾ മറന്നുപോയി...അവൾ പൂന്തോട്ടത്തിൽ വെള്ളം നനച്ചു... കുറച്ചു കൂടെ മുന്നേ പോയപ്പോൾ ഒരു മീൻ വളർത്തുന്ന കുളവും അവൾ കണ്ടു...പലതരം ചൊറുക്കുള്ള മീനുകൾ അതിൽ നിറയെ ഉണ്ടായിരുന്നു...ഗപ്പിയും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് മോളിയും,ഫൈറ്റർ,പ്ലാറ്റീ, ടെട്രാ...അങ്ങനെ കുറെ മീനുകൾ അതിൽ ഉണ്ടായിരുന്നു...പച്ചകളറിൽ കുളത്തിലുണ്ടായിരുന്ന പായൽ കുളത്തിന്റെ ഭംഗി വളരെയധികം

💬 Comments

View all comments