0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 642

കയറി.... ഇവൻ(സമർ) ഇത് എന്ത് ജന്മമാണ്... ഒരിടത്തു പൂന്തോട്ടവും അക്വാറിയവും...വളരെ സമാധാനം...മറ്റൊരിടത്ത് കുറുക്കൻ...ഒടുക്കത്തെ വയലന്റ്.... ഇത് എന്തൂട്ട് അവസ്ഥ...വെറുതെ അല്ല ശാന്തേച്ചി പറഞ്ഞെ അവൻ ഒരു പിടുത്തം കിട്ടാത്ത ജന്മം ആണെന്ന്... ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ...ഷാഹി ഓരോന്ന് ചിന്തിച്ചു കിടപ്പറയിലേക്ക് നടന്നു..അവൾ ഫോണെടുത്തു അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു...ശേഷം ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി...

ഓരോജോലി ചെയ്യുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ സമറിനെ ചുറ്റിപറ്റി ആയിരുന്നു... അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവളുടെ ഹൃദയം വെമ്പി...ആരാണവൻ...എവിടെയാണ് അവൻ...അവന് ആരുമില്ലേ...? ഇത്രയും കാലമായി ആരും അവനെ കാണാൻ വന്നിട്ടില്ല എന്നൊക്കെ പറയുമ്പോൾ....അവൻ അനാഥൻ ആകുമോ ആരും ഇല്ലേ അവന്...പക്ഷെ അവന്റെ ഈ സെറ്റപ്പ് കാണുമ്പോൾ ആരും ഇല്ലാത്തവനായി തോന്നുന്നുമില്ല...ഇനിപ്പോ സമ്മർ ഇൻ ബെത്ലഹേമിലെ സുരേഷ് ഗോപിയുടെ അവസ്ഥ ആകുമോ അവന്.... ഹേയ്.. അങ്ങനെ ഒന്നും ആകില്ല...അതൊക്കെ സിനിമയിൽ അല്ലെ...അതൊക്കെ യഥാർത്ഥ ലൈഫിൽ നടക്കുമോ...ഇവൻ ഇത് എവിടെ പോയി കിടക്കുവാണ്... നാളെ കോളേജ് തുറക്കുന്നത് അറിയില്ലേ...അല്ല അവർക്ക് ഒക്കെ പഠിച്ചിട്ട് എന്തിനാ...ആവശ്യത്തിൽ അധികം മുതൽ ഇപ്പോൾ തന്നെ ഉണ്ടല്ലോ...ഈ വീട് എന്തായാലും കോളേജ് തീരുന്നതുവരെ താമസിക്കാൻ എടുത്തത് ആവും...അല്ലാതെ സ്വന്തം വീട് ഒന്നും ആവില്ല...ഇനി അവന് കുടുംബമില്ലേ...രണ്ടും മൂന്നും കൊല്ലമായി അവനെ അറിയുന്ന ശാന്തേച്ചിക്കും ചന്ദ്രേട്ടനും അവനെ കുറിച്ചു ഒരു തേങ്ങയും അറിയില്ല...പിന്നെ ഞാൻ ഇവിടെ കിടന്ന് ഓരോ ഊഹാപോഹങ്ങൾ ഇട്ടിട്ട് എന്താ കാര്യം...?ഷാഹി സമറിനെ കുറിച്ച് ആലോചിച്ചുകൂട്ടി കൊണ്ടേയിരുന്നു...

*****************

ഈ സമയം(ഉച്ച) കുഞ്ഞുട്ടന്റെ ജീപ്പ് നഗരത്തിന് പുറത്തേക്ക് ചീറിപ്പായുകയായിരുന്നു... വിജനമായ റോഡിലൂടെ ജീപ്പ് ഇരമ്പിനീങ്ങി... പെട്ടെന്ന് ആളുകളില്ലാത്ത ഒരിടത്ത് രണ്ട്‌ ടവേരകൾ കുഞ്ഞുട്ടന്റെ ജീപ്പിന് മുന്നിലേക്ക് ചാടി...കുഞ്ഞുട്ടൻ പെട്ടെന്ന് ബ്രെക്കിൽ കാലമർത്തി... ജീപ്പിന്റെ ടയർ ഞരങ്ങികൊണ്ട് ജീപ്പ് ടവേരകൾക്ക് തൊട്ടുമുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു...

"ആരെ വാപ്പാന്റെ മൂത്രതടസ്സം തീർക്കാനാണെടാ എന്റെ വണ്ടിക്ക് വിലങ്ങിടുന്നെ.." എന്ന് ചോദിക്കാൻ കുഞ്ഞുട്ടൻ വായതുറന്നെങ്കിലും അവൻ ടാവേരയുടെ നമ്പർ കണ്ട് അത് വിഴുങ്ങികളഞ്ഞു...

TN59 DL 666

ടാവേറായിൽനിന്നും ആളുകൾ ഇറങ്ങി... രണ്ടെണ്ണത്തില്നിന്നും കൂടി ഒരു ആറേഴു ആളുകൾ ഇറങ്ങി... കുഞ്ഞുട്ടൻ അവരെ നോക്കി നിന്നു...കുഞ്ഞുട്ടന്റെ വണ്ടിക്ക് വട്ടമിട്ട ആദ്യത്തെ ടവേരയുടെ ഫ്രന്റ് സീറ്റിൽ നിന്നും ഒരാൾ അവസാനം ഇറങ്ങി...ഒരു ജിമ്മൻ...ജിമ്മിൽ പോയി കൊറേ പ്രോടീൻ വെള്ളവും കുടിച്ചു വീർപ്പിച്ചെടുത്ത ശരീരം...എന്നിരുന്നാലും ആരോഗ്യവാൻ...ബലവാൻ...കുഞ്ഞുട്ടൻ ജീപ്പിൽ നിന്നും ഇറങ്ങി ബോണറ്റിന്മേൽ ചാരി നിന്നു...

💬 Comments

View all comments