Chapter Title : വില്ലൻ 3 [വില്ലൻ]
വടികൊണ്ടടിച്ചവൻ ഭയന്നുപോയി...സമറിന്റെ കാല് അപ്പോയേക്കും അവന്റെ തലയിൽ പതിച്ചു...അവൻ വീണു...സമർ രണ്ടാമതവന്റെ അടുത്തേക്ക് ഓടിയടുത്തിട്ട് അവന്റെ കയ്യിന്മേൽ തന്റെ കൈകൊണ്ട് അടിച്ചു...അവന്റെ കയ്യിലിരുന്ന ഹോക്കിസ്റ്റിക്ക് സമറിന്റെ കയ്യിലായി...സമർ ആ ഹോക്കിസ്റ്റിക്ക് എടുത്ത് പിന്നാലെ വന്നവന്റെ തലനോക്കി അടിച്ചു...അവൻ തലപൊട്ടി ചോര വന്ന് നിലത്തുവീണു...രണ്ടാമത്തവൻ തിരിഞ്ഞുനോക്കിയപ്പോയേക്കും സ്റ്റിക് അവന്റെ തലയിലും പതിച്ചിരുന്നു...സ്റ്റിക് ഒടിഞ്ഞു തൂങ്ങി വീണു...അവനും നിലത്തേക്ക് വീണു...അർജുനും നവാസും മാത്രം ബാക്കിയായി..അർജുൻ നെഞ്ചിൽ കൈവെച്ചു നിൽക്കുകയായിരുന്നു...നവാസ് അവന്റെ തലയിൽ കൈവെച്ചു മറിഞ്ഞുവീണ ബൈക്കിന് അടുത്ത് ഇരിക്കുകയും...രണ്ടുപേരും നടന്നതുകണ്ടു ഭയന്നുവിറച്ചു...സമർ അവരുടെ നേരെ പതിയെ നടന്നുവന്നു... അർജുന്റെ മുൻപിൽ എത്തി...സമർ അവന്റെ നേരെ നോക്കി നിന്നു..അർജുന് പേടികാരണം മുട്ടുവരെ വിറക്കാൻ തുടങ്ങി...അർജുൻ എന്തോ പറയാൻ വായതുറന്നു... അപ്പോഴേക്കും അവന്റെ വായ അടക്കി സമർ അടിച്ചു...അവന്റെ വായിൽ നിന്നും രണ്ടുപല്ല് പൊട്ടിവീണു...അടിയുടെ ശക്തിയിൽ രണ്ടുപല്ലും അവൻ തന്നെ വിഴുങ്ങി...സമർ അവന്റെ മുടിപിടിച്ചു വണ്ടിയുടെ സൈലന്സറിന്മേൽ അവന്റെ തല കൂട്ടി ഇടിച്ചു...അര്ജുന് തന്റെ തല പൊളിഞ്ഞു പോയതുപോലെ തോന്നി...അവൻ അലറിക്കരഞ്ഞു..സമർ അർജുനെ വിട്ട് നവാസിന്റെ അടുത്തേക്ക് നീങ്ങി..നവാസ് പേടിച്ചു പിന്നിലേക്ക് നീങ്ങി...സമർ അവനെ തന്റെ രണ്ട് കൈകൊണ്ട് അവനെ തൂക്കിയെടുത്തു...അവനെ നേരെപിടിച്ചു നിർത്തി..സമർ അവന്റെ ഇടത്തെ കൈകൊണ്ട് അവന്റെ കോളറിന്മേൽ പിടിച്ചു...നവാസ് കൈകൂപ്പി സോറി പറയാൻ വായതുറന്നു...നവാസ് സമറിൽ നിന്ന് ഒരു മുരൾച്ച കേട്ടു....
"മ്മാനെ പറയാനായോ..."..
നവാസ് അതുകേട്ട് ഭയന്നുവിറച്ചു...അവൻ പിന്നേം ക്ഷമപറയാൻ വായതുറന്നു...പക്ഷെ അത് കേൾക്കാൻ സമറിന് ഒരു മൂഡും ഇല്ലായിരുന്നു...സമർ നവാസിന്റെ മുഖത്തേക്ക് ആഞ്ഞുകുത്തി...ഒരു കുത്തിൽ സമർ നിർത്തിയില്ല...വീണ്ടും വീണ്ടും അവൻ നവാസിന്റെ മുഖം ലക്ഷ്യമാക്കി കുത്തി...നവാസ്
💬 Comments
View all comments