0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ബോധം മറഞ്ഞു സമറിന്റെ കയ്യിൽ തൂങ്ങി നിന്നു... കുറച്ചുകഴിഞ്ഞപ്പോ നവാസിനെ മോചിതനാക്കി...അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു...സമർ ചുറ്റും നോക്കി..തന്നെ നേരത്തെ തല്ലാൻ വന്നവൻ അപ്പോഴും അവന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു...സമർ അവനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു...അവൻ ഒന്നുമില്ല എന്ന് ചുമലുകൊണ്ട് കൂച്ചി കാണിച്ചിട്ട് തിരിഞ്ഞോടി...ബാക്കി പത്തുപേർ ഒരു ബോധവും ഇല്ലാതെ നിലത്തുവീണുകിടക്കുന്നുണ്ടായിരുന്നു.....പ്രിൻസിപ്പൽ കിതപ്പോടെ ഷാഹിയോട് പറഞ്ഞുനിർത്തി...പ്രിൻസി തന്റെ ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു...എന്നിട്ട് വീണ്ടും തുടർന്നു...

"അവൻ അവരെ തല്ലിവീഴ്ത്തിയതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് അവൻ അവൻ അത് ചെയ്തവിധമാണ്..ക്രൂരമായിരുന്നു...പൈശാചികം...എനിക്കും അവരോട് ദേഷ്യം ഉണ്ടായിരുന്നു...പക്ഷെ അവൻ ചെയ്യുന്നതുകൊണ്ട് എനിക്ക് പോലും അവരോട് സഹതാപം തോന്നി...എന്നെ കൂടുതൽ പേടിപ്പിച്ചത് അവന്റെ മുഖമായിരുന്നു...നമ്മൾ ആരെയെങ്കിലും തല്ലുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകില്ലേ...പക്ഷെ അവന്റെ മുഖത്തു ഞാൻ ഒരു ഭാവം പോലും കണ്ടില്ല..അവൻ തല്ലുകയാണ് എന്ന ഒരുഭാവവും അവന്റെ മുഖത്തിലായിരുന്നു...നിസ്സാരമായി ആണ് അവൻ അത്രയും പേരെ തല്ലിയത്.. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ..."...പ്രിൻസി പഴയകാര്യങ്ങൾ ഭയത്തോടെ ഓർത്തെടുത്തു...ഷാഹി ഇതൊക്കെ കേട്ട് ഞെട്ടിത്തരിച്ചു ഇരുന്നു...

"സ്വാധീനമുള്ള വിദ്യാർത്ഥികൾ ആയതുകൊണ്ട് ഞാൻ അവനെ ഡിസ്മിസ്സ് ചെയ്തിട്ടുള്ള ലെറ്റർ തയ്യാറാക്കി...അപ്പോൾ എന്റെ ടേബിളിലിരുന്ന ടെലിഫോൺ ശബ്‌ദിച്ചു...ഞാൻ ഫോണെടുത്തു...അങ്ങേത്തലയ്ക്കൽ സെൻട്രൽ മിനിസ്റ്റർ രാജു സുന്ദരം...

"നീ ഇപ്പോ ആർക്കുവേണ്ടിയാണോ ഡിസ്മിസ്സൽ ലേറ്റർ തയ്യാറാക്കുന്നത്...അത് കീറികളയുക...അത് ചെയ്യാൻ നിനക്ക് എന്തെങ്കിലും മടിയുണ്ടെങ്കിൽ നിന്റെ ഡിസ്മിസ്സൽ ലെറ്റർ ഞാൻ തയ്യാറാക്കാം..."...രാജു സുന്ദരം പറഞ്ഞു...

"വേണ്ട സാർ...ഞാൻ കീറികളഞ്ഞോളാം.."..ഞാൻ പേടിച്ചു പറഞ്ഞു..

ഫോൺ കട്ടായി...ഞാൻ ഫോൺ വെച്ചു... പെട്ടെന്നു ഫോൺ

💬 Comments

View all comments