0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 679

വില്ലൻ 6

Villan Part 6 | Author :  Villan | Previous Part

ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക...നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്...ഉത്തരവാദിത്വമുള്ളവരാകുക...നമ്മൾ ഇതിനെയും അതിജീവിക്കും..??

ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി...സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്...അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല...ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..??

ഒരു പ്രേമത്തിലും പോയി പെടാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്...അതിന്റെ ഏറ്റക്കുറച്ചിലുകൾ നല്ലപോലെ ഉണ്ടാകും..നന്നാവേണ്ടത് എവിടെയാണെന്ന് അറിയിക്കുക..ഞാൻ ഇമ്പ്രൂവ് ചെയ്യാം...?

വില്ലൻ സീരീസ് നിർത്തണോ നിർത്തേണ്ടയോ എന്നൊരു ആശങ്ക കൂടി ഞാൻ പങ്കുവെക്കുന്നുണ്ട്... നിങ്ങളുടെ അഭിപ്രായം അറിയിക്കുക..✌️✌️

അപ്പൊ തുടങ്ങാം...☠️☠️

പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന് മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും നോക്കി…അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു…പക്കാ മാസ്സ്…

ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു…അദ്ദേഹം ഉള്ളിലേക്ക് നടന്നു…ഓഫീസിൽ കയറി കസേരയിൽ ഇരുന്നു…ഡിജിപി എന്തോ ചോദിക്കാനായി വന്നു…പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം കാണിച്ചു…എന്നിട്ട് അയാൾ വാച്ചിൽ നോക്കി…

സമയം 11:00

ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി…ഡിജിപിയും എസ്പി കിരണും ഒന്നും മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു…അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു…

സമയം 11:01

സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട് ചാടി 11:01 ൽ എത്തി…അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു…ഡിജിപിയും എണീറ്റു…

“സാർ…”..ഡിജിപി വിളിച്ചു…അയാൾ നിന്നു… പതിയെ തിരിഞ്ഞു…ഡിജിപി ചോദ്യഭാവത്തിൽ അയാളെ നോക്കിനിന്നു…

“ഞാൻ വന്നത് 10:59

💬 Comments

View all comments