0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 726

പോലും കഴിഞ്ഞില്ല...എന്റെ ഷാഹി...ഞാൻ എന്ത് പൊട്ടത്തരമാണ് കാണിച്ചത്...ഷാഹിയെ ബാഷയുടെ മുന്നിൽ ഇട്ടുകൊടുത്ത്...ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി..ഓരോ സെക്കണ്ടും എനിക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി...ദൈവത്തിനോട് ഒന്നും പ്രാര്ഥിക്കാത്ത ഞാൻ അവൾക്ക് വേണ്ടി അവന്റെ കാലിൽ വീണു..കണ്ട് കൊതി തീരും മുൻപ് അവളെ എന്നിൽ നിന്ന് എടുക്കല്ലേ എന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു...ദൈവം എന്റെ പ്രാർത്ഥന കേട്ട് എന്ന് തോന്നുന്നു...ഞാൻ അവിടെയെത്തുമ്പോൾ ബാഷാ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുവാണ്... എന്റെ തൊണ്ടയിൽ ആരൊക്കെയോ കയറി പിടിച്ച പോലെ തോന്നി എനിക്ക്..പക്ഷെ അവിടെ ജീവനുവേണ്ടി പകച്ചു നിൽക്കുന്നത് എന്റെ ഷാഹിയാണ്...എന്റെ സ്വന്തം...എന്റെ കനവ്...എന്റെ തൊണ്ടയിൽ വലിഞ്ഞുമുറുക്കിയ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് ഞാൻ ആർത്തുവിളിച്ചു...

"ഹേയ് ബാഷാ..........."...

ബാഷാ ആ വിളി കെട്ടു.. അവൻ നിന്നു... ഷാഹി കണ്ണിറുക്കി അടച്ചു പേടിച്ചു നിൽക്കാണ്... പാവം...ഞാൻ ബാഷയെ അടുത്തേക്ക് വിളിച്ചു..അവൻ അടുത്തേക്ക് വന്നു..അപ്പോഴും അവൾ കണ്ണടച്ച് തന്നെ നിൽക്കുന്നു..ഞാൻ അവളെ നോക്കിനിന്നു...അവൾ പേടിച്ചു മരിച്ചോ എന്ന് ഞാൻ ഒരു നിമിഷം പേടിച്ചു..പക്ഷെ എന്റെ ആശങ്കകളെ തീർത്തുകൊണ്ട് അവൾ തന്റെ പേടമാൻ മിഴികൾ തുറന്നു...കണ്ണീര് തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ...അത് എന്റെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി...അവൾ എന്നെ നോക്കി...എന്നെ നോക്കി തന്നെ അനങ്ങാതെ നിന്നു...

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു... അവൾ അപ്പോഴും തന്റെ നിൽപ്പ് മാറ്റിയില്ല..ഞാൻ അവളുടെ തൊട്ടുമുന്നിലെത്തി...അവൾ മുഖം കുനിച്ചു ആ നിർത്തം തന്നെ നിൽക്കുന്നു..അവൾ ചെറുതായി വിറക്കുന്നുണ്ട്.. പാവം നന്നായി പേടിച്ചുപോയി...

"ഹേയ്..."...ഞാൻ അവളെ പതിയെ വിളിച്ചു..അവൾക്ക് ഒരു അനക്കവും ഇല്ല...

ഞാൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി...എന്റെ കൈ കൊണ്ട് പതിയെ അവളുടെ കവിളിൽ തട്ടി...

"ഹേയ് ഷാഹീ.."..ഞാൻ അവളെ വിളിച്ചു...അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി...കണ്ണീര് വന്ന ആ കണ്ണുകൾക്ക് പോലും അത്ര ഭംഗി...മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു..ഇതൊക്കെ കണ്ടപ്പോൾ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് തലയിൽ തലോടി അവളുടെ ചെവിയിൽ നിനക്ക് ഒന്നുമില്ലാ.. ഞാനില്ലേ.. പേടിക്കണ്ടാ ട്ടോ..എന്നൊക്കെ..പറയാൻ എന്റെ മനം കൊതിച്ചു..പക്ഷെ പറഞ്ഞില്ലാ...അവൾ എന്റെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കിനിന്നു..

"ആർ യു ഓക്കേ.."..ഞാൻ അവളോട് പതിയെ ചോദിച്ചു.. പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് പതിയെ മുഖം കൂപ്പുകുത്തി..ഞാൻ ആ പ്രവൃത്തിയിൽ അന്തം വിട്ടു നിന്നു... ഞാനെന്താണോ കൊതിച്ചത് അത് അവൾ ചെയ്തിരിക്കുന്നു...പക്ഷെ നോർമൽ ആയിരുന്ന എന്റെ ഹൃദയമിടിപ്പ് അബ്നോർമൽ ആയി..ഹൃദയമിടിപ്പ് കൂടി..ശ്വാസം എടുക്കാൻ ഞാൻ

💬 Comments

View all comments