0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 1.3K

ആ വരികൾ പറഞ്ഞത്...അവനാണോ..അവനുവേണ്ടിയാണോ ഞാൻ കാത്തിരുന്നത്..അവനാണോ ദൈവം എനിക്കായി കാത്തുവെച്ചത്...സമർ അവനാണോ...ഒരു വാക്ക് പോലും മിണ്ടാതെ ഒരു നോക്കിൽ നൂറു കാര്യം പറഞ്ഞില്ലേ...അവൾക്കിന്നലെ അവനോട് ഒന്നും മിണ്ടാതിരുന്നത് ഓർമ വന്നു..വായ്കൊണ്ട് ഒരു വാക്കും പറയാതെ കണ്ണുകൾ കൊണ്ട് നോട്ടം കൊണ്ട് അവനെനിക്ക് ആയിരം പൂച്ചെണ്ടുകൾ കൈമാറിയില്ലേ..അവനെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടുപോലുമില്ല..പക്ഷെ ഇവിടെ വന്നതിന് ശേഷം അവനെ ആലോചിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല..അവനെക്കുറിച്ചു ആലോചിക്കുന്ന ഓരോ നിമിഷം എന്തൊക്കെയോ..എന്തൊക്കെയോ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്...ഒരു സംരക്ഷണം..ഒരു കരുതൽ...ഏതൊരു പെണ്ണും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന പ്രഥമ കാര്യം..അത് പക്ഷെ അവനെ ഒരിക്കൽപോലും കാണാതെ എനിക്ക് ഫീൽ ചെയ്തിട്ടില്ലേ... അവന്റെ ഓരോ വാക്കുകളും അവന്റെ ശബ്ദം പോലും തന്നെ ഒരു മായികലോകത്തേക്ക് കൊണ്ടുപോയില്ലേ..ഞാൻ കേട്ട ആ സൂഫി സംഗീതം അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഒരു മാൻപേടയെ പോലെ അവന്റെ കരവലയത്തിനുള്ളിൽ കിടന്ന് കേൾക്കാൻ താൻ എത്ര തവണ കൊതിച്ചിട്ടുണ്ട്...ഒരിക്കൽ പോലും കാണാത്ത അവന്റെ നെഞ്ചിലെ ഓരോ രോമങ്ങളും ഞാൻ എണ്ണിത്തീർത്തില്ലേ...അവനെ കണ്ടപ്പോളോ...എവിടെയോ കണ്ടുമറന്നപോലെ...എവിടെയോ കണ്ട് പരിചയിച്ച മുഖം..ഞാൻ കണ്ട കനവുകളിലേത് പോലെ...അവൻ എന്നെ പറ്റിച്ചപ്പോൾ.. അവന്റെ കുറുമ്പിന് മുന്നിൽ ഞാൻ തോറ്റപ്പോൾ.. ശരിക്കും ഞാൻ അവനെ കൂടുതൽ ഇഷ്ടപ്പെടുക അല്ലെ ചെയ്തത്...അവനെ കൂടുതൽ ഇഷ്ടപ്പെട്ടത്തിന്റെ നാണം അല്ലെ ഒരു വാക്ക് പോലും മിണ്ടാനാവാതെ എന്നെ ഭക്ഷണം കഴിപ്പിച്ചത്...ആ മൗനം അവൻ കാട്ടിയ കുറുമ്പ് എന്നെ വേദനിപ്പിച്ചു എന്ന് അവന് തോന്നിയപ്പോൾ അവൻ എന്നെ തേടി വന്നില്ലേ...എന്നെ സംസാരിക്കാൻ..എന്നെ ചിരിപ്പിക്കാൻ...അവനും ഉണ്ടോ എനിക്ക് അവനോട് തോന്നിയ ആ ഒരിഷ്ടം...അതോ

💬 Comments

View all comments