Chapter Title : വില്ലൻ 6 [വില്ലൻ]
ഞാൻ ഒരു പാവം പിടിച്ച പെണ്ണ് ആണെന്ന് കരുതി വന്നതാണോ..അല്ല...എനിക്ക് എവിടെയാ അവനെ ആഗ്രഹിക്കാനുള്ള യോഗ്യത..ആരുടെയൊക്കെയോ കാരുണ്യം കൊണ്ടാണ് പഠിക്കുന്നത് പോലും..ആ ഞാനാ ഒരു കൊട്ടാരം സ്വന്തമായുള്ളവനെ ആഗ്രഹിക്കുന്നെ...അത് വേണ്ടാ.. അത് ശരിയാവില്ല...മനസ്സിൽ നൂറ് നൂറ് കിനാവുകൾ പൊന്തി വരുന്നുണ്ട്...എന്നെ അതിലൊന്നും വീഴാതെ കാക്ക് പടച്ചോനെ..നിങ്ങൾക്കറിയാലോ എന്റെ കഥ...ആഗ്രഹം ഉണ്ട് ആ രാജകുമാരനെ എന്റേതാക്കാൻ... അവന്റെ സ്വർഗത്തിൽ ജീവിക്കാൻ...അവന്റെ മാത്രം സ്വന്തമായി..അവന്റെ നെഞ്ചിൽ ഓരോ രാവും തലവെച്ചു കിടന്നുറങ്ങാൻ..പക്ഷെ എനിക്ക് അതിനുള്ള യോഗ്യതയില്ല... അങ്ങനെയുള്ള അർഹിക്കാത്ത മോഹങ്ങളിൽ നിന്നൊക്കെ നീയെന്നെ രക്ഷപ്പെടുത്ത്...ഞാൻ അവന്റെ വേലക്കാരി മാത്രമാണ് ഇപ്പൊ....
അപ്പോളാണ് അവൾ അതോർത്തത്... രാവിലത്തെ ചായ ഉണ്ടാക്കി കൊടുത്തിട്ടില്ല...പടച്ചോനെ എനിക്ക് ഇത് എന്തുപറ്റി...അവൾ എണീറ്റ് അടുക്കളയിലേക്ക് പാഞ്ഞു... എന്തൊരു മറവിയാണ് പടച്ചോനേ...ഇങ്ങക്ക് ഒന്ന് ഓർമിപ്പിച്ചൂടെ...അവൾ വെള്ളം എടുത്ത് ഗ്യാസിൽ വെച്ചു... അവൻ ഇനി എന്ത് കരുതുമോ ആവോ...ഇന്നലെ മുഖം വീർപ്പിച്ചിരുന്നു വെറുപ്പിച്ചു..ഇപ്പൊ ഇതാ തന്റെ കടമയും മറന്നിരിക്കുന്നു...എനിക്ക് ഭയങ്കര അഹങ്കാരമാണെന്ന് അവൻ കരുതില്ലേ...ആ കാപ്പിപ്പൊടി എവിടെ...ഇത് എവിടെയാ പോയി ഒളിച്ചിരിക്കുന്നെ...പണ്ടാരമടങ്ങാൻ...ഹാ..ഇവിടെ ഒളിച്ചിരിക്കാണോ.. അവൾ കാപ്പിപൊടിയെടുത്ത് തിളച്ച വെള്ളത്തിൽ ഇട്ടു..ഏലക്കയെടുത്ത് പൊടിച്ചിട്ടു...ഒന്ന് വേഗം ആവ് അങ്ങട്... ഷാഹി അടുക്കളയിൽ നിന്ന് ഓരോന്ന് പിറുപിറുത്തു...പെട്ടെന്ന് അവൾ സമർ സംസാരിക്കുന്നത് കേട്ടു... പടച്ചോനെ...സമർ എണീറ്റിട്ടുണ്ടല്ലോ..പിന്നിലുണ്ട്...എന്ത് തോന്നുമോ ആവോ...അവൾ കോഫീ ചെറുതായി ആറ്റിയിട്ട് അതുമായി പിന്നിലേക്ക് നടന്നു...സമർ ഉദ്യാനത്തിലേക്ക് പോയതറിയാതെ..അവളെയും കാത്ത് ബാഷാ അവിടെ നിക്കുന്നത് അവൾ അറിഞ്ഞില്ല...
അവൾ കാപ്പിയുമായി പിന്നിലേക്കെത്തി... അവൾ കാപ്പിയെടുത്ത് മേശയിൽ വെച്ചിട്ട് തന്റെ ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കി...എന്നിട്ട് കാപ്പി കയ്യിലെടുത്ത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...അവൾ ചുറ്റും
💬 Comments
View all comments