0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 735

എനിക്കും തോന്നി..അത്ര ഭംഗിയായിരുന്നു സമറിനെ കാണാൻ..കട്ടതാടിയും കട്ടിമീശയും നല്ല ഉയരവും അതിനൊത്ത തടിയും കരുത്തുറ്റ ശരീരവും പിന്നെ നല്ല നിറവും ചൊറുക്കുള്ള മുഖവും...ഏത് പെണ്ണും അവനെ ആഗ്രഹിക്കും...ഏതെങ്കിലും സാധാ ഡ്രസ്സ് ധരിച്ചാൽ തന്നെ അവനെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.. ഇന്നാണെങ്കിൽ ഷർട്ട് ന് മുകളിൽകൂടി ഒരു ജാക്കറ്റും ഇട്ടിട്ടുണ്ട്...എന്തൊരു ലുക്ക് ആണ് ഈ പഹയന്...

"അച്ചായത്തി കണ്ണേറ് തുടങ്ങി..."..ഗായത്രി അനുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു...ഷാഹിയും ചിരിച്ചു അത് കേട്ടിട്ട്..

"നീ ചിരിക്കണ്ടാ..."..അനു ഷാഹിയോട് പറഞ്ഞു...

"അതെന്തേ..."..ഷാഹി ചോദിച്ചു...

"ഇവിടെ ഒരാൾ അവനെ കണ്ടപ്പോൾ അന്തം വിട്ട് നോക്കി നിന്നത് ഞാൻ കണ്ടതാ..."..അനു ഷാഹിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു...

"ഞാൻ ഒറ്റത്തവണയെ അങ്ങനെ നോക്കിയൊള്ളൂ... ഇവിടെ ഒരാൾ കാണുമ്പോൾ കാണുമ്പോൾ അവനെ നോക്കി വെള്ളമിറക്കി അവന് ഗർഭം ഉണ്ടാക്കുന്ന ലെവലിൽ എത്തിയിട്ടുണ്ട്..."..ഷാഹി അനുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു...ഗായത്രിയും ഒപ്പം കൂടി...

"ഓഹ്...ആയിക്കോട്ടെ...ഞാൻ എന്തായാലും അവനെ നല്ലപോലെ നോക്കുന്നുണ്ട്..അതിനുള്ളത് അവനുണ്ട്.. അതിൽ നിങ്ങൾ രണ്ടുപേർക്കും സംശയമുണ്ടോ..."..അനു ഒടുവിൽ തോൽവി സമ്മതിച്ചുകൊണ്ട് ചോദിച്ചു...അതിൽ എനിക്കും ഗായത്രിക്കും വേറൊരു അഭിപ്രായം ഇല്ലായിരുന്നു...ഞങ്ങൾ ഇല്ലായെന്ന് തലയാട്ടി...

"ഇന്ന് അവനാ ജാക്കറ്റും ഇട്ട് വിജയ് സ്റ്റൈലിൽ വന്നപ്പോ എന്നാ ലുക്ക് ആണെന്ന് അറിയാമോ..."..അനു പറഞ്ഞു...

"ശരിയാ..ജാക്കറ്റ് കൂടി ഇട്ടപ്പോൾ ഒടുക്കത്തെ ഗ്ലാമർ ആയിട്ടുണ്ട്...അവൻ കെട്ടുന്നവളുടെ ഭാഗ്യം..."..ഗായത്രി പറഞ്ഞു...അത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം...എന്തോ ഒരു അഭിമാനം..പക്ഷെ അതിന്റെ കാരണം എനിക്ക് മനസ്സിലായില്ല...

"സത്യമാ...അവനെയൊക്കെ കെട്ടാൻ പറയുവാണേൽ ഞാൻ കണ്ണുംപൂട്ടി സമ്മതിക്കും..."..അനു കള്ളച്ചിരി ചിരിച്ചു പറഞ്ഞും..

"അയ്യാ...അച്ചായത്തിക്കുട്ടിയുടെ ഒരു പൂതി..."...ഗായത്രിയും ഞാനും കൂടി അവളെ കളിയാക്കി...

"പക്ഷെ പ്രധാന പ്രശ്നം അതൊന്നുമല്ല..അവൻ മുസ്ലിം ആണ്.."..അനു പറഞ്ഞു...

"അതും ശേരിയാ..."..ഗായത്രിയും അവളെ അനുകൂലിച്ചു...

"ഇവൾക്ക് നല്ല സ്കോപ്പ് ഉണ്ട്..."..എന്നെ നോക്കി അനു പറഞ്ഞു..അത് കേട്ടപ്പോൾ എന്റെയുള്ളിൽ സന്തോഷം നിറഞ്ഞു...അത് ഒരു ചിരിയായി പുറത്തേക്ക് വന്നു...

"അയ്യടാ...അത് കേട്ടപ്പോൾ അവളുടെ ഒരു ചിരി നോക്ക്..."..അനു എന്നെ ചൂണ്ടി പറഞ്ഞു...ഗായത്രിയും എന്നെ കളിയാക്കി... എനിക്ക് പിന്നേം ചിരി വന്നു..

"എന്താ ചൊറുക്ക് അവളുടെ കള്ളച്ചിരിക്ക്.."..അനു എന്നെ കെട്ടിപ്പിടിച്ചു ചിരിച്ചുകൊണ്ട് കളിയാക്കി... ഗായത്രിയും അത് കണ്ടു

💬 Comments

View all comments