Chapter Title : വില്ലൻ 6 [വില്ലൻ]
മുഖം നോക്കി കുത്തി..അവന്റെ 32 പല്ലിൽ ഒരു 12 എണ്ണമെങ്കിലും തെറിച്ചുപോയിട്ടുണ്ടാവും...അവൻ നിലത്തേക്ക് വീണു..സമർ അവനെ നിലത്തിട്ടും മുഖത്ത് കുത്തി...ബാക്കി 20 പല്ലിന്റെ കാര്യവും തീരുമാനമായി...പക്ഷെ സമറിന്റെ ദേഷ്യം അടങ്ങിയില്ല..ഇത് കണ്ട ടീനയും കൂട്ടരും ആർത്തുകരഞ്ഞു...അത് കേട്ട് അനുവും ഗായത്രിയും അവിടേക്ക് വന്നു..അവർക്ക് അവിടെ എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ല..അവർ ഷാഹിയുടെ അടുത്തേക്ക് ചെന്നു..അവൾ അവരുടെ മേലേക്ക് വീണ് പൊട്ടിക്കരഞ്ഞു കാര്യം പറഞ്ഞു...അവർ അവളെ സമാധാനിപ്പിച്ചു...സമർ അപ്പോഴും കോപത്തിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു...വീണ് കിടക്കുന്ന അവനെ സമറിൽ കഴുത്തിൽ പിടിച്ചു വലിച്ചിട്ട് ഉദ്യാനത്തിന്റെ കമ്പിവേലികൾക്കിടയിലേക്ക് എറിഞ്ഞു...സമർ തിരിച്ചു ഷാഹിയുടെ അടുത്തെത്തി..ടീനയുടെ കൂട്ടുകാർ അവനെ എറിഞ്ഞ അവിടേക്ക് പാഞ്ഞു...സമർ ഷാഹിയുടെ കയ്യിൽ പിടിച്ചു വാ എന്ന് പറഞ്ഞു...അവൾ അവനെ അനുഗമിച്ചു...
സമർ ഷാഹിയെയും കൊണ്ട് അവന്റെ ബുള്ളെറ്റിന്റെ അടുത്തെത്തി...സമർ വണ്ടിയിൽ കയറി ബുള്ളറ്റ് സ്റ്റാർട്ടാക്കി... അവളോട് കയറാൻ പറഞ്ഞു...അവൾ അവനെ നോക്കി...അവളുടെ വലിയ ഒരു ആഗ്രഹമായിരുന്നു അവനോടൊപ്പം ആ ബുള്ളറ്റിൽ കയറുക എന്നത്...അവൾക്ക് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല..ഇത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ അവൾ കുഴങ്ങി...സമർ അവളെ നോക്കി...അവനെ എന്തെ എന്ന് പുരികമുയർത്തി ചോദിച്ചു..അവൾ ഒന്നുമില്ല എന്ന് പറഞ്ഞു...
"എന്നാ കയറ്..."...സമർ ഷാഹിയോട് പറഞ്ഞു... അവൾ അവന്റെ തോളിൽ പിടിച്ചിട്ട് പതിയെ ബുള്ളെറ്റിന്മേൽ കയറി ഇരുന്നു...
"പോവല്ലേ..."..സമർ അവളോട് ചോദിച്ചു...അവൾ തലയാട്ടി...സമർ വണ്ടി മുന്നോട്ട് എടുത്തു...ഷാഹി പിന്നോട്ട് നോക്കി അനുവിനും ഗായത്രിക്കും ടാറ്റാ കൊടുത്തു..വണ്ടി മുന്നോട്ട് നീങ്ങി..സത്യം പറഞ്ഞാൽ ഷാഹിക്ക് അവൻ തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നത് എന്ന് അറിയില്ലായിരുന്നു..പക്ഷെ അവൾക്ക് ഈ യാത്ര ഭയങ്കര ഇഷ്ടപ്പെട്ടു...സമറിന്റെ ദേഷ്യം പോയിട്ടില്ലായിരുന്നു...അവൻ ഭയങ്കര സ്പീഡിൽ ആയിരുന്നു വണ്ടി ഓടിച്ചത്.. ഷാഹിക്ക് ചെറുതായി പേടി ആയി തുടങ്ങി...അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു..
"മെല്ലെ പോവാം..പേടിയാകുന്നു..."..ഷാഹി പതിയെ സമറിനോട് പറഞ്ഞു..അപ്പോളാണ് ഷാഹി പിന്നിൽ ഉണ്ട് എന്ന കാര്യം അവൻ ബോധവാനായത്... സമർ വണ്ടിയുടെ സ്പീഡ് കുറച്ചു...മെല്ലെ ഓടിക്കാൻ തുടങ്ങി...
"സോറി..."..സമർ പറഞ്ഞു..
"താങ്ക്സ്..."...ഷാഹി തിരിച്ചു മറുപടി നൽകി...
"എന്തിന്..."..സമർ ചോദിച്ചു...
"എന്റെ മാനം കാത്തതിന്..."..ഷാഹി മറുപടി നൽകി...സമർ അതിന് ഒന്നും പറഞ്ഞില്ല... ഷാഹിയും പിന്നെ ഒന്നും മിണ്ടിയില്ല...അവൾ
💬 Comments
View all comments