Chapter Title : വില്ലൻ 6 [വില്ലൻ]
അമർത്തിയിട്ട് ഒറ്റ തിരി...സമർ പിടിച്ച ഭാഗത്ത് നിന്ന് അവളുടെ കയ്യിന്റെ ബാക്കി ഭാഗം താഴേക്ക് ഒടിഞ്ഞു തൂങ്ങി നിന്നു... ടീന അവന്റെ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു..പെട്ടെന്ന് കയ്യിൽ ഒരു തരിപ്പ് അനുഭവപ്പെട്ടത് പോലെ തോന്നി...അപ്പോഴേക്കും സമർ അവളുടെ കയ്യിൽ നിന്നും കൈ പിൻവലിച്ചിരുന്നു..ഒടിഞ്ഞുതൂങ്ങി കിടക്കുന്ന അവളുടെ കൈ അവൾ കണ്ടു..അവൾ ആർത്തുകരഞ്ഞു...ടീന തന്റെ ഒടിഞ്ഞു തൂങ്ങിയ കയ്യും പിടിച്ച് കരഞ്ഞുവിളിച്ച് തന്റെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി...അവർക്ക് എന്താ സംഗതി എന്ന് മനസ്സിലായില്ല...
സമർ ടീനയുടെ ഗ്യാങിന് നേരെ തിരിഞ്ഞുനിന്നിട്ട് ഷാഹിയെ എണീൽപ്പിച്ചു..അവരാരും അവളുടെ ശരീരം കാണാതിരിക്കാൻ വേണ്ടിയാണ് അവൻ അവരുടെ നേരെ തിരിഞ്ഞുനിന്നത്...തന്റെ കുഞ്ചുണ്ണൂലിയുടെ ശരീരം താൻ മാത്രം കണ്ടാൽ മതിയെന്ന് അവന് ദൃഢനിശ്ചയം ഉണ്ടായിരുന്നു...അവൾ കരഞ്ഞുകൊണ്ട് അവനെ നോക്കി..അവൻ പെട്ടെന്ന് തന്റെ ജാക്കറ്റ് ഊരി അവളെ ഉടുപ്പിച്ചു... അവൾ അവന്റെ മുഖത്തേക്ക് നോക്കി...അവൻ അവളുടെ കവിളിൽ പിടിച്ചിട്ട് പേടിക്കണ്ടാ ട്ടോ എന്ന് പറഞ്ഞു...അടുത്ത നിമിഷം ഷാഹി സമറിന്റെ മേലേക്ക് വീണു..അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു...അവൾ വല്ലാണ്ട് പേടിച്ചിരുന്നു..അത് അവന് മനസ്സിലായി..
"താങ്ക്സ്..."..ഷാഹി അവനോട് പറഞ്ഞു..സമർ അവളെ പതിയെ തലോടി...അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു...
"ഡാ..."..ടീനയുടെ ഗ്യാങിൽ ഒരുത്തൻ ആക്രോശിച്ചുകൊണ്ട് സമറിന്റെ അടുത്തേക്ക് വന്നു...അപ്പോഴേക്കും അവർ ടീനയുടെ കൈ ഒടിഞ്ഞത് അറിഞ്ഞിരുന്നു..അവർ അത് കണ്ട് വല്ലാതെ ഭയന്നു... കാരണം അവൻ അവളെ എന്തെങ്കിലും കാര്യപ്പെട്ട് ചെയ്തതായി അവർ കണ്ടിട്ടില്ല..അവൻ അവളെ നോക്കി ചിരിക്കുന്നതെ അവർ കണ്ടുള്ളൂ...ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് സമർ ടീനയുടെ കൈ ഒടിച്ചത്.. അത് ഒരു ഒന്നൊന്നര ഒടിക്കൽ... അവളുടെ കയ്യിന്റെ അവസ്ഥ കണ്ട് മറിയ ബോധം കെട്ട് വീണു.. സമർ തിരിഞ്ഞുനോക്കി..അവൻ സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു..സമർ ഷാഹിയെ വിടുവിച്ചിട്ട് പിന്നിലേക്ക് മാറ്റി നിർത്തി...എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു..കാര്യം അവന്റെ മുഖം കണ്ടാലാണ് ദേഷ്യം കൂടുതൽ ഉണ്ട് എന്ന് തോന്നുക പക്ഷെ സമറിന്റെ രക്തം തിളച്ചിട്ട് ബോയ്‌ലിംഗ് പോയിന്റും കഴിഞ്ഞു പോയിരുന്നു...സമറിന്റെ മുഖത്ത് കോപമില്ല എന്നെ ഒള്ളൂ പക്ഷെ അവന്റെ ഉള്ളിൽ ഒരു അഗ്നിപർവതം തന്നെ പൊട്ടി പുറപ്പെട്ടിരുന്നു...അവൻ അടുത്തെത്തിയതും സമർ ഉയർന്നുചാടി അവന്റെ
💬 Comments
View all comments