Chapter Title : വില്ലൻ 6 [വില്ലൻ]
ഷാൾ ഒറ്റവലി...പക്ഷെ ഷാഹി ഇട്ടിരുന്ന ചുരിദാറും ഒപ്പം കീറിപോന്നു...ഷാഹി ഇട്ടിരുന്ന ചുരിദാർ മറ്റുള്ളവരെപ്പോലെ അത്ര ഗുണമേന്മ ഉള്ളത് ആയിരുന്നില്ല...അതിന് കാരണം അവളുടെ കഷ്ടപ്പാട് തന്നെയായിരുന്നു...ചുരിദാറിന്റെ മുകൾ ഭാഗം കീറി..അവൾ ഉള്ളിൽ ഇട്ടിരുന്ന ബ്രാ ഒക്കെ പുറത്തേക്ക് വെളിവായി... ഷാഹി കരഞ്ഞുകൊണ്ട് അവരാരും തന്റെ ശരീരം കാണാതിരിക്കാൻ കുനിഞ്ഞിരുന്നു...അവളുടെ കണ്ണിൽ നിന്നും കണ്ണീർ പുറത്തുചാടി...അവൾ പേടിച്ചിട്ട് നിലത്തേക്ക് കുനിഞ്ഞിരുന്നു...ടീന അതുകണ്ട് ആർത്തു ചിരിച്ചു...
"ഏത് റോഡ് സൈഡിൽ നിന്നാണെടി നീ ഡ്രസ്സ് വാങ്ങിയെ..."..ടീന പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു..
"ഇത് കണ്ടോ ഒന്ന് തൊട്ടപ്പോയേക്കും ഡ്രസ്സ് ഒക്കെ പോന്നു..."..ടീന ഷാഹിയുടെ ചുരിദാരിൽ നിന്നും പറിഞ്ഞുപോയ കഷ്ണം തന്റെ കൂട്ടുകാരെ കാണിച്ചു...
"ഇങ്ങനെയുള്ള ഡ്രസ്സ് ഒക്കെ ആണ് രാത്രി ഉത്തമം...അത് പറിച്ചെടുക്കുന്നത് ഞങ്ങൾ ബോയ്സിന് ഒരു ഹരമാണ്..."..ടീനയുടെ ഗ്യാങിൽ പെട്ട ഒരു ചെക്കൻ പറഞ്ഞു... ഷാഹി അത് കേട്ട് മുഖംപൊത്തി കരഞ്ഞു...അനുവിനും ഗായത്രിക്കും ഇതൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല...
"എടീ ക്ലാസ്സിലെക്ക് വരുമ്പോളെങ്കിലും നല്ല ഡ്രസ്സ് ഇടണ്ടേ...നല്ലപോലെ സമ്പാദിക്കുന്നില്ലേ എന്തായാലും..."..ടീന ക്രൂരമായ ചിരിയോടെ ഷാഹിയോട് പറഞ്ഞു...
"ടീന ഒന്നും അങ്ങട് വ്യക്തമായി കാണുന്നില്ല...ഒന്ന് ശെരിക്കും കാണിച്ചു താടോ.."..ചെക്കൻ ടീനയോട് പറഞ്ഞു...
"അതിനിപ്പോ എന്താ കാണിച്ചു തരാമല്ലോ..."..എന്ന് പറഞ്ഞു ടീന കുനിഞ്ഞു ഷാഹിയുടെ മുടിക്കുത്തിൽ പിടിച്ചു...പെട്ടെന്ന് ഒരു കൈ ടീനയുടെ കയ്യിന്മേൽ പിടുത്തം ഇട്ടു..ടീന തന്റെ കയ്യിന്മേൽ കൈ വെച്ച ആളെ നോക്കി...അവളുടെ ഉള്ളിൽ ഭയം പെട്ടെന്ന് വന്നുനിറഞ്ഞു...അവൻ...
സമർ...?
ടീനയുടെ ഗാങ്ങും സമർ വന്നത് കണ്ടിരുന്നു..അവരുടെ ഉള്ളിലും ഭയത്തിന്റെ ഉറവകൾ പ്രവഹിക്കാൻ തുടങ്ങി.. ടീന പേടിച്ചു കൈ ഷാഹിയുടെ മുടിക്കുത്തിൽ നിന്നും വിട്ടു..അവൾ നേരെ നിന്നു... തന്റെ മുടിക്കുത്തിൽ നിന്നും കൈ വേർപ്പെട്ടത് അറിഞ്ഞു ഷാഹി മെല്ലെ മുകളിലേക്ക് നോക്കി..അവൾ സമറിനെ കണ്ടു...അവൾക്ക് ആശ്വാസമായി...പക്ഷെ അവൾ ആ കിടപ്പ് തുടർന്നു...
"സമർ ഒന്നും ചെയ്യല്ലേ..."...ടീന സമറിനോട് കെഞ്ചി... സമർ അപ്പോഴും കൈ അവളുടെ കൈത്തണ്ടയിൽ നിന്നും വിട്ടിട്ടില്ലായിരുന്നു...സമർ ടീനയെ നോക്കി...ആ നോട്ടം കണ്ട് തന്നെ ടീന ഭയന്നിട്ട് വിയർത്തുകുളിച്ചു... സമർ അവളെ നോക്കി ഒരു ചിരി ചിരിച്ചു..ശേഷം ചിരിച്ചുകൊണ്ട് തന്നെ അവളുടെ കൈത്തണ്ടയിൽ അവൻ കൈ
💬 Comments
View all comments