0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 1.3K

പിന്നിലേക്ക് നിന്നു അവരുടെ ആ കുസൃതിയിൽ...പിന്നെ പതിയെ ആ വാതിലുകൾ തുറന്നു...സമർ പുറത്തേക്ക് നോക്കി.. അവരെ രണ്ടുപേരെയും നോക്കി...അവർ അവനോട് കുരച്ചുചാടി... കെട്ടിയിട്ടിരുന്നത് കൊണ്ട് അവർക്ക് സമറിന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല...

"ഹായ് ബാഷാ... ഹായ് റോക്കി..."...സമർ അവരെ രണ്ടുപേരെയും നോക്കി കൈ കാണിച്ചുകൊണ്ട് പറഞ്ഞു...അതാണ് അവർ രണ്ടുപേരുടെയും പേര്..ബാഷാ..റോക്കി...അവർ ബൗ ബൗ എന്ന് കുരച്ചു... രണ്ടുപേരും എണീറ്റ് നേരെ നിന്നു... സമറിനെക്കാൾ നീളവും തടിയുമുണ്ടായിരുന്നു അവർക്ക്...ഒരു കടുവയുടെ വലിപ്പം തന്നെ...എന്നാൽ അത്ര അങ്ങ് ഇല്ലതാനും...അവർ രണ്ടുകാലിൽ എണീറ്റ് നിന്ന് സമറിനെ അടുത്തേക്ക് വിളിച്ചു..തുടൽ കെട്ടിയത് കാരണം അവർക്ക് അധികം മുന്നോട്ട് ചലിക്കാൻ സാധിച്ചില്ല...കുറേ നാളുകൾക്ക് ശേഷം തന്റെ യജമാനനെ കണ്ട ആ നായ്ക്കൾക്ക് അവരുടെ സ്നേഹം അടക്കാൻ സാധിച്ചില്ല...അവർ രണ്ടുപേരും സമറിനെ അടുത്തേക്ക് വിളിച്ചുകൊണ്ടിരുന്നു...ഇമ്മാനെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റുന്ന ഇനമാണ്...ചത്താലും കൂറ് മാറില്ല...

സമർ ബാഷയുടെ അടുത്തേക്ക് ചെന്നു..അവൻ അടുത്തെത്തിയതും ബാഷാ സമറിന്റെ മേലിലേക്ക് വീണു...അവനെ രണ്ടുകാലിൽ നിന്ന് കെട്ടിപ്പിടിച്ചു...മുഖമാകെ നക്കി....

"ബാഷാ...റിയലി മിസ്ഡ് യൂ..."...സമർ ഒരു കൈകൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മറ്റേ കൈകൊണ്ട് അവന്റെ വയറിൽ പിടിച്ചു അവനെ താങ്ങി...സമറിന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ പാഞ്ഞു..അവന്റെ രോമങ്ങളിൽ സമർ തലോടി...ബാഷയ്ക്ക് സമറിനെ കണ്ടതിലുള്ള സ്നേഹം അടക്കാൻ സാധിക്കുന്നില്ലയിരുന്നു...അവൻ നിർത്താതെ അവനെ ഉമ്മ വെച്ചുകൊണ്ടിരുന്നു...സമറിന്റെ ചെവിയിലും തലമുടിയിലുമൊക്കെ അവൻ നക്കിക്കൊണ്ടിരുന്നു..ബാഷയെ താങ്ങി നിർത്തുക എന്നുള്ളത് പാടുള്ള കാര്യമാണ്..ഒരു മുന്നൂറ് നാന്നൂറ് കിലോ ഭാരമുണ്ട് അവന്... അവനെയാണ് സമർ താങ്ങി നിന്നത് ഇത്രയും നേരം...സമർ ബാഷയെയും താങ്ങിക്കൊണ്ട് റോക്കിയുടെ അടുത്തേക്ക് തിരിഞ്ഞു...ബാഷാ

💬 Comments

View all comments