0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 1.3K

സമറിനെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ റോക്കിയും സമറിന്റെ കാലിൽ വലിക്കാൻ തുടങ്ങിയിരുന്നു..റോക്കിയെ കെട്ടിയ ഇടത്ത് നിന്നും ദൂരം കുറച്ചുള്ളത്കൊണ്ട് അവന് സമറിന്റെ മേലേക്ക് കേറാൻ കഴിഞ്ഞില്ല...

സമർ ബാഷയെയും താങ്ങി അവന്റെ തുടലിന്റെ അടുത്തെത്തി..സമർ റോക്കിയുടെ തുടൽ അഴിച്ചു...പിന്നെന്താ കഥ...രണ്ടുപേരും കൂടി സമറിന്റെ മേലേക്ക് കയറി...വേറെയൊന്നും നോക്കിയില്ല സമർ നിലത്ത് കിടന്നു..നോ രക്ഷ...റോക്കിയും ബാഷയും കൂടി സമറിനെ നക്കി വെളുപ്പിച്ചു..കുറെ കാലമായി കാണാത്ത പരിഭവം മുഴുവൻ ഉണ്ടായിരുന്നു അവരുടെ സ്നേഹപ്രകടനത്തിൽ..സമർ അവരുടെ രോമങ്ങളിലൂടെ തലോടിക്കൊണ്ടിരുന്നു...റോക്കിയും ബാഷയും ഇടയ്ക്കിടയ്ക്ക് തലപൊക്കി സമറിന്റെ മുഖത്തേക്ക് നോക്കും പിന്നെയും അവന്റെ ദേഹത്ത് കിടന്ന് ഉമ്മ വെക്കും..ഇതൊരു രണ്ടുമൂന്ന് തവണ ആയപ്പോൾ സമർ "എന്താടാ..."..എന്ന് ചോദിച്ചു..അവർ അതിന് ഒരു ഒന്നൊന്നര കുര വെച്ചുകൊടുത്തു സമറിന്റെ ആ ചോദ്യത്തിന്..കുറേ നാളായി മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ ചോദ്യം ചോദിക്കുന്നോടാ നാറി എന്നായിരുന്നു റോക്കിയുടേം ബാഷയുടേം കുരയുടെ പൊരുൾ...അത് സമറിന് മനസ്സിലായി..സമർ രണ്ട് കൈകൊണ്ടും അവരെ ചേർത്ത് പിടിച്ചു അവരുടെ നെറ്റിയിൽ തുരുതുരാ ഉമ്മ കൊടുത്തു...അവർ രണ്ടുപേരും മൂളിക്കൊണ്ട് അത് ഏറ്റുവാങ്ങി...സമർ രണ്ടുപേരെയും അതുപോലെ തന്നെ ചേർത്തുപിടിച്ചുകൊണ്ട് അവിടെ കിടന്നു...യജമാനന്റെ സ്നേഹം കിട്ടിയതോടെ റോക്കിയും ബാഷയും ഹാപ്പി ആയിരുന്നു...അവർ രണ്ടുപേരും അവനെ പറ്റിപ്പിടിച്ചു അവിടെ കിടന്നു..സമർ അവരെ തലോടി...

"ഡാ...."...സമർ അവരെ നീട്ടിവിളിച്ചു...അവർ അത് കേട്ട് ചെറിയ ഒരു മൂളൽ കൊടുത്തു...

"സോറി..."..സമർ അവരോട് പറഞ്ഞു..അതിനും ഒരു മൂളൽ അവർ സമറിന് തിരികെ കൊടുത്തു...റോക്കിയും ബാഷയും സമറിന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..രണ്ടുപേരും അവരുടെ ശരീരം മുഴുവൻ സമറിന്റെ മേൽ ഇടാതിരിക്കാൻ ശ്രമിച്ചു..അവർക്കറിയാം അത് അവനെ താങ്ങില്ല എന്ന്..

💬 Comments

View all comments