Chapter Title : വില്ലൻ 6 [വില്ലൻ]
ഓരോ നിമിഷവും അവന് വേണ്ടി ചിന്തിക്കാൻ മനുഷ്യന്മാർ മാത്രമല്ല സമറിന് സ്വന്തമായുള്ളത്...ദാ ഈ രണ്ട് പേരും ഉണ്ട്..റോക്കിയും ബാഷയും...സമറിന് വേണ്ടി മരിക്കാനും തയ്യാറായ വിശ്വസ്തരായ അവന്റെ രണ്ട് കൂട്ടുകാർ..അവർ ആ കിടപ്പ് തുടർന്നു... പെട്ടെന്ന് സമറിന്റെ ഫോൺ ശബ്‌ദിച്ചു..സമർ ഫോൺ എടുക്കാൻ വേണ്ടി എണീക്കാൻ ശ്രമിച്ചു..അപ്പോ ബാഷാ ഒരു കാലെടുത്ത് സമറിന്റെ ദേഹത്ത് കയറ്റി വെച്ചിട്ട് പോകണ്ട എന്ന ഭാവത്തിൽ കിടന്നു..സമറിനും ചിരി വന്നു അത് കണ്ട്..
"ഡാ ഫോൺ എടുക്കാനാടാ... എവിടേക്കും പോകില്ല..."..ഞാൻ ബാഷയോട് കെഞ്ചി...അപ്പൊ അവൻ കാൽ ഇറക്കിവെച്ചു...ഞാൻ എണീക്കാൻ നോക്കി...അപ്പൊ ദാ റോക്കിയും കാൽ കയറ്റി വെച്ചു...ഞാൻ റോക്കിയുടെ മുഖത്തേക്ക് നീ പക പോക്കുവാണല്ലേ എന്ന ഭാവത്തിൽ നോക്കി...ഒന്ന് പോടാപ്പാ എന്ന ഭാവത്തിൽ അവൻ തിരിച്ചും...
"ഇനി നിന്നോട് പ്രത്യേകം വേറെ പറയണോ.. കാൽ മാറ്റടാ..."..ഞാൻ റോക്കിയോട് പറഞ്ഞു...അവൻ കാൽ മാറ്റി...ഞാൻ എണീറ്റ് ഫോൺ കീശയിൽ നിന്ന് എടുത്തു...കുഞ്ഞുട്ടനായിരുന്നു.. രാവിലെ എണീറ്റപ്പോൾ മൂപ്പനെ ഞാൻ കണ്ടിട്ടില്ലായിരുന്നു...ഞാൻ കാൾ എടുത്തു നടന്നു..റോക്കിയും ഒപ്പം കൂടി...ബാഷാ അവിടെ നിന്നു...
"നീ രാവിലെതന്നെ എവിടെ പോയെടാ..."..ഞാൻ കുഞ്ഞുട്ടനോട് ചോദിച്ചു...
"നീ അത് വിട്... എന്തായി കാര്യങ്ങളൊക്കെ..."..കുഞ്ഞുട്ടൻ എന്നോട് തിരിച്ചു ചോദിച്ചു...
"എന്ത് കാര്യങ്ങൾ..."...ഞാൻ ചോദിച്ചു...
"ഓ.. ഒന്നും അറിയാത്ത ഇള്ളിള്ളാക്കുഞ്ഞ്...കളിച്ചോണ്ട് നിക്കാതെ കാര്യം പറയടാ..."..അവൻ പറഞ്ഞു..
"എന്ത് കാര്യമാടാ നീ പറയുന്നേ..."..എനിക്ക് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത ഭാവത്തിൽ അവനോട് ചോദിച്ചു... "ഡാ ചെറ്റെ നിന്റെ കുഞ്ചുണ്ണൂലിയുമായി കുണുങ്ങൽ തുടങ്ങിയോ എന്ന്..."...കുഞ്ഞുട്ടൻ ദേഷ്യത്തോടെ ചോദിച്ചു...
"കുഞ്ചുണ്ണൂലിയോ...അതാരാ..."...ഞാൻ വീണ്ടും അവനെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു...
"നിന്റെ കുഞ്ഞമ്മേടെ നായര്.. പറ
💬 Comments
View all comments