Chapter Title : വില്ലൻ 7 [വില്ലൻ]
ഉറക്കം വരാത്തത് അതിരറ്റ സങ്കടം കാരണം......സന്തോഷത്തിൽ നിന്ന് സങ്കടത്തിലേക്കും പിന്നെ അവിടെ നിന്ന് തിരികെ സന്തോഷത്തിലേക്കും വലിയ ദൂരമൊന്നുമില്ല.......മനുഷ്യൻ മനസ്സിലാക്കേണ്ട വലിയൊരു പാഠം.......
ഷാഹി രാവിലെ നേരത്തെ എണീറ്റു........ ഇന്നലെ വളരെ വൈകിയാണ് അവൾ ഉറങ്ങിയത്......അത് അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു.......അവളുടെ സുന്ദരമായ മുഖം ആകെ കരുവാളിച്ചിരുന്നു.......അവൾ ഡൈനിങ്ങ് ടേബിളിലേക്ക് വന്നു......ഇന്നലെ സമറിന് വേണ്ടി എടുത്ത് വെച്ച ഫുഡ് അതേപോലെ അവിടെ കിടക്കുന്നുണ്ട്.......അവനും ഇന്നലെ ഒന്നും കഴിച്ചിട്ടില്ല......അവൾക്ക് വിഷമം വന്നു.....താൻ കാരണം........പാവം.....ഇന്നലെ അവനെ കൊറേ വേദനിപ്പിച്ചു.....പോരാത്തതിന് ഫുഡും കഴിച്ചിട്ടില്ല.........അവളിൽ സങ്കടം നിറഞ്ഞു.....അവൾ പെട്ടെന്ന് ഫുഡ് ഉണ്ടാക്കി....കുളിച്ചു പുറത്തേക്ക് വന്നു.......സമർ വാങ്ങികൊടുക്കാത്ത ഒരു ഡ്രസ്സ് അണിഞ്ഞു......പെട്ടെന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു സമറിന്റെ ബ്രേക്ഫാസ്റ്റ് എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു.... അവൾ കോളേജിലേക്കിറങ്ങി........വൈകിയാൽ അവൻ വണ്ടിയിൽ വരാൻ നിർബന്ധിക്കും........പിന്നെയും അവനെ എനിക്ക് വേദനിപ്പിക്കേണ്ടി വരും........അവൾക്ക് ഇനി അവനെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലായിരുന്നു.......അവൾ നേരത്തെ ഇറങ്ങി........
സമർ എണീറ്റു...... അവനും ഇന്നലെ വൈകിയായിരുന്നു ഉറങ്ങിയിരുന്നത്.......അവൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിരിക്കുന്നത് അവൾ കണ്ടു.....
"ഷാഹി........ഷാഹി.......".....അവളെ അവൻ വിളിച്ചു.....പക്ഷെ അവന് മറുപടി ഒന്നും കിട്ടിയില്ല.......അവൻ അടുക്കളയിലേക്ക് ചെന്നു.... അവിടെ അവളില്ലായിരുന്നു....... അവൻ പിന്നിലേക്ക് ചെന്നു....... അവിടെയും അവളെ അവന് കാണാൻ കഴിഞ്ഞില്ല.........സമർ അവളുടെ റൂമിലേക്ക് നടന്നു.........അവിടെയും അവളെ കണ്ടില്ല.......പക്ഷെ അവളുടെ ബാഗ് അവിടെ കാണാത്തത് അവൻ ശ്രദ്ധിച്ചു......അവൾ കോളേജിലേക്ക് പോയി എന്ന് അവന് മനസ്സിലായി.......
പക്ഷെ ഇത്ര നേരത്തെ എന്തിനാ പോയത് എന്ന് അവന് മനസ്സിലായില്ല.......അവൾ തന്നെ അകറ്റുകയാണ്........ അവളിൽ നിന്നും........അവൾക്ക് ഇഷ്ടമില്ല ഞാൻ കൂടെയുള്ളത്.........അവന് മനസ്സിലായി......അവനും വിഷമം വന്നു.......
അവനും പരിപാടികൾ
💬 Comments
View all comments