0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ഒക്കെ തീർത്ത് കോളേജിലേക്ക് പോയി........

ഷാഹി സമറിനെ ഒഴിവാക്കാൻ തുടങ്ങി.......അവനെ കാണാനോ മിണ്ടാനോ ഉള്ള ഒരു അവസരവും അവൾ ഉണ്ടാക്കാതെ മാറി നടന്നു.....അവൾ രാവിലെ നേരത്തെ എണീറ്റ് കോളേജിലേക്ക് വരാൻ തുടങ്ങി.........കോളേജിൽ നിന്ന് അറിയാതെ അവന്റെ മുന്നിൽ ചെന്ന് പെട്ടാൽ പോലും അവൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറാൻ തുടങ്ങി.........ഷാഹിയിലെ കുറുമ്പുകൾ ഒക്കെ മാഞ്ഞുതുടങ്ങി......അവളുടെ ചിരി നഷ്ടപ്പെട്ടു......ഗായുവിനും അനുവിനും അത് മനസ്സിലായി.....അവർ പലപ്പോഴും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് തിരിച്ചുവരാൻ സാധിച്ചില്ല........അവളെ ആ വിഷമം അലട്ടി കൊണ്ടേയിരുന്നു.......അവൾ പലപ്പോഴും അനുവിനെയും ഗായുവിനെയും പോലും കോളേജിൽ നിന്ന് അകറ്റാൻ തുടങ്ങി.........

രാത്രി വീട്ടിൽ സമർ വന്നാലും അവൾ ഒന്നും മിണ്ടില്ല........അവന് ഫുഡ് ഉണ്ടാക്കി വെച്ചിട്ട് അവൾ പോയി കിടക്കുകയോ പഠിക്കുകയോ ചെയ്യും.....സമർ എന്തെങ്കിലും ചോദിച്ചാൽ പോലും അവൾ ഒരു വാക്കിൽ മറുപടി ഒതുക്കാൻ തുടങ്ങി.....

പതിയെ സമറും അവളിൽ നിന്ന് അകലാൻ തുടങ്ങി......അവൾക്ക് താനില്ലാത്തതാണ് ഇഷ്ടം ഉള്ളതെന്ന് അവന് തോന്നി.....അവനും പിന്നെ അവളോട് ഒന്നും ചോദിക്കാനും നിന്നില്ല.......അവനും മാക്സിമം അവളിൽ നിന്ന് അകന്നു നടക്കാൻ തുടങ്ങി.......

പക്ഷെ രണ്ടുപേർക്കും ഉള്ളിൽ സങ്കടം നിറഞ്ഞൊഴുകുകയായിരുന്നു...... അത് രണ്ടുപേരും ഉള്ളിൽ അടക്കി വെച്ച് ഒന്നും ഇല്ലാത്തത് പോലെ പുറമെ നടക്കാൻ തുടങ്ങി.....

അവൾ അന്നും നേരത്തെ കോളേജിലെത്തി.....അവൾ പതിവ് പോലെ വെറുതെ കോളേജിനെ ചുറ്റിനടക്കാൻ തുടങ്ങി.....കുറച്ചുനടന്നപ്പോഴാണ് അവൾ ശാന്തയെ കണ്ടത്......അവൾ ശാന്തയുടെ അടുത്തേക്ക് ചെന്നു......

"ഗുഡ് മോർണിംഗ് ചേച്ചി......".....അവൾ ശാന്തയോട് പറഞ്ഞു.....
ശാന്ത തിരിഞ്ഞു നോക്കി.....

"ഹാ...ഇതാര് ഷാഹികുട്ടിയോ......ഗുഡ് മോർണിംഗ്...."....ശാന്ത മറുപടി കൊടുത്തു.........

"എങ്ങനെയുണ്ട് മോളെ അവിടുത്തെ താമസം....."......ശാന്ത അവളോട് ചോദിച്ചു.......

"സുഖമാണ്....ചേച്ചി.......".....ഷാഹി

💬 Comments

View all comments