0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

മറുപടി കൊടുത്തു.......

"നിന്റെ മുഖം കരുവാളിച്ചല്ലോ....... അവൻ നിനക്ക് ഒന്നും തിന്നാൻ തരുന്നില്ലേ......"...ശാന്ത ചോദിച്ചു......

"അതൊക്കെയുണ്ട്......".....ഷാഹി മറുപടി പറഞ്ഞു.....

"അവന് ഈ പെണ്ണുങ്ങളോട് അധികം സംസാരിച്ചൊന്നും ശീലമില്ല.....അതാ ഞാൻ അങ്ങനെ ചോദിച്ചത്....."...ശാന്ത പറഞ്ഞു.......

അത് കേട്ട് ഷാഹി ഒന്ന് ചിരിച്ചു.....

"എന്തെ......".....ഷാഹി ചിരിക്കുന്നത് കണ്ടിട്ട് ശാന്ത ചോദിച്ചു.....

"സ്വന്തമായി കാമുകി ഉള്ള അവനാണോ പെണ്ണുങ്ങളോട് സംസാരിക്കാൻ മടി.......".....ഷാഹി പറഞ്ഞു........

"കാമുകിയോ...... ആർക്ക്.....സമറിനോ......നീ അവന്റെ കാര്യം തന്നെ അല്ലെ പറയുന്നേ.......".....ശാന്ത ചിരിച്ചുകൊണ്ട് ചോദിച്ചു........

"ആ......സമറിന്റെ ഒപ്പം വണ്ടിയിൽ ഒക്കെ പോകുന്നത് കാണാറുണ്ടല്ലോ.....".....ഷാഹി പറഞ്ഞു.......

"ഓ....അത്.......അത് ആനിയാകും....."......ശാന്ത പറഞ്ഞു......
അപ്പൊ അവളുടെ പേര് ആനിയാണല്ലേ....അവൾ മനസ്സിൽ ഓർത്തു.....അവൾക്ക് ആ പേര് എവിടെയോ കേട്ടപ്പോലെ തോന്നി....

"ആനിയോ.....അതാരാ....."....ഷാഹി ചോദിച്ചു....

ശാന്ത സമർ കോളേജിൽ വന്ന ദിവസത്തെ പ്രശ്നങ്ങളും തല്ലും പറഞ്ഞു......അന്ന് അവൻ രക്ഷപ്പെടുത്തിയ പെണ്ണാണ് ആനി.......അത് കേട്ടപ്പോൾ അവൾക്ക് പ്രിൻസിപ്പൽ പറഞ്ഞ കഥ ഓർമ വന്നു.....ആനിയെ മനസ്സിലായി......

"ഹോ....അപ്പോ അവളാണല്ലേ സമറിന്റെ കാമുകി....".....ഷാഹി പിന്നെയും ശാന്തയോട് ചോദിച്ചു......

"ഈ പെണ്ണ് പിന്നേം......"....ശാന്ത ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി........

(ഇനി എന്റെ വാക്കുകളിലൂടെ ആ ഫ്ലാഷ്ബാക്ക് കേൾക്കാം....അതാ കൂടുതൽ രസം...?)

സമർ അവരെ എല്ലാവരെയും എടുത്ത് പഞ്ഞികിട്ടു..... ആംബുലൻസ് വന്ന് അവരെ എടുത്തോണ്ട് പോയി.......

ആനി സമറിന്റെ അടുത്തേക്ക് വന്നു.....

"താങ്ക്സ്......".....അവൾ പറഞ്ഞു.....
അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു അതിന്......

"ഞാൻ ആനി....."....അവൾ അവന് കൈകൊടുത്തു.......

"സമർ.....".....സമർ കൈകൊടുത്തുകൊണ്ട് പറഞ്ഞു.....

സമർ ക്ലാസ്സിലേക്ക് പോകാനായി തിരിഞ്ഞു....അവളും അവനെ അനുഗമിച്ചു.....അവനെ അവിടെ ഉള്ളവർ എല്ലാം ഒരു ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.....ചിലർ അവന്റെ പ്രവൃത്തിയിൽ സന്തോഷം കൊണ്ടെങ്കിലും അവന്റെ പ്രവൃത്തിയുടെ

💬 Comments

View all comments