0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ഭീകരത അവരെ ഞെട്ടിച്ചു....പോരാത്തതിന് അവൻ ഒറ്റയ്ക്കാണ് അതൊക്കെ ചെയ്തത് എന്നോർത്തപ്പോൾ തന്നെ പേടിച്ചു....ചിലർ അവന്റെ സൗന്ദര്യത്തിൽ മയങ്ങിയിരുന്നു....പ്രത്യേകിച്ച് പെണ്ണുങ്ങൾ....

സമർ ക്ലാസ്സിലേക്ക് നടന്നു....പെട്ടെന്ന് പ്യൂൺ വന്ന് അവനോട് പ്രിൻസിപ്പൽ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു....അവൻ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു......

..........സമർ ഓഫീസിലെത്തി............

"മേ ഐ കം ഇൻ...."......സമർ ചോദിച്ചു........

"യെസ്........"......പ്രിൻസിപ്പൽ പറഞ്ഞു.......സമർ ഉള്ളിലേക്ക് കടന്നു....

"സമർ അലി അല്ലെ....."....പ്രിൻസി ചോദിച്ചു........

"അതെ........."......സമർ പറഞ്ഞു.......

"നിനക്ക് കൊഴുപ്പ് ഇത്തിരി കൂടുതൽ ആണല്ലോ........"...പ്രിൻസി പറഞ്ഞു......

"സാധാരണ എല്ലാവരും വന്ന് ഒരു രണ്ടാമത്തെയോ മൂന്നാമത്തെയോ കൊല്ലം ആകുമ്പോൾ ആണ് വില്ലനിസം കാട്ടുക.....നീ വന്ന് കയറിയില്ല അപ്പോഴേക്കും തുടങ്ങിയല്ലോ........"......പ്രിൻസി തുടർന്നു..........

സമർ അതിന് ഒന്നും മിണ്ടിയില്ല........കൈകെട്ടി പ്രിന്സിയെ നോക്കി നിന്നു......പക്ഷെ അവന് ദേഷ്യം കയറി തുടങ്ങിയിരുന്നു…….ഒന്നാമത് അവർക്കിട്ട് പൂശിയിട്ട് അധികനേരം ആയിട്ടില്ലാ………അതിന്റെ ചൂട് തന്നെ ശരിക്കും മാറിയിട്ടില്ല………..അപ്പോഴാണ് ഇയാൾ കൊണയ്ക്കാൻ വരുന്നത്…………അവൻ മിണ്ടാതെ നിന്നു………

"എന്റെ ചൊറുക്ക് നോക്കി നിൽക്കാതെ ചോദിച്ചതിന് ഉത്തരം പറ....."...പ്രിൻസി ദേഷ്യത്തോടെ പറഞ്ഞു.....

സമർ കൈകെട്ടിയത് താഴ്ത്തി....

"എനിക്ക് കൊഴുപ്പ് കുറച്ചു കൂടുതൽ തന്നെയാ സാറേ.....അത് ഞാൻ തന്തയ്ക്ക് പിറന്നതുകൊണ്ടാണ്....."......സമർ പ്രിന്സിയുടെ മുഖത്തുനോക്കി പറഞ്ഞു......

"സമർ........".....പ്രിൻസി അവനെ ദേഷ്യത്തോടെ വിളിച്ചു.......സമർ മിണ്ടാതെ അയാളെ നോക്കി നിന്നു.....

"നീ ഇപ്പൊ നോവിച്ചു വിട്ടത് തിരിഞ്ഞുകൊത്തുന്ന നല്ല വിഷമുള്ള പാമ്പുകളെയാണ്.......".....പ്രിൻസി സമറിന് മുന്നറിയിപ്പ് നൽകി.......

"അവരുടെ വിഷം എനിക്ക് എൽക്കില്ല......."......സമർ പറഞ്ഞു........

പ്രിൻസി ചോദ്യഭാവത്തോടെ അവനെ നോക്കി........

"അവരേക്കാൾ വിഷമാണ് എന്റെയുള്ളിൽ......".......ഒരു പൈശാചികമായ ഭാവത്തോടെ സമർ പറഞ്ഞു.......
അതുകണ്ട് പ്രിൻസി ഭയന്നു......

"ഒരു കേന്ദ്രമന്ത്രി നിന്റെ രക്ഷയ്ക്ക് ഉള്ളതിന്റെ അഹങ്കാരമാണോ....."......പ്രിൻസി പരിഹാസത്തോടെ ചോദിച്ചു........

💬 Comments

View all comments