0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

"അല്ലാ....."......സമർ മറുപടി നൽകി.........

"പിന്നെ.......?..."....പ്രിൻസി തിരിച്ചു ചോദിച്ചു.......

"അതൊന്ന് തിരിച്ചു ചിന്തിച്ചാൽ മതി.......".....ഇത്രയും പറഞ്ഞു സമർ അവിടെ നിന്ന് ഇറങ്ങി.....
പ്രിൻസിപ്പൽ ഒരു പേടിയോടെ അവൻ പറഞ്ഞതിന്റെ പൊരുൾ ഓർത്തെടുത്തു......

സമർ ക്ലാസ്സിലേക്ക് നടന്നു.......ക്ലാസ് തുടങ്ങിയിരുന്നു......മാലിനി മിസ്സ് ക്ലാസ്സിലേക്ക് വന്ന് സ്വയം പരിചയപ്പെടുത്തിയതിനുശേഷം ഓരോരുത്തരോടും അവരെ സ്വയം അഭിസംബോധന ചെയ്യാൻ വേണ്ടി മുന്നിലെ മൈക്കിലേക്ക് വിളിച്ചുകൊണ്ടിരുന്നു....

ഓരോരുത്തരും അവരുടെ പേരും വിവരങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ട് ഇരുന്നു....

"മേ ഐ കം ഇൻ.....".......സമർ തന്റെ ഗംഭീര്യമുള്ള സൗണ്ടിൽ മാലിനിയോട് ചോദിച്ചു.........

"ഈ ക്ലാസ്സിലെയാണോ......".......മാലിനി അവനോട് ചോദിച്ചു.........

"യാ.......".......അവൻ തലയാട്ടിക്കൊണ്ട് മറുപടി നൽകി............

"ആദ്യദിവസം തന്നെ നേരത്തെയാണല്ലോ.......ഐ വാണ്ട് യൂ ടു ബി ഓൺ ടൈം ഇൻ മൈ ക്ലാസ്........"........മാലിനി അവനോട് പറഞ്ഞു........

"പ്രിൻസിപ്പൽ വിളിപ്പിച്ചിരുന്നു.....അതാ ലേറ്റ് ആയത്........"......സമർ പറഞ്ഞു.........

"ഓക്കേ.....കം ആൻഡ് ടേക്ക് യുവർ സീറ്റ്.......".......മാലിനി അവന് അകത്തേക്ക് വരാൻ നിർദ്ദേശം കൊടുത്തു......
സമർ അകത്തേക്ക് വന്നു.....അവിടെയുള്ളവരിൽ ഭൂരിഭാഗം ആളുകൾക്കും അവനെ അറിയാമായിരുന്നു......എല്ലാവരും അവനെ പേടിയോടെ നോക്കി.........പക്ഷെ അവന്റെ സൗന്ദര്യം ആസ്വദിക്കാനും ചിലർ അവിടെയുണ്ടായിരുന്നു.....

സമർ വിദ്യാർത്ഥികളുടെ ഇടയിലേക്ക് നടന്നു.......അവരുടെ ഇടയിൽ അവൻ ആനിയെ കണ്ടു........അവൾ അവനെ നോക്കി പുഞ്ചിരിച്ചു........അവനും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.......

അവൻ ഒരു സീറ്റിനായി പരതി.....പക്ഷെ അവനെ കാണുന്നവർ ഒന്നും നീങ്ങികൊടുക്കാൻ നിന്നില്ല......നാലാമത്തെ വരിയിൽ എത്തിയപ്പോൾ ഒരാൾ അവന് പെട്ടെന്ന് സ്ഥലം കൊടുത്തു.....നീങ്ങിയിരുന്ന് സമറിന് സ്ഥലം കൊടുത്തു......സമർ അവിടെ ഇരുന്നു.......

"ഹായ്..... ഞാൻ കാർത്തി.....".......സ്ഥലം കൊടുത്തവൻ സമറിന് കൈനീട്ടിക്കൊണ്ട് പറഞ്ഞു......

"സമർ......".....ഷേക്ക് ഹാൻഡ് സ്വീകരിച്ചിട്ട് പറഞ്ഞു.......

കാർത്തിയുടെ അപ്പുറത്ത് ഇരുന്നവനും സമറിന് നേരെ കൈനീട്ടി......

💬 Comments

View all comments