Chapter Title : വില്ലൻ 7 [വില്ലൻ]
"ജോണി......".......അവൻ പേര് വെളിപ്പെടുത്തി.........
"സമർ.........".....സമർ കൈകൊടുത്തിട്ട് പറഞ്ഞു......
"യു ഡിഡ് എ ഗ്രേറ്റ് വർക്ക്.......(നീ ഇന്ന് ചെയ്തത് വലിയൊരു കാര്യമാണ്...)......"........കാർത്തി എന്നോട് പറഞ്ഞു.......
ഞാൻ അതിനൊരു പുഞ്ചിരി സമ്മാനിച്ചു........
"അടിച്ചവന്മാരുടെ അണ്ഡം കലക്കിയല്ലേ........."......ജോണിയും എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു.........
അവന്റെ ആ ഡയലോഗ് കേട്ട് എനിക്ക് ചിരി വന്നു......
"നെക്സ്റ്റ്........"......മാലിനി മിസ്സിന്റെ ശബ്ദം ഞങ്ങളിലേക്ക് വന്നു.......ആനിയായിരുന്നു അടുത്തത് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്.......അവൾ മുന്നിലേക്ക് നടന്നു.....മൈക്ക് പോയിന്റിൽ എത്തി.......
"ഹലോ.... ഞാൻ ആനി.......കേരളത്തിലാണ് വീട്.....എറണാകുളം......പഠിച്ചതൊക്കെ കേരളത്തിൽ ആണ്...... ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത്....പപ്പ ബിസിനസ്മാൻ ആണ്..... മമ്മ വീട്ടമ്മയും.......താങ്ക്യൂ......".....അവൾ സീറ്റിൽ വന്നിരുന്നു........
ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു.....അവരെ കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു.......
"ഞാൻ ജോണി.........കോട്ടയം ആണ് വീട്........പപ്പ പ്ലാന്റർ ആണ്........ മമ്മ അധ്യാപികയും.......".......ജോണി പറഞ്ഞിട്ട് വന്നിരുന്നു.......
"ഹായ്....ഞാൻ കാർത്തി......തൃശൂർ ആണ് സ്ഥലം......അച്ഛന് ചെറിയൊരു കടയുണ്ട് അമ്മ വീട്ടമ്മയും.......".......കാർത്തിയും പറഞ്ഞിട്ട് വന്നിരുന്നു......
അടുത്തത് സമറിന്റെ ഊഴം.......സമർ എണീറ്റു..... എല്ലാവരും അവനെ നോക്കി........ചിലർ പേടിയോടെ........ചിലർ ആരാധനയോടെ.........ആരും ഒരു ഒച്ചയും ഉണ്ടാക്കിയില്ല........നിശബ്ദത അവിടെ നിറഞ്ഞു നിന്നു.......സമർ മൈക്ക് പോയിന്റിലേക് നടന്ന് എത്തുന്നത് വരെ.......സമർ മൈക് പോയിന്റിലെത്തി......എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.........എല്ലാവരും ആ ചിരിയിൽ അലിഞ്ഞു വീണു........അവരിലെ പേടിയൊക്കെ കുറഞ്ഞു.......
[caption id="attachment_46247" align="alignleft" width="453"]
The peasant man speaking from the rostrum. Businessman or speaker speech. Rector in the classroom.[/caption]
"ഹായ് ഗയ്സ്......ഐയാം സമർ........"......സമർ അവന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞു........ആ വാക്കുകൾ അവരിൽ മുഴങ്ങി കേട്ടു......
"ഓഹ്........അപ്പൊ നീയാണല്ലേ സമർ.........".......മാലിനി ഇടയിൽ കയറി പറഞ്ഞു.......
സമർ അതെയെന്ന് തലകുലുക്കി..........
"നീയല്ലേ അർജുനെയും ഗ്യാങ്ങിനെയും തല്ലിയത്.......".......മാലിനി
💬 Comments
View all comments