0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1021

ചിരിവന്നു.......അവളോട് കൂടുതൽ പ്രണയവും.......

അവൾ എന്നെ മഴയത്തുനിന്ന് വിളിച്ചു........ഡാൻസ് കളിയ്ക്കാൻ അവൾ വിളിച്ചു........ഞാനും ഇറങ്ങി ആ മഴയത്തേക്ക്.......ഷാഹിയുടെ അടുത്തേക്ക്........ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു......അവൾ അപ്പോഴും കുട്ടികളോടൊപ്പം ചാടികളിച്ചുകൊണ്ടിരുന്നു.......ഞാൻ അവളെ നോക്കിനിന്നു........മഴത്തുള്ളികൾ അവളുടെ മുടിയിഴകളിലൂടെ ഒഴുകി അവളുടെ മുഖത്തിലൂടെ തഴുകി പോകുന്നത് ഞാൻ നോക്കിനിന്നു.......

അവൾ എന്നോട് ഡാൻസ് കളിയ്ക്കാൻ പറഞ്ഞു......ഞാൻ ചിരിച്ചുകൊണ്ട് അവളോടൊപ്പം ചാടാൻ തുടങ്ങി.......കുട്ടികളും ഒപ്പം ചാടുന്നുണ്ടായിരുന്നു......അവൾ തലമുടിയാട്ടിക്കൊണ്ട് എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു.....എന്നിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു......ഞാൻ അവളുടെ അടുത്തേക്ക് ചെന്നു......അവളുടെ മുഖം എന്റെ കയ്യിലെടുത്തു......അവൾ ചാടികളിക്കുന്നത് നിർത്തി പെട്ടെന്നുള്ള എന്റെ പ്രവൃത്തിയിൽ........ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കിനിന്നു........ഞാൻ എന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചിട്ട് എന്റെ തല കുലുക്കി......എന്റെ തലമുടിയിൽ ഉണ്ടായിരുന്ന മുഴുവൻ വെള്ളവും അവളുടെ മുഖത്തേക്ക്.........എന്നിട്ട് ഞാൻ ചിരിച്ചിട്ട് അവളുടെ മുഖം വിടുവിച്ചു.........ഞാൻ ചെറിയ ഒരു നിരാശ അവളുടെ മുഖത്തുകണ്ടു......ചിലപ്പോൾ അവൾ പ്രതീക്ഷിച്ചത് വേറെ എന്തോ ആയിരുന്നു......അത് കിട്ടാഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു നിരാശ കടന്നുവന്നു........ഞാൻ അവളെ നോക്കി ചിരിച്ചു......അവൾ എന്നെ നോക്കി ചിരിച്ചു........അവൾ പിന്നെം ചാടികളിക്കാൻ തുടങ്ങി.........

പെട്ടെന്ന് ഒരു ഇടി വെട്ടി........ഷാഹി പേടിച്ചു പിന്നിലേക്ക് ചാടി.......ഞാൻ അവളെ മുഖത്തേക്ക് നോക്കി........അവളുടെ പേടിച്ചരണ്ട മുഖം ഞാൻ കണ്ടു.......ഞാൻ കരുതി അപ്രതീക്ഷിതമായി ഇടി വെട്ടിയതിൽ ഞെട്ടിയതാണെന്ന്....... പക്ഷെ പിന്നെയും പിന്നെയും അവൾ ഞെട്ടിവിറക്കാൻ തുടങ്ങി ഓരോ ഇടി വെട്ടലിലും......... അവൾ ഞങ്ങൾ മഴ പെയ്തപ്പോൾ ഓടിക്കയറിയ കടയിലേക്ക് ഓടി........അവൾ കടയ്ക്ക് ഉള്ളിൽ കയറി ചെവി പൊത്തി നിന്നു....... ഞാൻ അവിടേക്ക് ചെന്നു.......

ഞാൻ ചെല്ലുമ്പോൾ അവൾ പേടിച്ചു ചെവിയും പൊത്തിപ്പിടിച്ചു നിലത്തേക്ക് കുനിഞ്ഞിരിക്കുന്നുണ്ട്....... പെട്ടെന്ന് ഒരു ഇടി വെട്ടി........അവൾ പേടിച്ചു.....

"മ്മാ......".......എന്ന് വിളിച്ചു.......

ഞാൻ അവളുടെ അടുത്ത് ചെന്നു.......

"ഹേയ്...... എന്തുപറ്റി......".......ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.......അവൾ എന്നെ പേടിച്ചരണ്ട മുഖത്തോടെ എന്നെ നോക്കി.......

"എനിക്ക്.......ഇടിമിന്നൽ...... വളരെ പേടിയാണ്......."......അവൾ പേടിച്ചു വിക്കിക്കൊണ്ട് പറഞ്ഞു........

"ഇപ്പോളും......"......ഞാൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു........പെട്ടെന്ന് ഒരു ഇടി വെട്ടി......അവൾ പേടിച്ചു...."മ്മാ.....".....എന്ന് വിളിച്ചു കരഞ്ഞു.........അവൾ കാര്യമായിട്ട് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി........

💬 Comments

View all comments