Chapter Title : വില്ലൻ 7 [വില്ലൻ]
"ഹേയ്...... പേടിക്കണ്ട........".....ഞാൻ അവളുടെ തലയിൽ തലോടി........അവളെ മെല്ലെ എഴുന്നേൽപ്പിച്ചു........
"പേടിക്കണ്ടാ......ഒന്നും പറ്റില്ല......".....ഞാൻ അവളോട് പറഞ്ഞു.......അവൾ എന്നെ പറ്റിനിന്നു.... അവൾ തല കുമ്പിട്ടു നിന്നു..... പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി......അവൾ പിന്നേം പേടിച്ചു കരഞ്ഞു........ഞാൻ അവളെ മെല്ലെ എന്നിലേക്ക് ചേർത്തു....... അവൾ എന്നെ കെട്ടിപ്പിടിച്ചു.......ഞാൻ മെല്ലെ അവളെ തലോടിക്കൊണ്ടിരുന്നു.......
"പേടിക്കണ്ടാ......ഒന്നും പറ്റില്ല......".....എന്ന് ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നു.......അവളെ ഞാൻ എന്റെ നെഞ്ചിൽ ചേർത്തു..... എന്റെ കൈകൾ കൊണ്ട് അവളെ വരിഞ്ഞു......അവൾ പിന്നെയും ഇടി വെട്ടുന്നത് അനുസരിച്ചു പേടിച്ചു ചാടിക്കൊണ്ടിരുന്നു.......
ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു......കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി......എന്റെ നെഞ്ചിനുള്ളിൽ അവളുടെ മുഖം ഞാൻ പൂട്ടി.....ഞാൻ മെല്ലെ അവളെ കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി.......അവൾ എന്റെ നെഞ്ചിൽ മുഖം കുത്തിനിന്നു........ ഞാൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ആ കടയിൽ നിന്നു...... ഞാൻ കൈ പൊത്തിപ്പിടിച്ച കാരണം അവൾക്ക് ഇടിവെട്ടുന്ന ശബ്ദം കേൾക്കുന്നില്ലായിരുന്നു.......അവൾ എന്നെ ചുറ്റിപ്പിടിച്ചു എന്റെ കൈകൾക്കിടയിൽ കിടന്നു.......ഇടിവെട്ടൽ നിന്നു......മഴ മെല്ലെ ചോർന്ന് തുടങ്ങി.......പക്ഷെ ഞാൻ അവളോട് പറഞ്ഞില്ല......ഞാൻ കുറേ നേരം കൂടി അവളെ കെട്ടിപ്പിടിച്ചു അവിടെ നിന്നു........ അവളെ ഇങ്ങനെ എന്നും എന്റെ നെഞ്ചിൽ തന്നെ നിർത്തിയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.......
കുറച്ചുകഴിഞ്ഞു ഞാൻ അവളോട് പോവല്ലേ എന്ന് ചോദിച്ചു......അവൾ എന്റെ നെഞ്ചിൽ കിടന്നു തന്നെ എന്റെ കണ്ണിലേക്ക് നോക്കി.......ഞാനവളുടെ കണ്ണിലേക്കും നോക്കി.......കരഞ്ഞു കണ്ണ് കലങ്ങിയിരുന്നു പാവത്തിന്റെ.......കണ്ണിലെഴുതിയ കണ്മഷി അവളുടെ കണ്ണിന് ചുറ്റും പടർന്നു കിടന്നു..........അവൾ എന്നിൽ നിന്നും വിട്ടുമാറി........
അവൾ പുറത്തേക്ക് നോക്കി......ഞാൻ പുറത്തേക്കിറങ്ങി......അവൾ ജാക്കറ്റ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വന്നു......വണ്ടിയുടെ അടുത്തെത്തി.......ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.....അവൾ കയറി......ഞങ്ങൾ തിരിച്ചു പോന്നു.........
പോരുന്ന വഴി പിന്നെയും ചെറുതായി മഴ പെയ്യാൻ തുടങ്ങി........ഞാൻ വണ്ടി നിർത്തി വണ്ടിയുടെ സൈഡിൽ തൂക്കി ഇട്ടിരുന്ന ഹെൽമെറ്റ് എടുത്ത് ഷാഹിയുടെ തലയിൽ വെച്ചുകൊടുത്തു......അവൾ എന്നെ നോക്കി.......ഞാൻ കണ്ണടച്ച് പേടിക്കണ്ടാ എന്ന് പറഞ്ഞു........ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടെടുത്തു.........
മഴയുടെ സ്പീഡ് ചെറുതായി കൂടാൻ തുടങ്ങി.......പക്ഷെ ഞാൻ വണ്ടി നിർത്തിയില്ല......മഴ നനഞ്ഞുകൊണ്ട് എന്റെ പെണ്ണിനേയും കൊണ്ട് ഞാൻ യാത്ര തുടർന്നു......പിന്നെയും ചെറുതായി ഇടി വെട്ടാൻ തുടങ്ങി......അവൾ
💬 Comments
View all comments