0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 781

വില്ലൻ 8

Villan Part 8 | Author :  Villan | Previous Part

സോറി പറഞ്ഞു തന്നെ തുടങ്ങാം...........സോറി.........വൈകിയതിന്...........കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്............അതുകൊണ്ടാണ് വൈകിയത്...........കഴിഞ്ഞ പാർടിലെ അഭിപ്രായ സെക്ഷനിൽ അതെന്താണെന്ന് പറഞ്ഞിട്ടുണ്ട്.........റിപ്പീറ്റ് അടിച്ചു ശോകമാക്കാൻ വയ്യ.............

രണ്ടുമൂന്ന് പാർട്ടുകൂടി ഫുൾ റൊമാൻസ് ആയി കൊണ്ടുപോകണം എന്നായിരുന്നു മനസ്സിൽ.........പക്ഷെ എന്റെ പ്രശ്നങ്ങൾ കാരണം അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു..........

ഈ പാർട്ടിൽ കൂടുതലും ത്രില്ലർ മൂഡ് ആണ്........ റൊമാൻസില്ല എന്ന് പറയുന്നില്ല........റൊമാൻസുമുണ്ട് ............?

Hope you will like it.....?

ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ അറിയാൻ ശ്രമിക്കുക............☠️

■■■■■■■■■■■■■■Villain7 Ending ◆◆◆◆◆◆◆◆◆◆◆◆◆
സമർ രാജന്റെ അടുത്തേക്ക് വന്നു……രാജൻ ഭയത്തോടെ അവനെ നോക്കി…….

“രാജാ……ഒരു പെണ്ണിനെ പ്രണയിക്കുവാണ്….. ഒരു മാലാഖയെ……..ചെകുത്താനാണ് മാലാഖയെ പ്രണയിക്കുന്നത്…..ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….”…..സമർ രാജനോട് ചോദിച്ചു…..

രാജൻ ഇല്ലായെന്ന് തലയാട്ടി…..

“ഇല്ല…..ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ……അതിനിടയിൽ നിന്നെപോലുള്ള നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ……”……സമർ അവനെ നോക്കിക്കൊണ്ട് പറഞ്ഞു……രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി……

“മരണം തന്നെ വിധി…….എല്ലാവരോടും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ പറയാറുള്ള ഡയലോഗ് ആണ്…. ക്ളീഷേ ആയോ എന്നറിയില്ല…..”…..സമർ രാജനോട് പറഞ്ഞു…..രാജൻ സമറിനെ നോക്കി……..

“വിൽ മീറ്റ് ഇൻ ഹെൽ….”…..സമർ പറഞ്ഞുതീർന്നതും ഒരു കത്തി പെട്ടെന്ന് രാജന്റെ കഴുത്തിൽ പാഞ്ഞുകയറി…….രാജൻ മരണത്തിനു കീഴടങ്ങിക്കൊണ്ട് നിലത്തേക്ക് വീണു……

സമർ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു….

◆◆◆◆◆◆◆◆◆◆◆Villain8 Begin◆◆◆◆◆◆◆◆◆◆◆◆

സമറും കുഞ്ഞുട്ടനും രാജനെയും പിള്ളേരെയും കാലന്റെ അടുത്തേക്ക് പറഞ്ഞയച്ചിട്ട് വീട്ടിലേക്ക് തിരിച്ചു.....

അവർ വീട്ടിലെത്തുമ്പോൾ ഷാഹി ഹാളിൽ ടീവി കണ്ടിരിക്കുന്നുണ്ട്.....

"എന്താണ് ടിവിയിൽ....വല്ല പാഷൻ ചാനലുമാണോ...."...കുഞ്ഞുട്ടൻ കളിയായി ഷാഹിയോട് ചോദിച്ചു....

"അത് നോക്ക്...."....ഷാഹി ടിവിയിലേക്ക് വിരൽ ചൂണ്ടി....സമറും കുഞ്ഞുട്ടനും ടിവിയിലേക്ക് നോക്കി....

'...ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ടല്ലോ.....'....കുഞ്ഞുട്ടന് ആ സ്ഥലം പെട്ടെന്ന് പിടി കിട്ടിയില്ല.....കുഞ്ഞുട്ടൻ സമറിനോട് അതെവിടാ എന്ന് രഹസ്യമായി ചോദിച്ചു.....

"അവിടുന്നാടാ പോർക്കെ നമ്മൾ ഇപ്പൊ വരുന്നത്....."....സമർ കുഞ്ഞുട്ടനോട് പറഞ്ഞു....

"ആ ല്ലേ....."....കുഞ്ഞുട്ടൻ സമറിനോട് കണ്ണടച്ച് കൊണ്ട് പറഞ്ഞു....

ടീവിയിൽ നിന്ന് വന്ന ശബ്ദം കേട്ട് അവർ അങ്ങോട്ട് നോക്കി....

"വീണ...പൈശാചികമായ കാഴ്ചകൾ ആണ് നമ്മൾ കാണുന്നത്....ഇരുപതുപേർ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു...."

"എന്താണ് അവിടെ സംഭവിച്ചത് ഷൈജു..."

"ഗ്യാങ് വാർ ആണെന്നാണ് പ്രാഥമിക നിഗമനം.....പക്ഷെ ഗ്യാങ് വാറുകളുടെ ചരിത്രത്തിൽ പോലും ഇത്രത്തോളം മരണങ്ങൾ ഇതാദ്യമാണ്..."

"എന്താല്ലേ സമൂഹത്തിന്റെ ഒക്കെ പോക്ക്..."....ഷാഹി ടീവിയിൽ കണ്ണെടുത്തിട്ട് ഞങ്ങളുടെ നേരെ

💬 Comments

View all comments