Chapter Title : വില്ലൻ 8 [വില്ലൻ]
ടിവിയിൽ....വല്ല പാഷൻ ചാനലുമാണോ...."...കുഞ്ഞുട്ടൻ കളിയായി ഷാഹിയോട് ചോദിച്ചു....
"അത് നോക്ക്...."....ഷാഹി ടിവിയിലേക്ക് വിരൽ ചൂണ്ടി....സമറും കുഞ്ഞുട്ടനും ടിവിയിലേക്ക് നോക്കി....
'...ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ടല്ലോ.....'....കുഞ്ഞുട്ടന് ആ സ്ഥലം പെട്ടെന്ന് പിടി കിട്ടിയില്ല.....കുഞ്ഞുട്ടൻ സമറിനോട് അതെവിടാ എന്ന് രഹസ്യമായി ചോദിച്ചു.....
"അവിടുന്നാടാ പോർക്കെ നമ്മൾ ഇപ്പൊ വരുന്നത്....."....സമർ കുഞ്ഞുട്ടനോട് പറഞ്ഞു....
"ആ ല്ലേ....."....കുഞ്ഞുട്ടൻ സമറിനോട് കണ്ണടച്ച് കൊണ്ട് പറഞ്ഞു....
ടീവിയിൽ നിന്ന് വന്ന ശബ്ദം കേട്ട് അവർ അങ്ങോട്ട് നോക്കി....
"വീണ...പൈശാചികമായ കാഴ്ചകൾ ആണ് നമ്മൾ കാണുന്നത്....ഇരുപതുപേർ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു...."
"എന്താണ് അവിടെ സംഭവിച്ചത് ഷൈജു..."
"ഗ്യാങ് വാർ ആണെന്നാണ് പ്രാഥമിക നിഗമനം.....പക്ഷെ ഗ്യാങ് വാറുകളുടെ ചരിത്രത്തിൽ പോലും ഇത്രത്തോളം മരണങ്ങൾ ഇതാദ്യമാണ്..."
"എന്താല്ലേ സമൂഹത്തിന്റെ ഒക്കെ പോക്ക്..."....ഷാഹി ടീവിയിൽ കണ്ണെടുത്തിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു....
"ശരിയാ...............വളരെ കഷ്ടം തന്നെ...........".......കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരി കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു................
"ഓരോന്ന് കിടക്കുന്ന കിടപ്പ് കണ്ടോ........ആർക്കാ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുക.........".....ഷാഹി ടീവിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു............
കുഞ്ഞുട്ടൻ അത് കേട്ട് സമറിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു..........സമർ ഒരു പുഞ്ചിരി അവനിൽ വരുത്തി........
അവർ ടീവിയിലേക്ക് നോക്കി.......
"വീണാ നമ്മളോടൊപ്പം സ്ഥലം എസ് ഐ ചേരുന്നു...........സാർ എന്താണ് ഈ കൊലപാതകങ്ങളുടെ കാരണം എന്ന് കരുതുന്നത്......"...........റിപ്പോർട്ടർ എസ് ഐ യോട് ചോദിച്ചു..............
"ഇതൊരു ഗ്യാങ് വാർ ആണ്.......... രണ്ട് അധോലോക ഗ്രൂപ്പുകളുടെ അഴിഞ്ഞാട്ടമാണ് നമ്മൾ ഇവിടെ കണ്ടത്..........
..ഒരു ചെറിയ ഗ്രൂപ്പും ഒരു വലിയ ഗ്രൂപ്പും തമ്മിൽ ആണ് ഏറ്റുമുട്ടിയത്..........."..............എസ് ഐ പറഞ്ഞു...........
"എതിർ ഗ്രൂപ്പിൽ എത്രത്തോളം ആളുകൾ ഉണ്ടായിരുന്നിരിക്കണം എന്നാണ് താങ്കളുടെ പ്രാഥമിക
💬 Comments
View all comments