0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 792

ബാലഗോപാലും എസ് ഐ ഗംഗാധരനും നിരഞ്ജന ദാസിന്റെ ഓഫീസിനുമുന്നിൽ നിരഞ്ജനയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.............

"എന്നാലും എന്റെ ഗംഗാധരേട്ടാ............നമ്മളെ രണ്ടുപേരെയും എന്തിനാപ്പോ ഇതിൽ പെടുത്തിയത്............"..........ബാലഗോപാൽ എസ് ഐ ഗംഗാധരനോട് ചോദിച്ചു............എസ് ഐ ഗംഗാധരൻ............ഒരു പാവം എസ് ഐ..........ഫോഴ്സിൽ വളരെക്കാലം പരിച്ചയാസമ്പത്തുള്ള ഉദ്യോഗസ്ഥൻ............റിട്ടയർ ആവാൻ ഇനി ഒരു കൊല്ലം കൂടിയേ ബാക്കി ഉള്ളൂ..........എല്ലാവരും അദ്ദേഹത്തെ ഏട്ടാ എന്ന് ചേർത്ത് വിളിക്കാറുള്ളൂ.......എല്ലാറ്റിനുമുപരി മിഷൻ ഡെവിൾ ൽ നിരഞ്ജന ദാസിനെ അസിസ്റ്റ് ചെയ്യാൻ പോകുന്നവരിൽ ഒരാൾ............മറ്റൊരാൾ എല്ലാവർക്കുമറിയുന്ന പോലെ എസ് പി ബാലഗോപാൽ.............

"നമുക്കെന്തറിയാം..........
മാഡത്തിന്റെ മനസ്സിൽ എന്ത് പ്ലാൻ ആണോ എന്തോ..........."........ഗംഗാധരൻ അതിനു മറുപടി കൊടുത്തു..............

"മാഡം........ കൊള്ളാം അല്ലെ........എന്താ ഒരു ഷെയ്‌പ്പ്.........നല്ല സൗന്ദര്യവും...........ഇതൊക്കെ എന്തിനാണോ ആവോ പോലീസിൽ ചേർന്നത്...............".........ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു........

ഗംഗാധരനും അതിനൊന്ന് ചിരിച്ചു...........

"കേട്ടിടത്തോളം നല്ല ഒരു ഓഫീസർ ആണ് മാഡം............ഐജി ദാമോഡറിനെ പോലെ രണ്ട് തന്തയ്ക്ക് ഉണ്ടായതൊന്നും അല്ല...........ഉണ്ണുന്ന ചോറിനോട് കൂറുണ്ട്..........".........ഗംഗാധരൻ പറഞ്ഞു...............

"ശരിയാണ്.........ഡൽഹി സ്വർണ കള്ളക്കടത്ത്.........അവിടുത്തെ ഫോഴ്സ് ഇത് ഇല്ലാതാക്കാൻ ചത്ത് ശ്രമിച്ചിട്ടും നടക്കാതിരുന്ന സംഭവമാണ് ഒരൊറ്റ മാസം കൊണ്ട് പൊളിച്ചു കയ്യിൽ കൊടുത്തത്..........ഡിജിപി സാറിന്റെ തിരഞ്ഞെടുപ്പ് മോശമല്ല............"..........ബാലഗോപാൽ പറഞ്ഞു............

"പക്ഷെ ഈ കാര്യത്തിൽ എനിക്ക് ആ പ്രതീക്ഷ ഇല്ല...........നോക്കാം........"..........ഗംഗാധരൻ പറഞ്ഞു............

"എനിക്കും...........എല്ലാവരും അവരെ വിലകുറച്ചാണ് കാണുന്നത്...........അത് നമുക്ക് തന്നെ ദോഷം ചെയ്യും........വളരെ ദോഷം.............."...........ബാലഗോപാൽ പറഞ്ഞു..........

ഗംഗാധരൻ ശരിയാണെന്ന ഭാവത്തിൽ അതിന് തലയാട്ടി..............

പെട്ടെന്ന് ഒരു വണ്ടി ഓഫീസിന് മുന്നിൽ വന്നിറങ്ങി..........

അതിൽ നിന്നും നിരഞ്ജന ദാസ് പുറത്തേക്കിറങ്ങി.........ഓഫീസിന് നേരെ നടന്നു..........

ഓഫീസിന് അടുത്തെത്തിയപ്പോൾ നിരഞ്ജന ബാലഗോപാലിനെയും ഗംഗാധരനെയും കണ്ടു........

അവരോട് ഉള്ളിലേക്ക് വരാൻ ആവശ്യപ്പെട്ടു..........

അവർ ഉള്ളിലേക്ക് ചെന്നു..........

"സിറ്റ്........."..........

രണ്ടുപേരും കസേരയിൽ ഇരുന്നു..........

"എസ് പി ബാലഗോപാൽ ആൻഡ് എസ് ഐ ഗംഗാധരൻ........സുഖമല്ലേ..........".........നിരഞ്ജന അവരോട് ചോദിച്ചു...........

"രാവിലേ ചെറിയ ഒരു തുമ്മൽ ഉണ്ടായിരുന്നു.......അതൊഴികെ എനിക്ക് ഓക്കേ ആണ് മാം......."..........ബാലഗോപാൽ നിരഞ്ജനയോട് പറഞ്ഞു.........

ഗംഗാധരൻ ബാലഗോപാലിനെ നോക്കി...........ആക്കിയ ആ മറുപടി കേട്ട് നിരഞ്ജനയും...........

"തുമ്മൽ പെട്ടെന്ന് നിർത്താൻ നോക്കിക്കോ ബാലഗോപാൽ..........തുമ്മൽ നമ്മളുടെ ശ്രദ്ധ തിരിക്കും.....അങ്ങനെ ആ ശ്രദ്ധ തിരിഞ്ഞാൽ നിന്റെ മൂക്ക് ഞാൻ മുറിക്കും...........അപ്പോൾ തുമ്മലും പോയി കിട്ടും ശ്രദ്ധ തിരിച്ചു വരികയും ചെയ്യും...........അപ്പൊ തുമ്മൽ പെട്ടെന്ന് മാറ്റാൻ നോക്കുക.......ഓക്കേ....?......"..........നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു ...........

"ഓക്കേ മാം.........."........ചമ്മിയ മുഖം അധികം പുറത്തു കാട്ടാതെ ബാലഗോപാൽ മറുപടി കൊടുത്തു.........

"നിങ്ങൾ രണ്ടുപേരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ടാകും........എന്തിന് നിങ്ങളെ

💬 Comments

View all comments