0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 791

പതിയെ കണ്ണുതുറന്നു............

അതാ എന്റെ മുന്നിൽ സമർ................

ഞാൻ അവന്റെ മേലിലേക്ക് വീണു........ഞാൻ അവനെ ഇറുക്കി കെട്ടിപ്പിടിച്ചു...........

അവൻ എന്റെ തലയിൽ തഴുകി...........അവനും എന്നെ കെട്ടിപ്പിടിച്ചു..........

ഞാൻ എന്തിനെന്നില്ലാതെ കരഞ്ഞുകൊണ്ടേയിരുന്നു..........കുറച്ചു കഴിഞ്ഞു സമർ എന്നെ അവനിൽ നിന്ന് വേർപ്പെടുത്തി..........

ഞാൻ അവനെ നോക്കി.........

"എന്തുപറ്റിയെടോ...........".........അവൻ എന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു...........

അപ്പോഴാണ് ഞാൻ ആ കണ്ടത് മുഴുവനും ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.......ഞാൻ ഹോസ്പിറ്റലിൽ തന്നെയായിരുന്നു…….അത് മുഴുവൻ സ്വപ്നം മാത്രമായിരുന്നു…........അവൻ പതിയെ എന്റെ കണ്ണുനീർ തുടച്ചു..........

"എന്തുപറ്റി........"........അവൻ ചോദിച്ചു.............

"ഒരു ദുസ്വപ്നം കണ്ടതാ.........".........ഞാൻ നാണത്തോടെ പറഞ്ഞു............

"ഒരു സ്വപ്നം കണ്ടതിനാണോ ഇത്രയും ഒച്ചയും വിളിയും ഒക്കെ ഉണ്ടാക്കിയത്..........."........

ഞാൻ ആ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കി.........അവിടെ രണ്ട് നേഴ്സ്മാർ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.............ഞാൻ നാണത്തോടെ സമറിന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.............

"ഹാ.......നടക്കട്ടെ........നടക്കട്ടെ...........".........എന്ന് പറഞ്ഞു നേഴ്സ്മാർ പോയി.............

അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും അപ്പോഴും കെട്ടിപ്പിടിച്ചു ഇരിക്കുകയാണെന്ന ബോധം ഞങ്ങൾക്ക് ഉണ്ടായത്........

ഞങ്ങൾ പെട്ടെന്ന് എണീറ്റ് മാറി...........

ഞാൻ കട്ടിലിന്റെ പടിയിൽ ചാരി ഇരുന്നു.........നാണത്തോടെ സമറിനെ നോക്കി........അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..............

അവൻ കസേരയിൽ ഇരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കി............

സത്യം പറഞ്ഞാൽ ആ സ്വപ്നം എന്നെ വളരെ ഭയപ്പെടുത്തിയിരുന്നു..........അതിനെക്കാൾ ഉപരി ഞാൻ സമറിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ആ സ്വപ്നം എനിക്ക് മനസ്സിലാക്കി തന്നു............

അവന്റെ നെഞ്ചിൽ ആ കുന്തം തുളച്ചു കയറിയപ്പോൾ എന്റെ ജീവൻ നഷ്ടപ്പെട്ടുപോയ പോലെയാണ് എനിക്ക് തോന്നിയത്...........എനിക്ക് ആരുമില്ലാതായത് പോലെ.............എനിക്ക് സ്നേഹിക്കാൻ അതുപോലെ എന്നെ സ്നേഹിക്കാൻ ആരുമില്ലാത്തപ്പോലെ.........ഒരു ശൂന്യത............ശൂന്യത അത് എത്രമാത്രം നമ്മളെ വേദനിപ്പിക്കും എന്ന് എനിക്ക് മനസ്സിലാക്കി തന്നു...............

സ്വപ്നത്തിൽ നിന്ന് എണീറ്റ് അവനെ കണ്ടപ്പോൾ എനിക്ക് എന്റെ ജീവനാണ് തിരിച്ചു കിട്ടിയത്...........എന്റെ ജീവിതം.............ആശ്വസിക്കാൻ അവന്റെ നെഞ്ചിനേക്കാൾ സുരക്ഷിതമായ സ്ഥലം എനിക്ക് വേറെയില്ല..........അതുകൊണ്ട് തന്നെയാണ് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞത്..............എന്റെ കണ്ണീർ അവന്റെ നെഞ്ചിൽ ഒഴുക്കിയത്.........അവൻ എന്നെ വിട്ടുപോയിട്ടില്ലാ അവന്റെ ഹൃദയതാളത്തിൽ നിന്ന് തന്നെ എനിക്ക് ഉറപ്പു വരുത്താൻ തോന്നിയത്...........

അവൻ എന്റെയാണ്........... ഒരു വിധിക്കും അവനെ ഞാൻ വിട്ടുകൊടുക്കില്ല...........അങ്ങനെയൊരു വിധി എന്നെ കീഴ്പ്പെടുത്തുകയാണെങ്കിൽ അവന്റെ വിധി തന്നെ ഞാൻ സ്വീകരിക്കും............തീർച്ച..............

എല്ലാറ്റിനുമുപരി സമർ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി..........അവനാണ് എന്റെ പ്രാണവായു.........എന്റെ ജീവിതം............എന്റെ സ്നേഹം...........എന്റെ സന്തോഷം.................

.................സമർ ഇല്ലാതെ ഷഹനയ്‌ക്ക് ഒരു പൂർണതയില്ല...................
■■■■■■■■■■■■■■■■■■■■■■■■■■■■■■■■

നിരഞ്ജന ദാസ് ഓഫീസ്...........

എസ് പി

💬 Comments

View all comments