0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 781

ഒന്നും എനിക്കറിയില്ല............പക്ഷെ ഞാനുണ്ടാകും നിന്റെയൊപ്പം..............അതിപ്പോ എന്ത് തെണ്ടിത്തരത്തിനാണെങ്കിലും............"..............കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു...................

"എനിക്കറിയാം.............."...........സമർ കുഞ്ഞുട്ടനോട് പറഞ്ഞു..............

കുഞ്ഞുട്ടൻ അത് കേട്ട് പുഞ്ചിരിച്ചു...........അത് കണ്ട് സമറും.............കുഞ്ഞുട്ടൻ ജീപ്പിൽ കയറി വണ്ടിയെടുത്തു.................

സമറിന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു...........ഒരു ഒഴിവും ഇല്ലാതെ അവന്റെ തല പ്രവർത്തിച്ചുകൊണ്ടിരുന്നു...........

സമർ തിരിച്ചു വന്ന് സോഫയിൽ ഇരുന്നു..........ഷാഹി അവിടെ ഇരിക്കുന്ന കാര്യം പോലും സമർ മറന്നു.............ഷാഹി അവൻ വന്നിരിക്കുന്നത് കണ്ടു..........അവൻ നല്ല മൂഡിൽ അല്ലായെന്ന് അവന്റെ മുഖത്തിൽ നിന്ന് ഷാഹി വായിച്ചെടുത്തു അതുകൊണ്ട് തന്നെ അവൾ അവനെ ഡിസ്റ്റർബ് ചെയ്യാൻ പോയില്ല...........അവൾ അവിടെ ഇരുന്നു ടീവി യിലേക്ക് കണ്ണുനട്ടു.............

അവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു...............അവനിൽ ഒരുപാട് ചിന്തകൾ വന്നുകൂടിക്കൊണ്ടിരുന്നു..........ഓരോന്നും അവൻ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു...............പഴയ ഓർമ്മകൾ അവനെ തേടിയെത്തി............അത് അവനെ വളരെ അസ്വസ്ഥനാക്കി............അവൻ ചിന്തകളിൽ മുഴുകി നിന്നു..........

ഷാഹിയുടെ തുമ്മൽ ആണ് സമറിനെ സ്വബോധത്തിലേക്ക് തിരികെയെത്തിച്ചത്..........ചിന്തകളിൽ നിന്ന് കണ്ണെടുത്ത് അവൻ ഷാഹിയെ നോക്കി...........അവൾ നന്നായി തുമ്മുന്നുണ്ട്.......... സോഫയിൽ ചുരുങ്ങി കിടക്കുന്നുണ്ട്............ഇന്നലെ മഴ കൊണ്ടതിന്റെ പണി ഇപ്പോഴാണ് കിട്ടുന്നത്............

സമർ അവളുടെ അടുത്തേക്ക് ചെന്നു..........

"എന്തുപറ്റി...........".........സമർ ഷാഹിയോട് ചോദിച്ചു............

"ഒന്നുമില്ലാ............"...............അവൾ മറുപടി കൊടുത്തു...............

സമർ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു എന്നിട്ട് കൈ ഷാഹിയുടെ നെറ്റിയിൽ വെച്ചു............ സമറിന്റെ പെട്ടെന്നുള്ള ആ പ്രവൃത്തിയിൽ അവൾ അമ്പരന്നു..........അവൾ സമറിനെ നോക്കി.............അവന്റെ കയ്യിലെ തണുപ്പ് അവൾ ഒരു സുഖമുള്ള അനുഭൂതി നൽകി...........

ശേഷം അവൻ കൈകൾ എടുത്തു അവളുടെ കവിളിലും പിന്നെ കഴുത്തിലും വെച്ചുനോക്കി.............ഷാഹി അവന്റെ കയ്യിന്റെ സ്പർശനം ആസ്വദിച്ചുകൊണ്ട് അവനെ നോക്കി കിടന്നു.........

സമർ അവളുടെ മുഖത്തേക്ക് നോക്കി.........

"എടൊ.........നല്ല ചൂടുണ്ട്........ നമുക്ക് ഹോസ്പിറ്റലിൽ പോകാം............"..........സമർ അവളോട് പറഞ്ഞു.............

ഷാഹി വേണ്ടയെന്നുള്ള അർത്ഥത്തിൽ തലയാട്ടി..........

"പാരസെറ്റമോൾ കയ്യിലുണ്ട്..........അത് കുടിച്ചിട്ട് കുറവില്ലെങ്കിൽ പോകാം..............."........ഷാഹി അവനോട് പറഞ്ഞു............

"ഷാഹീ........... നല്ല ചൂടുണ്ട്..............പെട്ടെന്ന് പോയി വരാം............."............സമർ പിന്നെയും അവളോട് പറഞ്ഞു............

ഷാഹി അതിന് സമ്മതിച്ചില്ല...........അവൾ വേണ്ട എന്ന് പറഞ്ഞു അവിടെ തന്നെ ചുരുണ്ടുകൂടി കിടന്നു............

"ശരി.........ഞാൻ പാരസെറ്റമോൾ എടുക്കട്ടേ..........അത് കുടിച്ചിട്ട് പോയി കിടക്ക്......... ഇന്നിനി അടുക്കളഭരണം ഒന്നും വേണ്ടാ.........."..........സമർ അവളോട് പറഞ്ഞു............

"അപ്പൊ ഫുഡ്........."...........അവൾ ചോദിച്ചു............

"പുറത്തുനിന്ന് വാങ്ങാം...........".........സമർ പറഞ്ഞു ..........

"അത് വേണ്ട..............."..............ഷാഹി പറഞ്ഞു..............

"അത് വേണം...............".........സമർ കടുപ്പിച്ചു പറഞ്ഞു................ഷാഹി പിന്നെ തർക്കിക്കാൻ നിന്നില്ല..............തർക്കിച്ചിട്ട് കാര്യമില്ല എന്ന് അവൾക്ക് മനസ്സിലായി...............

സമർ അടുക്കളയിലേക്ക് പോയി വെള്ളമെടുത്തിട്ട് ഗുളികയുമായി വന്നു............

അവളോട് സോഫയിൽ നിന്ന് എണീക്കാൻ പറഞ്ഞു........

സമർ അവളെ നോക്കി...........ഒരു

💬 Comments

View all comments