Chapter Title : വില്ലൻ 8 [വില്ലൻ]
അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു..................
കുഞ്ഞുട്ടൻ അവളെ നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന രീതിയിൽ ഒരു നോട്ടം നോക്കി..............ഷാഹി അതിന് ഒന്ന് ഇളിച്ചു കാട്ടി കൊടുത്തു...................
"ഡാ...........ഞാൻ വിടാണ്.......... കുറച്ചു ദിവസം കഴിഞ്ഞു വരാം...........".........കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു.............എന്നിട്ട് തിരിഞ്ഞു ഷാഹിയെ നോക്കി..............
"കേട്ടോടി............."..............കുഞ്ഞുട്ടൻ ഷാഹിയോട് ചോദിച്ചു...............
"ഓ വേണം എന്നില്ല...........".........ഷാഹി പതിയെ കളിയായി അടക്കം പറഞ്ഞു............
"എന്ത്...............".........കുഞ്ഞുട്ടൻ അവളോട് ചോദിച്ചു................
"ഒന്നൂല്ല..........പോയി വാ............."...........ഷാഹി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.................കുഞ്ഞുട്ടൻ അതുകണ്ട് ചിരിച്ചു............എന്നിട്ട് പുറത്തേക്ക് നടന്നു............
സമർ അവനെ അനുഗമിച്ചു..............
കുഞ്ഞുട്ടൻ ബാഗ് തന്റെ ജീപ്പിലേക്ക് വെച്ചു...........എന്നിട്ട് സമറിന്റെ അടുത്തേക്ക് വന്നു...........സമർ അവനെ നോക്കി..............
"ഡാ...........സമാധാന ചർച്ചകൾ നടന്നില്ല.............അതുണ്ടാകും...............".........കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു...............
സമർ അതിനൊന്ന് മൂളിക്കൊടുത്തു..........സമറിന്റെ മനസ്സിൽ എന്താണെന്ന് കുഞ്ഞുട്ടന് വായിച്ചെടുക്കാൻ സാധിച്ചില്ല..............
"നിന്റെ ഉദ്ദേശമോ പ്ലാനോ ഒന്നും എനിക്കറിയില്ല............പക്ഷെ ഞാനുണ്ടാകും നിന്റെയൊപ്പം..............അതിപ്പോ എന്ത് തെണ്ടിത്തരത്തിനാണെങ്കിലും............"..............കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു...................
"എനിക്കറിയാം.............."...........സമർ കുഞ്ഞുട്ടനോട് പറഞ്ഞു..............
കുഞ്ഞുട്ടൻ അത് കേട്ട് പുഞ്ചിരിച്ചു...........അത് കണ്ട് സമറും.............കുഞ്ഞുട്ടൻ ജീപ്പിൽ കയറി വണ്ടിയെടുത്തു.................
സമറിന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു...........ഒരു ഒഴിവും ഇല്ലാതെ അവന്റെ തല പ്രവർത്തിച്ചുകൊണ്ടിരുന്നു...........
സമർ തിരിച്ചു വന്ന് സോഫയിൽ ഇരുന്നു..........ഷാഹി അവിടെ ഇരിക്കുന്ന കാര്യം പോലും സമർ മറന്നു.............ഷാഹി അവൻ വന്നിരിക്കുന്നത് കണ്ടു..........അവൻ നല്ല മൂഡിൽ അല്ലായെന്ന് അവന്റെ മുഖത്തിൽ നിന്ന് ഷാഹി വായിച്ചെടുത്തു അതുകൊണ്ട് തന്നെ അവൾ അവനെ ഡിസ്റ്റർബ് ചെയ്യാൻ പോയില്ല...........അവൾ അവിടെ ഇരുന്നു ടീവി യിലേക്ക് കണ്ണുനട്ടു.............
അവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു...............അവനിൽ ഒരുപാട് ചിന്തകൾ വന്നുകൂടിക്കൊണ്ടിരുന്നു..........ഓരോന്നും അവൻ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു...............പഴയ ഓർമ്മകൾ അവനെ തേടിയെത്തി............അത് അവനെ വളരെ അസ്വസ്ഥനാക്കി............അവൻ ചിന്തകളിൽ മുഴുകി
💬 Comments
View all comments