0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 784

"ഷാഹീ................."............

"ഷാഹീ................."............

"ഷാഹീ................."............

പക്ഷെ അവൾ കണ്ണു തുറന്നതേയില്ല.............അവന്റെ വിളികൾ അവൾ കേട്ടില്ല................

"ഷാഹീ................. ഷാഹീ..............".............സമറിന്റെ ശബ്ദം ഇടറി............അവന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു..............

"കുഞ്ചുണ്ണൂലീ............".........സമർ പെട്ടെന്ന് അവളെ വിളിച്ചു...........

"ഡീ.............കുറുമ്പത്തി കുഞ്ചുണ്ണൂലി..............നിന്റെ മനു ഇതാ വന്നിരിക്കുന്നു..............".........സമർ അവളെ ഉറക്കെ വിളിച്ചു.................

പെട്ടെന്ന് അവൾ ശ്വാസം കിട്ടിയ മീനിനെ പോലെ പിടഞ്ഞു................അവൾ അവനെ നോക്കി..............അവൾ ദീർഘമായി ശ്വാസം വിട്ടു.............

വണ്ടി ഹോസ്പിറ്റലിൽ എത്താനായിരുന്നു.........സമർ വണ്ടി കാഷ്വാലിറ്റിയുടെ മുന്നിൽ നിർത്തി..............

അവൻ ഡോർ തുറന്ന് അവളെ തൂക്കിയെടുത്തു കാഷ്വാലിറ്റിയിലേക്ക് കയറി............

പെട്ടെന്ന് സെക്യൂരിറ്റി അവനെ തടഞ്ഞുകൊണ്ട് മുന്നിലേക്ക് വന്നു..........

"എങ്ങോട്ടാടാ ഇടിച്ചുകയറുന്നെ..........".........അയാൾ അവനോട് ചോദിച്ചു.............

"നിന്റെ തന്തയ്ക്ക് വായുഗുളിക മേടിക്കാനാണെടാ നായിന്റെ മോനേ.............. മുന്നീന്ന് മാറെടാ............"..........സമർ ദേഷ്യം കൊണ്ട് വിറച്ചു...........സെക്യൂരിറ്റി അവന്റെ ഭാവം കണ്ട് ഭയന്നു........ അയാൾ പെട്ടെന്ന് മാറി...........

സമർ ഷാഹിയെയും കൊണ്ട് ഡോക്ടറുടെ അടുത്തെത്തി............

ഒരു പെൺഡോക്ടർ ആയിരുന്നു ഒപിയിൽ.............ഡോക്ടർ പെട്ടെന്ന് തന്നെ ഷാഹിയെ ചെക്ക് ചെയ്തു............അവളെ ബെഡിലേക്ക് കിടത്താൻ പറഞ്ഞു...........

അവൻ അവളെ പെട്ടെന്ന് ബെഡിലേക്ക് കിടത്തി........രണ്ടു നേഴ്സ്മാർ അവനെ സഹായിച്ചു...............

ഡോക്ടർ ഒരു സിറിഞ്ച് എടുത്തു അവൾക്ക് കൊടുത്തു...........ഗ്ലുക്കോസ് കുത്തിവച്ചു..........

ഞാൻ അവർ ചെയ്യുന്നത് നോക്കി നിന്നു............എന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ടാണെന്ന് തോന്നുന്നു ഡോക്ടർ എന്നെ വിളിച്ചു.........

ഞാൻ ഡോക്ടറിന്റെ മുന്നിൽ ചെയറിൽ ഇരുന്നു............

"ഹസ്ബൻഡ്‌ ആണോ..........."..........ഡോക്ടർ എന്നോട് ചോദിച്ചു............

ഞാൻ അതെയെന്ന് പറഞ്ഞു.............

"കല്യാണം കഴിഞ്ഞിട്ട് എത്രയായി............"...........ഡോക്ടർ എന്നോട് ചോദിച്ചു............

"കുറച്ചായിട്ടുള്ളൂ..........."........ഞാൻ മറുപടി കൊടുത്തു.........

ഡോക്ടർ എന്നെ നോക്കി ചിരിച്ചു...........

"എന്താ ചോദിക്കാൻ കാരണം.........."........ഞാൻ ഡോക്ടറോട് ചോദിച്ചു............

"ഈ കെയറും സ്നേഹവും കല്യാണം കഴിഞ്ഞു കുറച്ചായിട്ടുള്ളുവെങ്കിൽ മാത്രമേ കിട്ടൂ.........ഇയാളുടെ പ്രകടനം കണ്ടപ്പോൾ എനിക്ക് അതാ തോന്നിയത്...............".........

"മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.............എന്റെ ഈ സ്നേഹം കെയർ അത് ഞാൻ ചാകുന്നത് വരെ അവൾക്ക് കിട്ടും............."..........ഞാൻ ഡോക്ടറോട് പറഞ്ഞു..........

ഡോക്ടർ ഒരു നിമിഷം എന്നെ നോക്കി നിന്നു.........

"പേടിക്കാനൊന്നുമില്ലെടോ............ബിപി പെട്ടെന്ന് നല്ലപോലെ ഡൌൺ ആയതാണ്.........അതുപോലെ ബ്ലഡ് ന്റെ കൗണ്ടും കുറവാണ്.........പിന്നെ പനിയും ഉണ്ട്............തൽക്കാലം ഇന്ന് അഡ്മിറ്റ് ചെയ്തേ പറ്റൂ...........ബ്ലഡ് ന്റെ കൌണ്ട് കൂടിയാൽ ഞാൻ ഡിസ്ചാർജ് ചെയ്യിച്ചോളാം...........അവൾ ഉണർന്നു കഴിഞ്ഞിട്ട് കുറച്ചു കഞ്ഞി കുടിപ്പിച്ചിട്ട് ഞാൻ എഴുതുന്ന മരുന്ന് കൊടുക്കുക........ഓക്കേ......"...........ഡോക്ടർ എന്നോട് പറഞ്ഞു...........

"ഓക്കേ........താങ്ക്യൂ മാം........."..........

കുറച്ചുകഴിഞ്ഞു അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.........അവൾ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു...........എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് നേഴ്സ്മാർ പോയി..............

ഞാൻ അവളുടെ അടുത്ത്

💬 Comments

View all comments