0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 724
നിമിഷങ്ങളിൽ എനിക്ക് പോലും തോന്നി ഞാൻ പോലും അവന് ഇത്ര കെയർ കൊടുക്കുമായിരുന്നില്ല എന്ന്.................. കുഞ്ഞുട്ടൻ അവൾക്കിട്ട് നല്ലപോലെ കൊട്ടുമെങ്കിലും അവനും ഉള്ളിൽ നന്നായി അറിയാം ഇതിനേക്കാൾ കൂടുതൽ തന്നെ നോക്കാൻ വേറെ ആർക്കുമാവില്ല എന്ന് ............... ഒരിക്കൽ ഷാഹി ഒപ്പമില്ലാത്ത സമയത്ത് അവൻ എന്നോട് അത് തുറന്നുപറയുക വരെ ചെയ്തു.............. "ഡാ പന്നീ..............."............ "എന്താടാ നാറി...............".............ഞാൻ തിരിച്ചു ചോദിച്ചു............. "എനിക്ക് നിന്നോട് ഭയങ്കര അസൂയ തോന്നുന്നെടാ.............."...........കുഞ്ഞുട്ടൻ പറഞ്ഞു............. "എന്തിന്............."............ഞാൻ തിരിച്ചു ചോദിച്ചു.............. "ഷാഹിയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിന്............."...........അവൻ പറഞ്ഞു.............
"ഇങ്ങനെ ഒന്നും അല്ലല്ലോ നീ നേരത്തെ പറഞ്ഞെ.............."...........ഞാൻ ചോദിച്ചു.............. "അത് അവൾ ഒപ്പമുള്ളത് കൊണ്ടല്ലേ.............അവൾ ഉള്ളപ്പോ അവളെകുറിച്ച് പൊക്കി പറഞ്ഞാൽ പിന്നെ ഞാൻ ഇവിടെ കിടക്കുന്നതിലും ഭേദം വല്ല റെയിൽവേ സ്റ്റേഷനിലും കിടക്കുന്നതാ..............അതാകുമ്പോ കൊതുക് കടി മാത്രം പേടിച്ചാൽ മതി..............."..................അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു................ "അതെന്താടാ അങ്ങനെ.............."...........ഞാൻ കുഞ്ഞുട്ടനോട് ചിരിച്ചുകൊണ്ട് ചോദിച്ചു.............. "എന്താന്നോ............ ഓളെ മുൻപിൽ വെച്ച് ഓളെ പൊക്കി പറഞ്ഞാൽ പിന്നെ...........ഓൾ പൊലിവ് കേറി ഭൂമിയിൽ ഒന്നും ആകില്ല പിന്നെ...............ഇപ്പൊ അവൾ ഡയലോഗ് അടിക്കുമ്പോൾ തിരിച്ചു കൌണ്ടർ അടിക്കാൻ ചെറിയ ഗ്യാപ് എങ്കിലും കിട്ടുന്നുണ്ട്...............അവളെ അവളുടെ മുൻപിൽ വെച്ച് പൊക്കിപറഞ്ഞാൽ പിന്നെ കൌണ്ടർ അടിക്കാൻ പോയിട്ട് ശ്വാസം വിടാൻ പോലും അവൾ ഗ്യാപ് തരില്ല................."..............അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.......... ഞാൻ അതുകേട്ട് ചിരിച്ചു................... കുഞ്ഞുട്ടൻ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു............ "വിട്ടുകളയരുത് അവളെ..............ഒരിക്കലും............ഒരിക്കലും.............അവളെ പോലൊരു പെണ്ണിനെ കിട്ടാൻ കോടി പുണ്യം ചെയ്യണം.............കോടി പുണ്യം................."............അവൻ എന്റെ കണ്ണിൽ നോക്കി പറഞ്ഞു.............. അവൻ പറഞ്ഞത് സത്യമാണ്............... അവളെപോലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം...............അവളുടെ അത്ര സ്നേഹവും സന്തോഷവും തരാൻ പറ്റുന്ന വേറെ ഒരു പെണ്ണിനെ കണ്ടുപിടിക്കുക എനിക്ക് അസാധ്യമാണ്..............പക്ഷെ................ ആ പക്ഷെ സമറിൽ മൗനം സൃഷ്ടിച്ചു................. അത് കുഞ്ഞുട്ടൻ ശ്രദ്ധിച്ചു................ കുഞ്ഞുട്ടൻ അവന്റെ തോളിൽ കൈ വെച്ചു............... സമർ അവനെ നോക്കിയില്ല............കണ്ണ് ദൂരത്തേക്ക് പിടിപ്പിച്ചുകൊണ്ട് അവൻ ഇരുന്നു.................. "നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല.............നീ അവളുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നും................പക്ഷെ നീ എന്നെങ്കിലും എന്നോട് അവളെ കുറിച്ച് ഒരു അഭിപ്രായം ചോദിക്കുകയാണെങ്കിൽ അവളുടെ കൈ നിന്റെ കൈകളിൽ നിന്ന് വിടുവിക്കാൻ ഞാൻ ഒരിക്കലും പറയില്ല............അവളുടെ മുഖം ശാന്തമായി പതിഞ്ഞു കിടക്കേണ്ടത് നിന്റെ നെഞ്ചിലാണ്............നിന്റെ നെഞ്ചിൽ..............നിന്റെ നെഞ്ചിൽ മാത്രം.............."..............കുഞ്ഞുട്ടൻ പറഞ്ഞു............. സമർ അതുകേട്ട് കുറച്ചുനേരം മിണ്ടാതിരുന്നു............... പതിയെ അവൻ എണീറ്റു............... മനസ്സിലാക്കാൻ

💬 Comments

View all comments