Chapter Title : വില്ലൻ 9 [വില്ലൻ]
കുഞ്ഞുട്ടനെ ബെഡിലേക്ക് ഉന്തി ഇട്ടു............
"ഇതെന്ത് സാധനമാണെടാ...........".....................കുഞ്ഞുട്ടൻ അവളുടെ പ്രവൃത്തി കണ്ടിട്ട് സമറിനോട് ചോദിച്ചു................
"തമ്പുരാനറിയാം............".............സമർ കൈമലർത്തി................
മരുന്ന് കുടിച്ചപാടെ ഇറങ്ങി നടക്കാൻ ശ്രമിച്ചതിന് കുഞ്ഞുട്ടന് കിട്ടിയ ഉന്താണ് നമ്മൾ ഇപ്പോ സാക്ഷ്യം വഹിച്ചത്..............
ഉന്തിന്റെ ശക്തി കൊണ്ടാണോ അല്ലെങ്കി എണീറ്റാൽ ഷാഹിയുടെ കയ്യിൽ നിന്ന് ഇനിയും കിട്ടും എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല കുഞ്ഞുട്ടൻ അവിടെ തന്നെ കിടന്നു...............
കുഞ്ഞുട്ടൻ ഇപ്പോ ഫുൾ ഷാഹിയുടെ കൺട്രോളിലാണ്..............
അവൾ പറയുന്നതിനെതിരെയായി എന്തെങ്കിലും കുഞ്ഞുട്ടൻ ചെയ്യാൻ ശ്രമിച്ചാൽ ഒന്നുകിൽ ഷാഹിയുടെ നഖങ്ങളോ അല്ലെങ്കിൽ ഇതുപോലെ ചില ഉന്തുകൾ കൊണ്ടും അവൾ അവനെ അനുസരിപ്പിക്കും.............
സത്യത്തിൽ കുഞ്ഞുട്ടൻ അവളുടെ അധികാരം ആസ്വദിച്ചിരുന്നു..............
അവർ രണ്ടുപേരുടെയും കോപ്രായങ്ങൾ കണ്ട് സമറിന് ചിരിക്കാനെ നേരമുള്ളായിരുന്നു.............
കുഞ്ഞുട്ടൻ ഷാഹിയുടെയും സമറിന്റെയും സ്ഥിരം ജീവിതത്തിലേക്ക് കടന്നുവന്നതോട് കൂടെ പിന്നെ ഇപ്പോൾ സന്തോഷത്തിനും ചിരിക്കാനും പൊട്ടത്തരത്തിനും ഒന്നും ഒരു കുറവുമില്ലായിരുന്നു................
കോളേജ് വിട്ട് വന്നു കഴിഞ്ഞാൽ പിന്നെ അവരുടെ താവളം കുഞ്ഞുട്ടന്റെ ബെഡ്‌റൂം ആയിരുന്നു..................
രാവിലെ വെച്ച ചോർ ഒന്ന് തിളപ്പിച്ചു ഊറ്റുകയും അതിലേക്ക് എന്തെങ്കിലും കറിയും വെച്ച് കഴിഞ്ഞാൽ ഷാഹി പിന്നെ ഫ്രീ...............
അവൾ സമറിനെയും കൊണ്ട് കുഞ്ഞുട്ടന്റെ റൂമിലേക്ക് നടക്കും............
പിന്നെ തല്ലായി,പൊട്ടത്തരമായി, നിലയ്ക്കാത്ത ചിരികളായി.............
അവർ മൂന്നുപേരും എന്തെങ്കിലും സംസാരിച്ചു അവിടെ അങ്ങനെ ഇരിക്കും..........എന്തെങ്കിലും കാര്യപ്പെട്ട് ഒന്നുമാകില്ല സംസാരിക്കുക.............പക്ഷെ എന്തെങ്കിലുമായി അവർക്ക് സംസാരിക്കാൻ കുറേ ഉണ്ടാകും...............
അവർ ആ നിമിഷങ്ങൾ ശരിക്ക് എൻജോയ് ചെയ്തിരുന്നു..............
ഇതിനിടയിൽ കുഞ്ഞുട്ടൻ റെസ്റ്റിലാണെന്ന് അറിഞ്ഞു ആനിയും കാർത്തിയും ജോണിയും അവനെ കാണാൻ വന്നു...............
ഷാഹിക്ക് അവരോട് അപ്പോഴേക്കും നല്ല അടുപ്പമായി കഴിഞ്ഞിരുന്നു............സമറിന്റെ ഒപ്പം എപ്പോഴും നടക്കുന്നത് കൊണ്ട് തന്നെ അവരോടെല്ലാം നല്ല പരിചയം അവൾ സ്ഥാപിച്ചെടുത്തിരുന്നു..............
മാത്രമല്ല സമറിനെന്ന പോലെ അവർക്കും ഷാഹിയെ വളരെ ഇഷ്ടമായിരുന്നു...........അവളുടെ പാവത്താനിസവും കുസൃതികളും കുറുമ്പുകളും മധുരമേറുന്ന വാക്കുകളും അവർ വളരെയധികം ഇഷ്ടപ്പെട്ടു..............
സമറിന്റെ നിശ്ശബ്ദതയ്ക്ക് അവൾ തന്നെയായിരുന്നു യോജിച്ച മരുന്ന്............ആ കാര്യത്തിൽ മൂവർക്കും ഒരു സംശയവുമില്ലായിരുന്നു.................
ഇതിനിടയിൽ ഷാഹി താമസിക്കുന്ന സ്ഥലം കാണാൻ വേണ്ടി ഗായുവും അനുവും വീട്ടിലേക്ക് വന്നു............
അനുവുമായും ഗായുവുമായും സമർ നല്ല സുഹൃത്ത് ബന്ധം നേടിയെടുത്തിരുന്നു.............ഷാഹി അതിന് കാരണമായി...........അതിലെല്ലാമുപരി സമറിന്റെ കോളേജിലെ ഗ്യാങിലേക്ക് ഷാഹിയും അനുവും ഗായുവും പുതുതായി ചേർക്കപ്പെട്ടിരുന്നു.............
അവരെല്ലാം പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരായി..............
കുഞ്ഞുട്ടന് അനുവിനെയും ഗായുവിനെയും ഷാഹി പരിചയപ്പെടുത്തിക്കൊടുത്തു.............
കുഞ്ഞുട്ടൻ അവരെ പരിചയപ്പെട്ടു.............
"ഇപ്പൊ എങ്ങനെയുണ്ട്...........വേദന ഉണ്ടോ..............".............അനു
💬 Comments
View all comments