0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K
പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണം...............അവളുടെ അത്ര സ്നേഹവും സന്തോഷവും തരാൻ പറ്റുന്ന വേറെ ഒരു പെണ്ണിനെ കണ്ടുപിടിക്കുക എനിക്ക് അസാധ്യമാണ്..............പക്ഷെ................ ആ പക്ഷെ സമറിൽ മൗനം സൃഷ്ടിച്ചു................. അത് കുഞ്ഞുട്ടൻ ശ്രദ്ധിച്ചു................ കുഞ്ഞുട്ടൻ അവന്റെ തോളിൽ കൈ വെച്ചു............... സമർ അവനെ നോക്കിയില്ല............കണ്ണ് ദൂരത്തേക്ക് പിടിപ്പിച്ചുകൊണ്ട് അവൻ ഇരുന്നു.................. "നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല.............നീ അവളുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നും................പക്ഷെ നീ എന്നെങ്കിലും എന്നോട് അവളെ കുറിച്ച് ഒരു അഭിപ്രായം ചോദിക്കുകയാണെങ്കിൽ അവളുടെ കൈ നിന്റെ കൈകളിൽ നിന്ന് വിടുവിക്കാൻ ഞാൻ ഒരിക്കലും പറയില്ല............അവളുടെ മുഖം ശാന്തമായി പതിഞ്ഞു കിടക്കേണ്ടത് നിന്റെ നെഞ്ചിലാണ്............നിന്റെ നെഞ്ചിൽ..............നിന്റെ നെഞ്ചിൽ മാത്രം.............."..............കുഞ്ഞുട്ടൻ പറഞ്ഞു............. സമർ അതുകേട്ട് കുറച്ചുനേരം മിണ്ടാതിരുന്നു............... പതിയെ അവൻ എണീറ്റു............... മനസ്സിലാക്കാൻ പറ്റാത്ത ഒരു ചിരി കുഞ്ഞുട്ടന് സമ്മാനിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു................ അവനെ മനസ്സിലാക്കാൻ സാധിക്കാതെ സമർ പോകുന്നതും നോക്കി കുഞ്ഞുട്ടൻ ബെഡിൽ കിടന്നു.................. ●○●○●○●○●○●○●○●○●○●○●○●○●○ കൊച്ചി................. ഒരു പഴയ ബിൽഡിങ്............... "മനുഷ്യനെ മനസ്സമാധാനമായി ഒന്ന് സുഖിക്കാൻ പോലും സമ്മതിക്കില്ലേ നീയൊന്നും..............."...........സുബ്ബണ്ണൻ കട്ടകലിപ്പിൽ തന്നെ................ ഹനീഫയും പിള്ളേരും ഒന്നും മിണ്ടിയില്ല............ "എന്താടാ അതിനും മാത്രം തിരക്ക് ഇവിടെ..........."..........സുബ്ബണ്ണൻ ചൂടായി കൊണ്ട് ചോദിച്ചു.............
"അണ്ണാ........അത്............."...........ഹനീഫ ഒന്ന് വിക്കി.............. "എന്താടാ നിന്റെ നാവ് പഴയ പോലെ വർക്ക് ചെയ്യുന്നില്ലേ.............."...........സുബ്ബണ്ണൻ ചൂടായി കൊണ്ട് ഹനീഫയോട് ചോദിച്ചു............ കളി പകുതിക്ക് വെച്ച് നിർത്തി പോരേണ്ടി വന്നതിന്റെ മുഴുവൻ ദേഷ്യവും സുബ്ബണ്ണനിൽ പ്രകടമായിരുന്നു............... "തിരക്ക് അല്ല അണ്ണാ..........."...........ഹനീഫ പറഞ്ഞു............ "പിന്നെന്താടാ നിന്റെ അമ്മായിഅമ്മയുടെ പതിനാറോ............"..............സുബ്ബണ്ണൻ ചൂടായി കൊണ്ട് ചോദിച്ചു........... "അജയണ്ണൻ വിളിച്ചിരുന്നു............."..........ഹനീഫ

💬 Comments

View all comments