0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 737
എല്ലാരെയും ഭംഗി കൂടുന്നത്................. അനു കേക്ക് മുറിച്ചു............ ജോണിയും കാർത്തിയും സമറും കൂടി തോരണം പൊട്ടിച്ചു............അതിലുണ്ടായിരുന്ന തോരണങ്ങൾ എല്ലാം അനുവിന്റെ മേൽ വീണു..............അവൾ സന്തോഷത്തോടെ ചിരിച്ചു................ അവൾ ആദ്യം കേക്ക് എനിക്കും പിന്നെ ഗായുവിനും പിന്നെ എല്ലാവർക്കും കൊടുത്തു.......... അതിന് ശേഷം എല്ലാവരും ഒരു വിരലിൽ കേക്ക് എടുത്തിട്ട് അനുവിന്റെ മുഖത്ത് തേച്ചു...........അനു അത് ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങി............... പരിപാടി ഒക്കെ കഴിഞ്ഞപ്പോൾ എല്ലാവരും ഓരോന്ന് സംസാരിച്ചിരിക്കാൻ തുടങ്ങി............. എനിക്കും സമറിനും അന്ന് കുറെ നേരം സംസാരിക്കാൻ സമയം കിട്ടി............. പതിവ് പോലെ ഞങ്ങളെ കളിയാക്കാൻ ആരും വന്നില്ല...........അതുകൊണ്ട് തന്നെ കുറച്ചു ദിവസമായി പറയാതിരുന്ന പൊട്ടത്തരങ്ങൾ മുഴുവൻ ഇന്ന് അവന്റെ അടുത്ത് കൊണ്ടുപോയി കൊട്ടി............... ഞങ്ങൾ പിന്നീട് ഫുഡ് അടിച്ചതിന് ശേഷം ബീച്ചിലേക്കിറങ്ങി............. ഞാൻ ചെരിപ്പൂരി ഒരിടത്ത് വെച്ചിട്ട് വെറും കാലിൽ കാലിൽ മണലിലൂടെ നടക്കാൻ തുടങ്ങി.............. കാല് ചെറുതായി പൂന്തുന്നതും മണല് എന്റെ കാൽവിരലുകൾക്കിടയിലൂടെ കയറിവരുന്നതും ഒക്കെ ഞാൻ ആസ്വദിച്ചു നടന്നു.............. കുറച്ചുനേരം ഞാൻ തിരകളുമായി ഗുസ്തി പിടിക്കാൻ പോയി...........പക്ഷെ ഗുസ്തിയിൽ തിരകൾ തന്നെ അവസാനം ജയിച്ചു............ഒടുക്കത്തെ സ്റ്റാമിന ആണ് അവർക്ക്............അവസാനം ഞാൻ തോൽവി സമ്മതിച്ചിട്ട് സമറിന്റെ അടുത്തേക്ക് നടന്നു............ സമർ എന്റെ കോപ്രായങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നു.............. ഛെ.........ചെക്കൻ ഞാൻ തീരെ ലെവെലില്ലാത്ത പെണ്ണാണെന്ന് കരുതുമോ..............ഛെ പുല്ല് വേണ്ടായിരുന്നു............. ഞാൻ കുണുങ്ങിച്ചിരിച്ചുകൊണ്ട് സമറിന്റെ അടുത്തേക്ക് ചെന്നു..............
അവനും ഒരു ചിരിയോടെ എന്നെ വരവേറ്റു.............. "കഴിഞ്ഞോ..........."...........അവൻ എന്നെ കളിയാക്കി ചോദിച്ചു............... "ഹ്മ്............."............ഞാൻ നാണിച്ചു തലതാഴ്ത്തി............ "ഔ.......... നാണമോ...........നിനക്ക് അങ്ങനെ ഉള്ള വികാരങ്ങൾ ഒക്കെ ഉണ്ടോ.............".............സമർ ഒന്ന് കുനിഞ്ഞു എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.............. "യാ............."............ഞാൻ സമ്മതിച്ചുകൊടുത്തു........... സമർ അതുകേട്ട് ചിരിച്ചു...........അതുകണ്ട് ഞാനും.............. പെട്ടെന്നാണ് കുട്ടികൾ ആകാശത്തേക്ക് പങ്ക കറക്കി വിട്ടു കളിക്കുന്നത് ഞാൻ കണ്ടത്.............. അതങ്ങനെ കറങ്ങി കറങ്ങി മുകളിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും കാണാൻ എന്താ രസം............... എനിക്ക് പങ്ക വേണം എന്ന് ഞാൻ സമറിനോട് പറഞ്ഞു.............. "അപ്പോഴേക്കും അടുത്ത പ്രാന്ത് കണ്ടെത്തിയോ............"...............സമർ എന്നോട് കളിയായി ചോദിച്ചു............. "വാങ്ങി താ..........പ്ലീച്ച്‍............"............ഞാൻ അവനോട് പറഞ്ഞു.............. അവൻ എനിക്ക് ഒരു പങ്ക വാങ്ങി തന്നു..............

💬 Comments

View all comments