Chapter Title : വില്ലൻ 9 [വില്ലൻ]
ഏറ്റവും ബെസ്റ്റ്............അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ.............."............ഷാഹി ഇളിച്ചുകൊണ്ട് അവനോട് പറഞ്ഞു..............
"നാളെ പോരേ............"....
......സമ്മതിക്കില്ല എന്നറിയാമെങ്കിലും ചിലപ്പോ ലോട്ടറി അടിച്ചാലോ എന്ന് കരുതി സമർ ഒന്ന് ചോദിച്ചു നോക്കി..............
"അയ്‌ക്കോട്ടെ............ എന്ത് ആഗ്രഹം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി അത് അപ്പൊ സാധിച്ചു തരും എന്ന് പറഞ്ഞ ആളാണ് ഈ പറയുന്നേ.........അയ്‌ക്കോട്ടെ.............".............തുടങ്ങി ഓളെ ചിണുങ്ങൽ.............കാണാൻ നല്ല രസമൊക്കെ ആണ്........ പക്ഷെ അവൾ ആ ചിണുങ്ങലിലൂടെയാണ് ഓരോന്ന് സാധിച്ചെടുക്കുക എന്ന് അവന് അറിയാം.............അതുകൊണ്ട് തന്നെ ചിണുങ്ങൽ സ്റ്റാർട്ട് ചെയ്‌താൽ പിന്നെ നോ രക്ഷ...............
"ബാ..............."............സമർ ഈറ പിടിച്ചു എണീറ്റുകൊണ്ട് പറഞ്ഞു.............
അവൾ അത് കണ്ടു ഊറി ചിരിച്ചു.............
സമർ ഉള്ളിൽ പോയി ഒരു ജാക്കറ്റ് ഇട്ടുവന്നു...............
അവൾ രാത്രിയും ചുരിദാർ തന്നെ ഇടുന്നത് കൊണ്ട് ഡ്രെസ്സൊന്നും മാറാൻ നിന്നില്ല............
സമർ കാറിനടുത്തേക്ക് നടന്നു...............
"ബൈക്കിൽ പോയാ മതി............."..............ഷാഹി പറഞ്ഞു..............
ദേ വന്നു അടുത്ത ആഗ്രഹം...........ഇന്ന് മഴയത്ത് നനഞ്ഞു കുളിച്ചത് തന്നെ...............
സമർ ബൈക്കെടുത്തു...........ഷാഹി ബൈക്കിൽ കയറി അവനെ കെട്ടിപ്പിടിച്ചു ഇരുന്നു.............
അവൻ വണ്ടി മുന്നോട്ടെടുത്തു..............
അവൾ അവനെ കെട്ടിപ്പിടിച്ചിരുന്നു.............
ആ തണുപ്പത്ത് അവളുടെ ചൂട് അവന് സാന്ത്വനമേകി................
പാതിര ആയതുകൊണ്ട് കടകൾ എല്ലാം അടച്ചിരുന്നു..............
അവർ കുറേ ചുറ്റിക്കറങ്ങി..........ഒരു ഐസ് ക്രീമിന് വേണ്ടി..........
എന്തോ ഭാഗ്യത്തിന് മഴ പെയ്തില്ല..............
കുറച്ചുകുറേ തിരഞ്ഞപ്പോൾ അവർ ഒരു ഉന്തുവണ്ടിയിൽ ഐസ് ക്രീം ഉള്ളത് റോഡ് സൈഡിൽ നിർത്തി ഇട്ടിരിക്കുന്നത് കണ്ടു..............
സമർ ബൈക്ക് അതിനുമുന്നിൽ നിർത്തി..............
ബൈക്കിൽ നിന്നിറങ്ങി.........
അവളും..........
"എത്രയെണ്ണം വേണം.........."...........സമർ അവളോട് ചോദിച്ചു.............
"ഒന്ന് മതി............"..........അവൾ ചിരിച്ചുകൊണ്ട്
💬 Comments
View all comments