Chapter Title : വില്ലൻ 9 [വില്ലൻ]
ശർമ്മ ഞെട്ടി.............
"ആത്രേയാ............"...........ശർമ്മ പേടിച്ചിട്ട് അറിയാണ്ട് പറഞ്ഞു പോയി.............
"യെസ്............ ആത്രേയ ഈസ് ബാക്ക്..............".........അതും പറഞ്ഞിട്ട് ആത്രേയ അവരുടെ അടുത്തേക്ക് നടന്നുവന്നു................
അവന്റെ കട്ടിയുള്ള ശബ്ദം ശർമയുടെ ചെവികളിലേക്ക് തുളഞ്ഞുകയറി............
ആ ആറടിപൊക്കക്കാരനായ ആജാനുബാഹുവിനെ കണ്ട് ശർമയുടെ പാതി ജീവൻ പോയി............
ശിവറാം കസേരയിൽ നിന്നെണീറ്റു...........
ആത്രേയ കസേരയിൽ ഇരുന്നു..........
"എന്തൊക്കെ വിശേഷമുണ്ട് ശർമാജി............"............ആത്രേയ ശർമയോട് ചോദിച്ചു.............
ശർമ്മ പേടിച്ചിട്ട് അതിന് മറുപടി ഒന്നും പറഞ്ഞില്ല.............
"ശർമ...........തെണ്ടിത്തരം കാട്ടണം..........പക്ഷെ ആളും തരവും അറിഞ്ഞുവേണം കാട്ടാൻ............."..........ആത്രേയാ പറഞ്ഞു.........
ശർമ്മ പേടിച്ചിട്ട് ശ്വാസം പോലും എടുക്കാൻ ഭയന്നു...............
"അതുകൊണ്ട് അതങ്ങ് തിരിച്ചു തന്നേക്ക്............".........ആത്രേയാ പറഞ്ഞു.........
"തരാം............."..........വിക്കിക്കൊണ്ട് ശർമ്മ പറഞ്ഞു...............
"ഇതാണ്.........പറയേണ്ടത് പോലെ പറഞ്ഞാൽ ശർമ്മ കേൾക്കും............ഞാൻ നിന്നോട് പറഞ്ഞില്ലേ..........."...............ശിവറാമിനെ നോക്കിക്കൊണ്ട് ആത്രേയ പറഞ്ഞു..............
ശിവറാം ചിരിച്ചുകൊണ്ട് തലയാട്ടി............
ശിവറാം കൊണ്ടുവന്ന ഡോക്യൂമെന്റ്സിൽ എല്ലാം ശർമ്മ ഒപ്പിട്ടു...........
"ഡോ........മൂപ്പീന്നേ................നല്ലകുട്ടിയായി മര്യാദയ്ക്ക് നടന്നാൽ തനിക്ക് വല്ല ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലും അന്ത്യശ്വാസം വലിക്കാം............വെറുതെ എന്നെക്കൊണ്ട് അന്ത്യകൂദാശ ചൊല്ലിപ്പിക്കരുത്...............".............ആത്രേയ ശർമയ്ക്ക് ഭീഷണി കൊടുത്തു..........
ശർമ്മ പേടിച്ചു തലയാട്ടി.........
"എന്നാ വിട്ടോ............".............
ശർമ്മ പുറത്തേക്ക് പോയി............
"സാർ...........അജയൻ വിളിച്ചിരുന്നു............."..........ശിവറാം ആത്രേയയോട് പറഞ്ഞു..............
ആത്രേയ ശിവറാമിനെ നോക്കി..............
"സമാധാനചർച്ചകൾ പരാജയപ്പെട്ടു.............".............ശിവറാം പറഞ്ഞു................
ആത്രേയ ഒന്നും പറഞ്ഞില്ല..........മൗനത്തിലാണ്ടു.............
"അപ്പോ സമാധാനകാലം അവസാനിച്ചു..............
ഇനി അക്രമകാലം ആരംഭം...............".............ആത്രേയാ പറഞ്ഞു............
"ആരംഭിച്ചുകഴിഞ്ഞു സർ..............".............ശിവറാം പറഞ്ഞു...............
"ആര്.........."............ആത്രേയ ചോദിച്ചു..............
"സമർ.............സമർ അലി ഖുറേഷി................"............ശിവറാം പറഞ്ഞു............
അതുകേട്ടിട്ട് മനസ്സിലാക്കാൻ പറ്റാത്ത ഒരു ചിരി ആത്രേയയിൽ വിരിഞ്ഞു..........
"തുടക്കമിടാൻ അവൻ തന്നെയാ ഉത്തമൻ..................."................ആത്രേയ പറഞ്ഞു.........
■■■■■■■■■■■■■■■■■■■■■■■
ഒരു പോലീസ് ജീപ്പ് നിരഞ്ജന ദാസിന്റെ ഓഫീസ് പോർച്ചിൽ
💬 Comments
View all comments